സുരേഷ് ഗോപിയും (Suresh Gopi) ബിജു മേനോനും (Biju Menon) പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഗരുഡന്‍' (Garudan). 'ഗരുഡനി'ലെ ബിജു മേനോന്‍റെ പുതിയ പോസ്‌റ്റര്‍ (Garudan new poster) പുറത്തിറങ്ങി. ബിജു മേനോന്‍റെ 53-ാമത് ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിലെ താരത്തിന്‍റെ പോസ്‌റ്റര്‍ പുറത്തുവിട്ടിരിക്കുന്നത് (Biju Menon new poster in Garudan).
ബിജു മേനോനും തന്‍റെ ഫേസ്ബുക്ക് പേജില്‍ പോസ്‌റ്റര്‍ പങ്കുവച്ചിട്ടുണ്ട്. പോസ്‌റ്റിന് പിന്നാലെ നിരവധി പേരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്. സുരേഷ് ഗോപിയും ബിജു മേനോന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ഒപ്പം 'ഗരുഡനി'ലെ ബിജു മേനോന്‍റെ പോസ്‌റ്ററും താരം പങ്കുവച്ചു.
- " class="align-text-top noRightClick twitterSection" data="">
'എന്‍റെ പ്രിയപ്പെട്ട ബിജു മേനോന് ജന്മദിനാശംസകൾ.. സൂര്യന് ചുറ്റുമുള്ള ഈ അടുത്ത യാത്ര നിങ്ങളുടെ ഏറ്റവും മികച്ച ഒന്നായിരിക്കട്ടെ!' -ഇപ്രകാരമാണ് പോസ്‌റ്റര്‍ പങ്കുവച്ച് സുരേഷ് ഗോപി ഫേസ്‌ബുക്കില്‍ കുറിച്ചത്.
- " class="align-text-top noRightClick twitterSection" data="">
അടുത്തിടെയാണ് സിനിമയുടെ ചിത്രീകരണം അവസാനിച്ചത്. 'ഗരുഡന്‍' ഉടന്‍ തന്നെ തിയേറ്ററുകളില്‍ എത്തുമെന്നും (Garudan will release soon) അടുത്തിടെ സുരേഷ് ഗോപി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. 12 വര്‍ഷത്തെ നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് സുരേഷ് ഗോപിയും ബിജു മേനോനും 'ഗരുഡനി'ലൂടെ വീണ്ടും ഒന്നിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇവര്‍ വീണ്ടും ഒന്നിക്കുമ്പോള്‍ ആരാധകരുടെ ആവേശത്തിനും അതിരില്ല.
നേരത്തെ 'ഗരുഡന്‍റെ' മോഷന്‍ പോസ്‌റ്ററും പുറത്തിറങ്ങിയിരുന്നു (Garudan motion poster). സുരേഷ് ഗോപിയുടെയും ബിജു മേനോന്‍റെയും കണ്ണുകള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ളതായിരുന്നു മോഷന്‍ പോസ്‌റ്റര്‍. ഒരു ക്രൈം ത്രില്ലര്‍ ചിത്രമാകും 'ഗരുഡന്‍' എന്നാണ് ഇതുവരെ പുറത്തിറങ്ങിയ പോസ്‌റ്ററുകളും മോഷന്‍ പോസ്‌റ്ററും നല്‍കുന്ന സൂചന.
അരുണ്‍ വര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ മിഥുന്‍ മാനുവല്‍ തോമസിന്‍റെതാണ്. ജിനേഷ്- കഥയും എഴുതിയിരിക്കുന്നു. നടനും സംവിധായകനുമായ മേജര്‍ രവിക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള അരുണ്‍ വര്‍മ, നിരവധി പരസ്യ ചിത്രങ്ങള്‍ സംവിധാനം ചെയ്‌തിട്ടുണ്ട്. 'അഞ്ചാം പാതിര'യ്‌ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ ഒരുക്കുന്ന മറ്റൊരു ത്രില്ലര്‍ ചിത്രം കൂടിയാണ് 'ഗരുഡന്‍'.
മാജിക് ഫ്രെയിംസാണ് നിര്‍മാണം. മിഥുന്‍ മാനുവലും മാജിക് ഫ്രെയിംസും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം. സുരേഷ് ഗോപിയുടെ തന്നെ 'പാപ്പന്‍' എന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചതും അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ്. ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. റോണക്‌സ് സേവ്യര്‍ മേക്കപ്പും സ്‌റ്റെഫി സേവ്യര്‍ കോസ്റ്റ്യൂമും ഒരുക്കുന്നു.
അതേസമയം 'ഒറ്റക്കൊമ്പന്‍' എന്ന പുതിയ ചിത്രത്തിലും സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുമെന്നാണ് സൂചന. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ഡ്രാമയാണ് 'ഒറ്റക്കൊമ്പന്‍'. നേരത്തെ 'എഫ്‌ഐആര്‍', 'പത്രം', 'കളിയാട്ടം', 'രണ്ടാം ഭാവം', 'കിച്ചാമണി എംബിഎ', 'ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ്' എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.