Celebrities Independence day wishes: രാജ്യം ഇന്ന് 76-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. ഈ വേളയില്‍ ചലച്ചിത്ര രംഗത്തെ നിരവധി താരങ്ങളാണ് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ബിജു മേനോന്‍ തുടങ്ങി നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="">
Vande Mataram by Lata Mangeshkar: ദേശീയ ഗീതം വന്ദേ മാതരവും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ലതാ മങ്കേഷ്‌കറിന്‍റെ ശബ്‌ദമാധുര്യത്തിലുള്ള വന്ദേ മാതരമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും നിറയുന്നത്. ലതാജിയെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്ന് പലരും കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
Narendra Modi hoist National Flag: 'പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ഇന്ന് ദേശീയ പതാക ഉയര്‍ത്തി. ഡല്‍ഹിയില്‍ രാജ്‌ഘട്ടിലെ പുഷ്‌പാര്‍ച്ചനയ്‌ക്ക് ശേഷമാണ് അദ്ദേഹം ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയത്. അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്‌തു. പ്രസംഗത്തില്‍ ശ്രീനാരായണ ഗുരുവിനെ അനുസ്‌മരിച്ച അദ്ദേഹം സ്വാമി വിവേകാനന്ദന് ആദരമര്‍പ്പിച്ചു.
-
Happy Independence Day! 🇮🇳❤️ pic.twitter.com/wrh5jY9bjL
— Prithviraj Sukumaran (@PrithviOfficial) August 15, 2022 " class="align-text-top noRightClick twitterSection" data="
">Happy Independence Day! 🇮🇳❤️ pic.twitter.com/wrh5jY9bjL
— Prithviraj Sukumaran (@PrithviOfficial) August 15, 2022Happy Independence Day! 🇮🇳❤️ pic.twitter.com/wrh5jY9bjL
— Prithviraj Sukumaran (@PrithviOfficial) August 15, 2022
രാജ്യം പുത്തന്‍ ഉണര്‍വിലാണെന്നും അടുത്ത 25 വര്‍ഷം നിര്‍ണായകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 'ദേശീയ പതാക രാജ്യത്തിന്‍റെ ശാന്തിക്കും സമാധാനത്തിനുമായി വര്‍ത്തിക്കും. 75 വര്‍ഷം സുഖദു:ഖ സമ്മിശ്രമായിരുന്നു. ഇത് ഐതിഹാസിക ദിനമാണ്. നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറണം. സ്വാതന്ത്ര്യത്തിനായി ജീവന്‍ നല്‍കിയ എല്ലാവരെയും നന്ദിയോടെ സ്‌മരിക്കുന്നു. സ്വാതന്ത്ര്യ സമരസേനാനികളുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ നമുക്ക് ഉത്തരവാദിത്തമുണ്ട്. ഇന്ത്യ പുതിയ കാലത്തിലേക്കാണ് പോകുന്നത്', രാജ്യത്തിന് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി പറഞ്ഞു.
- " class="align-text-top noRightClick twitterSection" data="">
Pinarayi Vijayan hoist National Flag: 76-ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് കേരളത്തിലും വിപുലമായ പരിപാടികള്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തി. മുഖ്യമന്ത്രി വിവിധ സേന വിഭാഗങ്ങളുടെ അഭിവാദ്യവും സ്വീകരിച്ചു. ഫെഡറലിസം രാജ്യത്തിന്‍റെ നിലനില്‍പ്പിനുള്ള അടിസ്ഥാന ഘടകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
-
https://t.co/tUMBPsMm6A pic.twitter.com/Y6TXJJDkpT
— Lata Mangeshkar (@mangeshkarlata) August 15, 2022 " class="align-text-top noRightClick twitterSection" data="
">https://t.co/tUMBPsMm6A pic.twitter.com/Y6TXJJDkpT
— Lata Mangeshkar (@mangeshkarlata) August 15, 2022https://t.co/tUMBPsMm6A pic.twitter.com/Y6TXJJDkpT
— Lata Mangeshkar (@mangeshkarlata) August 15, 2022
Also Read: മന്നത്തില്‍ ദേശീയ പതാക ഉയര്‍ത്തി ഷാരൂഖും കുടുംബവും, വീഡിയോ പങ്കുവച്ച് താരം