ETV Bharat / entertainment

Basil Joseph Falimy Official Teaser : ചിരി പടർത്താൻ അവർ വരികയായി; ബേസിലിന്‍റെ 'ഫാലിമി' ടീസറെത്തി - Basil Joseph movies

Falimy Hits the Theaters on November 10: ഫാലിമി നവംബർ 10ന് തിയേറ്ററുകളിലേക്ക്

Falimy movies Official Teaser out  Falimy movie Teaser  Falimy  Falimy movie  Basil Joseph Starrer Falimy Official Teaser  Basil Joseph Starrer Falimy  ചിരി പടർത്താൻ അവർ വരികയായി  ബേസിലിന്‍റെ ഫാലിമി ടീസറെത്തി  ബേസിലിന്‍റെ ഫാലിമി  ഫാലിമി ടീസർ പുറത്ത്  ഫാലിമി ടീസർ  Falimy Hits the Theaters on November 10  ഫാലിമി നവംബർ 10ന് തിയേറ്ററുകളിലേക്ക്  ഫാലിമി നവംബർ 10ന്  Basil Joseph movies  Basil Joseph new movie
Basil Joseph Starrer Falimy Official Teaser
author img

By ETV Bharat Kerala Team

Published : Oct 18, 2023, 8:25 PM IST

സ്റ്റ് ലുക്കിന് പിന്നാലെ ടീസറും പുറത്തുവിട്ട് 'ഫാലിമി' അണിയറ പ്രവർത്തകർ. ബേസിൽ ജോസഫ് നായകനാകുന്ന ചിത്രത്തിലെ ചിരി പടർത്തുന്ന, കൗതുകമുണർത്തുന്ന ടീസറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത് (Basil Joseph Starrer Falimy Official Teaser). നവാഗതനായ നിതിഷ് സഹദേവാണ് ചിത്രത്തിന്‍റെ സംവിധായകൻ.

ബേസിൽ ജോസഫിനൊപ്പം ജഗദീഷ്, മഞ്ജു പിള്ള, സന്ദീപ് പ്രദീപ്, മീനാരാജ് എന്നിവരും 'ഫാലിമി'യിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിയേഴ്‌സ് എന്‍റർടെയ്‌ൻമെന്‍റ്‌സിന്‍റെ ബാനറിൽ ലക്ഷ്‌മി വാര്യർ, ഗണേഷ് മേനോൻ എന്നിവരും സൂപ്പർ ഡ്യൂപ്പർ ഫിലിംസിന്‍റെ ബാനറിൽ അമൽ പോൾസനും ചേർന്നാണ് 'ഫാലിമി'യുടെ നിർമാണം. ബ്ലോക്ക്ബസ്റ്റർ ഹിറ്റായിരുന്ന 'ജാനേമൻ', 'ജയ ജയ ജയ ജയഹേ' എന്നീ ചിത്രങ്ങൾക്ക് ശേഷം ബേസിൽ ജോസഫ് ഒരിക്കൽ കൂടി ചിയേഴ്‌സ് എന്‍റർടെയ്‌ൻമെന്‍റ്‌സുമായി കൈകോർക്കുകയാണ് 'ഫാലിമി'യിലൂടെ. സൂപ്പർ ഡ്യൂപ്പർ ഫിലിംസ് 'ജയ ജയ ജയ ജയഹേ'യുടെ നിർമാണ പങ്കാളിയും ആയിരുന്നു.

നവംബർ 10ന് ചിത്രം പ്രദർശനത്തിനെത്തും (Falimy Hits the Theaters on November 10). 'ഫാമിലി' എന്‍റർടെയ്‌നറുമായാണ് ഇത്തവണ ബേസിലിന്‍റെയും സംഘത്തിന്‍റെയും വരവ്. അച്ഛനും മകനുമായാണ് ജഗദീഷും ബേസിലും ചിത്രത്തിൽ വേഷമിടുന്നത്. മഞ്ജു പിള്ള അമ്മയുടെ റോളും കൈകാര്യം ചെയ്യുന്നു. ഇവരുടെ രസകരമായ സംഭാഷണങ്ങളും തമാശകളും ഉൾക്കൊള്ളിച്ചാണ് ടീസർ ഒരുക്കിയിരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

കുടുംബ ബന്ധങ്ങളിലെ ഇണക്കവും പിണക്കവും രസകരമായി അവതരിപ്പിക്കുന്ന ചിത്രമാകും 'ഫാലിമി' എന്ന് അടിവരയിടുന്നതാണ് ടീസർ. സന്ദീപ് പ്രദീപ്, മീനാരാജ്, ജോമോൻ ജ്യോതിർ, അഭിറാം രാധാകൃഷ്‌ണൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകൻ നിതിഷ് സഹദേവും സാഞ്ചോ ജോസഫും ചേർന്നാണ്.

ബബ്ലു അജു ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. സംഗീത സംവിധാനം നിർവഹിക്കുന്നത് വിഷ്‌ണു വിജയ് ആണ്. ജോൺ പി എബ്രഹാം, റംഷി അഹമ്മദ്, ആദർശ് നാരായൺ എന്നിവരാണ് സഹ നിർമാതാക്കൾ. നിധിൻ രാജ്മേ ആരോൾ എഡിറ്റിംഗും നിർവഹിക്കുന്നു.

പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ, ആര്‍ട്ട് ഡയറക്‌ടര്‍ - സുനില്‍ കുമാരന്‍, കോസ്റ്റ്യൂം ഡിസൈനര്‍ - വിശാഖ് സനല്‍കുമാര്‍, മേക്കപ്പ് - സുധി സുരേന്ദ്രന്‍, സൗണ്ട് ഡിസൈന്‍ - ശ്രീജിത്ത് ശ്രീനിവാസന്‍, സൗണ്ട് മിക്‌സിങ് - വിപിന്‍ നായര്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - അനൂപ് രാജ്, സ്റ്റണ്ട്‌സ് - പി സി സ്റ്റണ്ട്‌സ്, സ്റ്റില്‍സ് അമല്‍ സി സാധര്‍, ടൈറ്റില്‍ - ശ്യാം സി ഷാജി, ഡിസൈന്‍ - യെല്ലോ ടൂത്ത് എന്നിവരാണ് ഫാലിമി ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ (Falimy movie crew).

ALSO READ: Basil Joseph Starrer Falimy First Look Poster : ഫാമിലിയല്ല, ഇത് 'ഫാലിമി' ; പുതിയ ചിത്രവുമായി ബേസിൽ, ഫസ്റ്റ് ലുക്ക് പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.