Nayanthara Vignesh Shivan wedding: ആരാധക ലോകം കാത്തിരുന്ന താര വിവാഹമായിരുന്നു നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്‍റെയും. സിനിമ താരങ്ങള്‍ ഉള്‍പ്പടെ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഈ താര വിവാഹം. തമിഴ്‌നാട്ടിലെ ചരിത്രപ്രദ്ധമായ മഹാബലിപുരത്തെ ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചായിരുന്നു താലിക്കെട്ട്. കടലിന്‍റെ പശ്ചാത്തലത്തില്‍ ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം.
Nayanthara Vignesh Shivan wedding pictures: ഒടുവില്‍ ആരാധകര്‍ കാത്തിരുന്ന വിവാഹ ചിത്രങ്ങളും പുറത്തുവന്നു. നയന്‍താരയും വിഘ്‌നേഷ് ശിവനും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് വിവാഹ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചത്. 'ദൈവ കൃപയാല്‍, നമ്മുടെ മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും എല്ലാ അനഗ്രഹങ്ങളും.. പുതിയ തുടക്കം' -എന്ന അടിക്കുറിപ്പോടു കൂടിയാണ് നയന്‍താരയും വിഘ്‌നേഷും തങ്ങളുടെ വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
Nayan Wikki second pic: രണ്ടാമത്തെ വിവാഹ ചിത്രവും പുറത്തുവന്നു. വിഘ്‌നേഷ് ശിവന്‍ നയന്‍താരയുടെ കഴുത്തില്‍ താലി ചാര്‍ത്തുന്നതാണ് രണ്ടാമത്തെ ചിത്രം. താലികെട്ടുന്നേരം കണ്ണുകള്‍ അടച്ച് പുഞ്ചിരി തൂകി താലിയില്‍ കൈ പിടിച്ചിരിക്കുകയാണ് നയന്‍താര. രണ്ടാമത്തെ ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
Nayan Wikki first pic: പ്രിയതമയുടെ നെറുകയില്‍ സ്‌നേഹപൂര്‍വം ചുംബിക്കുന്ന വിഘ്‌നേഷിനെയാണ് ആദ്യ ചിത്രത്തില്‍ കാണാനാവുക. ചുവപ്പ് സാരിയിലും കുന്ദന്‍വര്‍ക്ക് ആഭരണങ്ങളിലും അതി സുന്ദരിയായിരുന്നു നയന്‍താര. ചില്ലി റെഡ് നിറമാണ് നയന്‍താരയുടെ വിവാഹ സാരിക്ക്. കസവു ഷര്‍ട്ടും മുണ്ടുമാണ് വിഘ്‌നേഷിന്‍റെ വിവാഹ ശേഷം. പങ്കുവച്ച് നിമിഷ നേരം കൊണ്ട് തന്നെ വിവാഹ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. നിരവധി പേര്‍ താര ദമ്പതികള്‍ക്ക് ആശംസകളും നേര്‍ന്ന് രംഗത്തെത്തി.
- " class="align-text-top noRightClick twitterSection" data="
">
Celebrities in Nayanthara Vignesh Shivan wedding: വന്‍ താരനിര അണിനിരന്ന താരവിവാഹം കൂടിയായിരുന്നു നയന്‍താര - വിഘ്‌നേഷ് ശിവന്‍റേത്. വിവാഹ സത്കാരത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്‌റ്റാലിന്‍, രജനീകാന്ത്, ഷാരൂഖ് ഖാന്‍, കമല്‍ ഹാസന്‍, ചിരഞ്‌ജീവി, വിജയ് സേതുപതി, സൂര്യ, അജിത്ത്, കാര്‍ത്തി, ആര്യ, ശിവ കാര്‍ത്തികേയന്‍, സാമന്ത, ദിലീപ് തുടങ്ങിയവര്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.. താരവിവാഹത്തിനെത്തിയ താരങ്ങളുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
- " class="align-text-top noRightClick twitterSection" data="
">
വളരെ കുറച്ച് പേര്‍ക്ക് മാത്രമായിരുന്നു വിവാഹത്തിന് ക്ഷണം ലഭിച്ചത്. അതേസമയം വിവാഹ ചടങ്ങ് നടക്കുന്നിടത്തേയ്‌ക്ക് മാധ്യമങ്ങള്‍ക്കടക്കം പ്രവേശനമുണ്ടായിരുന്നില്ല. വിവാഹ വേദിക്ക് പുറത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയത്.
ചടങ്ങില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്കും മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതില്‍ വിലക്കുണ്ടായിരുന്നു. വധൂവരന്‍മാരുടെ ഫോട്ടോകള്‍ പതിപ്പിച്ച വാട്ടര്‍ ബോട്ടിലുകള്‍ അതിഥികള്‍ക്കായി ഒരുക്കിയിരുന്നു. വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് വിലയേറിയ സമ്മാനങ്ങളും ഒരുക്കിയിരുന്നു.
- " class="align-text-top noRightClick twitterSection" data="
">
Nayantha Mehanthi celebration: ജൂണ്‍ എട്ടിന് രാത്രിയായിരുന്നു മെഹന്ദി ചടങ്ങ്. എന്നാല്‍ ഇതിന്‍റെ ചിത്രങ്ങളോ വീഡിയോകളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതിനായി അല്‍പം കൂടി കാത്തിരിക്കേണ്ടി വരും.
Nayantha Vignesh wedding in Netflix: വിവാഹ ചടങ്ങുകളുടെ ചിത്രീകരണം, പ്രദര്‍ശന അവകാശം നെറ്റ്‌ഫ്ലിക്‌സിനാണ്. സംവിധായകന്‍ ഗൗതം വാസുദേവ മേനോനാണ് നെറ്റ്‌ഫ്ലിക്‌സിനായി വിവാഹ ചടങ്ങുകള്‍ സംവിധായനം ചെയ്യുന്നത്. സിനിമാ സ്‌റ്റൈലിലാണ് നയന്‍താര- വിഘ്‌നേഷ് ശിവന്‍ വിവാഹം നടന്നത്.
Also Read: 'പുതിയ തുടക്കം'; നയന്‍താര - വിഘ്‌നേഷ് ശിവന്‍ വിവാഹത്തിന്‍റെ ആദ്യ ചിത്രം പുറത്ത്