എറണാകുളം : തെലുഗു ചിത്രം 'ആർ.എക്‌സ് 100' ന്‍റെ സംവിധായകൻ അജയ് ഭൂപതിയുടെ പുതിയ പാൻ ഇന്ത്യൻ ആക്ഷൻ ഹൊറർ ചിത്രം 'ചൊവ്വാഴ്ച'യില്‍ (മംഗളവാരം)നിന്നുള്ള ആദ്യഗാനം പുറത്ത് (Chovvazhcha movie first song released). മുദ്ര മീഡിയ വർക്‌സ്, എ ക്രിയേറ്റീവ് വർക്‌സ് എന്നീ ബാനറുകളിൽ സ്വാതി റെഡ്ഡി ഗുണുപതി, സുരേഷ് വർമ എം, അജയ് ഭൂപതി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അജയ് ഭൂപതിയുടെ ആദ്യ നിർമ്മാണ സംരംഭമായ ഈ ചിത്രം തെലുഗു, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ സിനിമയായിട്ടാണ് ഒരുക്കുന്നത്. പായൽ രജ്‌പുത് ആണ് ചിത്രത്തിലെ നായിക.
‘കണ്ണിലെ ഭയം’ എന്ന ടാഗ് ലൈനിൽ എത്തിയ ടീസറിൽ ചിത്രത്തിലെ ഗ്രാമീണരുടെ കണ്ണുകളിലെ ഭയത്തിൻ്റെ തകർപ്പൻ ദൃശ്യങ്ങള്‍ അനാവരണം ചെയ്‌തിട്ടുണ്ട്. 'കാന്താര' ഫെയിം അജനീഷ് ലോക്‌നാഥിന്‍റെ പശ്ചാത്തല സംഗീതം തന്നെയാണ് പ്രധാന ഹൈലൈറ്റ്. മുൻപ് പുറത്തിറങ്ങിയ ഫസ്റ്റ് ലുക്കിന്‍റെ ഉള്ളടക്കം ഇതിനോടകം തന്നെ ആകാംക്ഷ ഉണർത്തിയിട്ടുണ്ട്. അജയ് ഭൂപതിയുടേതാണ് ചിത്രത്തിൻ്റെ കഥയും തിരക്കഥയും.
- " class="align-text-top noRightClick twitterSection" data="">
ചിത്രത്തിൽ പായൽ രജ്‌പുത്തിനെ കൂടാതെ ചൈതന്യ കൃഷ്‌ണ, അജയ് ഘോഷ്, ലക്ഷ്‌മൺ തുടങ്ങി നിരവധി താരങ്ങളും പ്രധാന കഥാപാത്രങ്ങളാവുന്നു. ഛായാഗ്രാഹകൻ : ദാശരഥി ശിവേന്ദ്ര, പ്രൊഡക്ഷൻ ഡിസൈനർ: രഘു കുൽക്കർണി, കലാസംവിധാനം: മോഹൻ തല്ലൂരി, സൗണ്ട് ഡിസൈനർ & ഓഡിയോഗ്രഫി: രാജ കൃഷ്‌ണൻ (ദേശീയ അവാർഡ് സ്വീകർത്താവ്), എഡിറ്റർ: മാധവ് കുമാർ ഗുല്ലപ്പള്ളി, സംഭാഷണ രചന: താജുദ്ദീൻ സയ്യിദ്, കല്യാൺ രാഘവ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ: സായികുമാർ യാദവില്ലി, ഫൈറ്റ് മാസ്റ്റർ: റിയൽ സതീഷ്, പൃഥ്വി, കൊറിയോഗ്രാഫർ: ഭാനു, കോസ്റ്റ്യൂം ഡിസൈനർ: മുദാസർ മുഹമ്മദ്, പിആർഒ: പി. ശിവപ്രസാദ്, പുലകം ചിന്നരായ, ഡിജിറ്റൽ മാർക്കറ്റിങ്: ട്രെൻഡി ടോളി (തനയ് സൂര്യ), ടോക്ക് സ്‌കൂപ്പ്.
"അജയ് ഭൂപതി ഒരു മികച്ച ചലച്ചിത്രകാരനാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. മികച്ച ഉള്ളടക്കമുള്ള ഒരു വാണിജ്യ സിനിമയാണ് അദ്ദേഹം ഒരുക്കിയത്. ഇത് തെലുഗുവില്‍ നിന്നുള്ള അടുത്ത ലെവൽ ചിത്രമായിരിക്കും. ട്രെൻഡിംഗ് ടീസറും ഈ ഗാനവും അത് തെളിയിക്കുന്നു. ഷൂട്ടിംഗ് പൂർത്തിയായിട്ടുണ്ട്, പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ വേഗത്തിലാക്കുകയാണ്. കൂടുതൽ ആവേശകരമായ അപ്‌ഡേറ്റുകൾ വരും" - നിർമ്മാതാക്കളായ സ്വാതി റെഡ്ഡി ഗുണുപതിയും സുരേഷ് വർമയും പറഞ്ഞു.
ALSO READ: കണ്ണുകളില്‍ ഭയം ; 'ചൊവ്വാഴ്‌ച' ടീസര്‍ പുറത്ത്
മംഗളവാരം ഒരു ഗ്രാമത്തെ അടിസ്ഥാനമാക്കിയുള്ള അപൂർവ ആക്ഷൻ ത്രില്ലറാണെന്ന് സംവിധായകൻ അജയ് ഭൂപതി പറഞ്ഞു. ഗ്രാമീണമായ വിഷ്വലുകളും വികാരപരിസരവും ഉള്‍പ്പെടുത്തിയതിനാല്‍ ഇത് പ്രാദേശികതയോട് ചേര്‍ന്നുനിൽക്കുന്നു. 30 കഥാപാത്രങ്ങളുണ്ട്, ഓരോ കഥാപാത്രത്തിനും സിനിമയില്‍ പ്രത്യേക സ്ഥാനവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.