നടനും സംവിധായകനുമായ ബേസില്‍ ജോസഫിന്‍റേതായി (Basil Joseph) റിലീസിനെത്തിയ ഏറ്റവും പുതിയ ചിത്രമാണ് 'ഫാലിമി' (Falimy). നവംബര്‍ 17ന് പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. കുടുംബപ്രേക്ഷകരുടെ മികച്ച അഭിപ്രായം ലഭിച്ച 'ഫാലിമി' ഇപ്പോഴിതാ ഒടിടി റിലീസിനൊരുങ്ങുകയാണ്.
നാളെയാണ് (ഡിസംബര്‍ 18) ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാറിലൂടെ ഒടിടിയില്‍ സ്‌ട്രീമിങ് ആരംഭിക്കുക. ബേസില്‍ ജോസഫ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ഒപ്പം 'ഫാലിമി'യുടെ പുതിയ പോസ്‌റ്ററും ബേസില്‍ പങ്കുവച്ചിട്ടുണ്ട്.
നവാഗതനായ നിതീഷ് സഹദേവ് ആണ് 'ഫാലിമി'യുടെ കഥയും സംവിധാനവും ഒരുക്കിയിരിക്കുന്നത്. ഒരു ഫാമിലി ഡ്രാമ എന്‍റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം, ഒരു കുടുംബത്തിന്‍റെ സാഹസിക യാത്രയാണ് പറയുന്നത്.
Also Read: ഒരു കുടുംബ സാഹസിക യാത്രയിലേക്ക് ബേസിലും കൂട്ടരും ; ഫാലിമി ട്രെയിലര്‍ പുറത്ത്
തിരുവനന്തപുരത്ത് നിന്നും കുടുംബസമേതം വാരാണസിയിലേക്ക് നടത്തുന്ന സാഹസിക യാത്രയും അതിനിടെ സംഭവിക്കുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്ര പശ്ചാത്തലം. കുടുംബ ബന്ധങ്ങളിലെ ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം വളരെ രസകരമായാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
'ജയ ജയ ജയ ജയഹേ' സിനിമയുടെ വിജയത്തിന് ശേഷം ബേസില്‍ നായകനായി എത്തുന്ന ചിത്രം കൂടിയാണ് 'ഫാലിമി'. ബേസിൽ ജോസഫ് നായകനായി എത്തുന്ന ചിത്രത്തില്‍ ജഗദീഷ്, മഞ്ജു പിള്ള എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നു.
- " class="align-text-top noRightClick twitterSection" data="">
ബേസിലിന്‍റെ അച്ഛന്‍റെ വേഷത്തിലാണ് ചിത്രത്തില്‍ ജഗദീഷ് പ്രത്യക്ഷപ്പെടുന്നത്. അമ്മയായി മഞ്ജു പിള്ളയും വേഷമിട്ടു. ഇവരെ കൂടാതെ മീനാരാജ്, സന്ദീപ് പ്രദീപ്, അഭിറാം രാധാകൃഷ്‌ണൻ, ജോമോൻ ജ്യോതിര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
Also Read: ബേസിലിന്‍റെ ഫാലിമിക്ക് ക്ലീന്‍ യു ; പുതിയ പോസ്‌റ്ററുമായി താരം
ചിയേഴ്‌സ് എന്‍റര്‍ടെയ്‌ൻമെന്‍റിന്‍റെ ബാനറില്‍ ലക്ഷ്‌മി വാര്യര്‍, ഗണേഷ് മേനോൻ, അമല്‍ പോൾസൺ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. രംശി അഹമ്മദ്, ആദര്‍ശ് നാരായൺ, ജോൺ പി അബ്രഹാം എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ സഹ നിര്‍മാണം. സംവിധായകൻ നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥയും ഡയലോഗുകളും ഒരുക്കിയിരിക്കുന്നത്.
കലാസംവിധാനം - സുനില്‍ കുമാരൻ, മേക്കപ്പ് - സുധി സുരേന്ദ്രൻ, കോസ്റ്റ്യൂം - വിശാഖ് സനല്‍ കുമാര്‍, ഗാനരചന - മുഹ്സിൻ പരാരി, വിനായക് ശശികുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - അനൂപ് രാജ് ഇരിട്ടി, സൗണ്ട് മിക്‌സിങ് - വിപിൻ നായര്‍, സൗണ്ട് ഡിസൈൻ - ശ്രീജിത്ത് ശ്രീനിവാസൻ, ഫിനാൻസ് കൺട്രോളര്‍ - വിഷ്‌ണു ദിലീപ് പുളിക്കല്‍, കളറിസ്‌റ്റ് - ജോയിനര്‍ തോമസ്, വിഎഫ്എക്‌സ് - പിക്ചോറിയല്‍ എഫ്എക്‌സ്, സ്‌റ്റില്‍സ് - അമല്‍ സി സധര്‍, പബ്ലിസിറ്റി ഡിസൈൻ - യെല്ലോടൂത്ത്, വിതരണം - ഐക്കൺ സിനിമാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.