ETV Bharat / entertainment

Censoring Of Vijay Film Leo : ലിയോയുടെ സെൻസറിങ് പൂർത്തിയായി ; വിജയ് ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റ്

UA Certificate For Leo : ലിയോ എന്ന ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്

censoring certificate  vijay film leo  leo releasing date  leo songs  thrisha krishnan new film  വിജയുടെ ലിയോ  ലിയോയുടെ സെൻസറിങ്  ലിയോ റിലീസ്  ത്രിഷയുടെ പുതിയ ചിത്രം  ലിയോയുടെ സെന്‍സറിങ് പൂര്‍ത്തിയായി
Censoring For Vijay Film Leo
author img

By ETV Bharat Kerala Team

Published : Oct 4, 2023, 10:38 PM IST

എറണാകുളം : ലോകേഷ് കനകരാജ് (Lokesh Kanakaraj) സംവിധാനം ചെയ്യുന്ന ദളപതി വിജയ് ചിത്രം 'ലിയോ'യുടെ (Leo) സെൻസറിങ് (Censoring) പൂർത്തിയായി. ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റ് ആണ് (UA Certificate for leo) ലഭിച്ചത്. സോഷ്യൽ മീഡിയയിൽ തരംഗമാണ് ലിയോയുടെ ഓരോ അപ്‌ഡേറ്റും.

ചിത്രത്തിൽ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ (Anirudh Ravichander) ആണ്. റിലീസ് ചെയ്‌ത രണ്ട് ലിറിക്‌ വിഡിയോയും പ്രേക്ഷകരിൽ തരംഗമായി മാറിക്കഴിഞ്ഞ ശേഷം ആരാധകർ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ ട്രയിലര്‍ നാളെ പ്രേക്ഷകരിലേക്കെത്തും. ഔട്ട് ആൻഡ് ഔട്ട് ഗ്യാങ്‌സ്‌റ്റര്‍ ആക്ഷൻ ത്രില്ലർ ചിത്രം 'ലിയോ' ഒക്ടോബർ 19ന് ലോകവ്യാപകമായി തിയേറ്ററിലേക്കെത്തും (Censoring Of Vijay Film Leo).

സെവൻ സ്‌ക്രീൻ സ്‌റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. ശ്രീ ഗോകുലം മുവീസിന് വേണ്ടി ഗോകുലം ഗോപാലനാണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷന്‍ പാർട്‌ണര്‍.

ദളപതി വിജയ്‌യോടൊപ്പം വമ്പൻ താര നിരയാണ് ലിയോയിൽ ഉള്ളത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്‍റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു. ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്, പി ആർ : പ്രതീഷ് ശേഖർ.

ലിയോയിലെ ബാഡ്ആസിന്‍റെ ലിറിക്കൽ വീഡിയോ പുറത്ത് : സെപ്‌റ്റംബര്‍ 28ന്, ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഔട്ട് -ആൻഡ്-ഔട്ട് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ സിനിമ ലിയോയിലെ (gangster action thriller movie leo) സെക്കന്‍റ്‌ സിംഗിൾ റിലീസായിരുന്നു. ദളപതി വിജയ്‌ (vijay) സംവിധായകൻ ലോകേഷ് കനകരാജുമായി (lokesh kanakaraj) മാസ്റ്റർ എന്ന ചിത്രത്തിനുശേഷം ഒരുമിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളമാണ്. ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ഒരുക്കിയ ബാഡ് ആസ് എന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ (lyrical video) ആണ്‌ റിലീസായത് (Leo Badass Lyric Video Out).

ഒക്ടോബർ 19ന് ഗ്രാൻഡ് റിലീസായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ ആദ്യ സിംഗിൾ നാൻ റെഡിയുടെ വൻവിജയത്തിന് ശേഷമാണ് രണ്ടാമത്തെ സിംഗിൾ പ്രേക്ഷകരിലേക്കെത്തുന്നത്. കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് റിലീസായ ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. ഗാനം മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബിലും ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്ത്‌ എത്തിയിരുന്നു.

വിഷ്‌ണു ഇടവൻ രചിച്ച വരികൾക്ക് സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ ആലപിച്ച ബാഡ് ആസ് (badass)ഗാനം ആരാധകർക്കിടയിൽ ഇപ്പോൾ തരംഗമാവുകയാണ്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. ശ്രീ ഗോകുലം മുവീസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.