ETV Bharat / entertainment

Corona Dhavan| 'കുപ്പി'ക്കായി നെട്ടോട്ടം തുടങ്ങുന്നു; 'കൊറോണ ധവാൻ' നാളെ തിയേറ്ററുകളിൽ

കൊറോണയുടെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ ചിത്രം ഒരു മുഴുനീള കോമഡി എന്‍റർടെയ്‌നറായാണ് എത്തുന്നത്.

Corona Dhavan in theaters from tomorrow  Corona Dhavan  Corona Dhavan movie  Corona Dhavan in theaters  കൊറോണ ധവാൻ നാളെ തിയേറ്ററുകളിൽ  കൊറോണ ധവാൻ  ലുക്‌മാൻ അവറാൻ  ശ്രീനാഥ് ഭാസി  Sreenath Bhasi  Lukman Avaran  കോമഡി എന്‍റർടെയ്‌നറർ  Comedy entertainer  Comedy entertainer Corona Dhavan
Corona Dhavan
author img

By

Published : Aug 3, 2023, 10:00 PM IST

ലുക്‌മാൻ അവറാൻ (Lukman Avaran), ശ്രീനാഥ് ഭാസി (Sreenath Bhasi) എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 'കൊറോണ ധവാൻ' (Corona Dhavan) നാളെ മുതല്‍ പ്രേക്ഷകർക്കരികിലേക്ക്. നവാഗതനായ സി.സി. സംവിധാനം ചെയ്യുന്ന ചിത്രം ഓ​ഗസ്റ്റ് നാലിന് തിയേറ്ററുകളിലെത്തും. ജെയിംസ് & ജെറോം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ജെയിംസും ജെറോമും ചേർന്നാണ് ഈ ചിത്രത്തിന്‍റെ നിർമാണം.

ഒരു മുഴുനീള കോമഡി എന്‍റർടെയ്‌നറായാണ് ചിത്രം എത്തുന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് സുജയ് മോഹൻരാജ് ആണ്. ജെനീഷ് ജയാനന്ദനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ.

ലുക്‌മാൻ, ശ്രീനാഥ് ഭാസി എന്നിവർക്കൊപ്പം ജോണി ആന്‍റണി, ശരത് സഭ, ഇർഷാദ് അലി, ശ്രുതി ജയൻ, സീമ ജി. നായർ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. കൂടാതെ ബിറ്റോ, ഉണ്ണി നായർ, സിനോജ് അങ്കമാലി, ധർമജൻ ബോൾഗാട്ടി, വിജിലേഷ്, അനീഷ് ഗോപൽ, സുനിൽ സുഗത, ശിവജി ഗുരുവായൂർ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

അരുൺ പുരയ്‌ക്കൽ, വിനോദ് പ്രസന്നൻ, റെജി മാത്യൂസ് എന്നിവരാണ് 'കൊറോണ ധവാന്‍റെ' കോ പ്രൊഡ്യൂസർമാർ. ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസാണ്. ആനത്തടം എന്ന ഗ്രാമത്തിലെ മദ്യം ഏറെ ഇഷ്‌ടപ്പെടുന്ന ഒരുകൂട്ടം ആളുകളുടെ ജീവിതമാണ് ചിത്രം പറയുന്നത്.

കൊറോണ എന്ന മഹാമാരിയുടെ വരവോടെ ഇവരുടെ ജീവിതം എങ്ങനെ മാറിമറിയുന്നു എന്നതാണ് കൊറോണ ധവാൻ ചിത്രത്തിന്‍റെ ഇതിവൃത്തം. നേരത്തെ 'കൊറോണ ജവാന്‍' എന്നായിരുന്നു ഈ ചിത്രത്തിന് പേര് നൽകിയിരുന്നത്. എന്നാൽ പിന്നീട് ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രത്തിന്‍റെ 'കൊറോണ ജവാന്‍' എന്ന പേര് 'കൊറോണ ധവാന്‍' എന്നാക്കി മാറ്റുകയായിരുന്നു.

റിജോ ജോസഫാണ് സിനിമയ്‌ക്ക് സംഗീതമൊരുക്കിയത്. പശ്ചാത്തല സംഗീതം ഒരുക്കുന്നത് ബിബിൻ അശോകാണ്. അജീഷ് ആനന്ദാണ് സിനിമയുടെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്. ജിനു പി. കെ. പ്രൊഡക്ഷൻ കൺട്രോളർ ആയ ചിത്രത്തിന്‍റെ ചീഫ് അസോസിയേറ്റ് ഡയറക്‌ടർ ഹരിസുദൻ മേപ്പുറത്ത് ആണ്. കല - കണ്ണൻ അതിരപ്പിള്ളി, കോസ്റ്റ്യും - സുജിത് സി എസ്, ചമയം - പ്രദീപ് ഗോപാലകൃഷ്‌ണൻ, അഖിൽ സി തിലകൻ, ചീഫ് അസോസിയേറ്റ് ക്യാമറമാൻ - സുജിൽ സായി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - ഷൈൻ ഉടുമ്പൻചോല, അസോസിയേറ്റ് ഡയറക്‌ടർ - ലിതിൻ കെ. ടി., വാസുദേവൻ വി. യു, അസിസ്റ്റന്‍റ് ഡയറക്‌ടർ - ബേസിൽ വർഗീസ് ജോസ്, പ്രൊഡക്ഷൻ മാനേജർ - അനസ് ഫൈസാൻ, ശരത് പത്മനാഭൻ, ഡിസൈൻസ് - മാമിജോ പബ്ലിസിറ്റി - യെല്ലോ ടൂത്ത്, സ്റ്റിൽസ് - വിഷ്‌ണു എസ് രാജൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

READ MORE: ചിരിപടർത്താൻ 'കൊറോണ ധവാൻ' വരുന്നു; പുതിയ പ്രൊമോ വീഡിയോ എത്തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.