ETV Bharat / entertainment

'കല രാജ്യത്തേക്കാൾ വലുതല്ല' ; പാകിസ്ഥാനി സിനിമാവിഷയത്തിൽ നിലപാട് വ്യക്തമാക്കി രൺബീർ കപൂർ

പാകിസ്ഥാനി സിനിമകളിൽ അവസരം ലഭിച്ചാൽ, അഭിനയിക്കുമോ എന്ന ചോദ്യത്തിന് നൽകിയ മറുപടിയില്‍ വ്യക്തത വരുത്തി രൺബീർ കപൂർ. 'കല നിങ്ങളുടെ രാജ്യത്തേക്കാൾ വലുതല്ല' എന്നായിരുന്നു പ്രതികരണം.

author img

By

Published : Feb 26, 2023, 7:40 PM IST

RANBIR  ranbir kapoor  RANBIR SAYS THE COUNTRY IS HIS TOP PRIORITY  kapoor  കല നിങ്ങളുടെ രാജ്യത്തേക്കാൾ വലുതല്ല  മുംബൈ  bollywood  ranbir kapoor about pakistani film acting  rabir kapoor in pakistani film  പ്രസ്‌താവന വ്യക്തമാക്കി രൺബീർ
പാകിസ്ഥാനി സിനിമാ വിഷയത്തിൽ പ്രസ്‌താവന വ്യക്തമാക്കി രൺബീർ കപൂർ

മുംബൈ : തൻ്റെ പുതിയ റൊമാൻ്റിക്ക് കോമഡി ചിത്രമായ 'തൂ ഛൂട്ടി, മേം മക്കാറി'ന്‍റെ പ്രമോഷൻ്റെ ഭാഗമായി ചണ്ഡിഗഡിൽ എത്തിയതായിരുന്നു രൺബീർ കപൂർ. അപ്പോഴാണ്, പാകിസ്ഥാനി സിനിമയിൽ അഭിനയിക്കുന്നത് പരിഗണിക്കാമെന്ന താരത്തിൻ്റെ മുൻ നിലപാടുമായി ബന്ധപ്പെട്ട ചോദ്യമുയര്‍ന്നത്. ഇതിന് 'കല നിങ്ങളുടെ രാജ്യത്തേക്കാൾ വലുതല്ല' എന്നായിരുന്നു രൺബീറിൻ്റെ പ്രതികരണം.

രൺബീറിൻ്റെ വാക്കുകൾ : 'എൻ്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു എന്നാണ് തോന്നുന്നത്. ഒരു അന്താരാഷ്‌ട്ര ചലച്ചിത്രമേളയ്‌ക്ക് പോയപ്പോൾ ഒരു പാകിസ്ഥാനി മാധ്യമപ്രവർത്തകനാണ് നല്ല കഥകൾ കിട്ടിയാൽ ആ രാജ്യത്തിന്‍റെ സിനിമകളിൽ അഭിനയിക്കുമോ എന്ന് ചോദിച്ചത്, തുടർന്ന് ഒരു വിവാദമൊഴിവാക്കാൻ, പരിഗണിക്കാവുന്നതാണ് എന്ന് പറഞ്ഞു. ഫവാദിന് (പാകിസ്ഥാനി നടൻ) ഒപ്പം ഞാൻ യേ ദിൽ ഹേ മുഷ്‌കിലിൽ അഭിനയിച്ചിട്ടുണ്ട്. റാഹത് ഫത്തേ അലി ഖാൻ, ആത്തിഫ് അസ്‌ലം തുടങ്ങിയ, ഹിന്ദി സിനിമയ്ക്ക്‌ ഒരുപാട് സംഭാവനകൾ ചെയ്‌ത പ്രതിഭകളെ എനിക്കറിയാം. എനിക്ക് സിനിമ സിനിമയാണ്, അതിന് അതിർത്തികൾ ബാധകമാണെന്ന് തോന്നിയിട്ടില്ല'.

രാജ്യമാണ് തൻ്റെ മുൻ‌ഗണനയെന്ന് രൺബീർ

ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും തൻ്റെ മുൻ‌ഗണന തൻ്റെ രാജ്യമായിരിക്കും എന്നും രൺബീർ അവസാനം കൂട്ടിച്ചേർത്തു. 'എന്തൊക്കെയായാലും കല ഒരിക്കലും സ്വന്തം മാതൃരാജ്യത്തേക്കാൾ വലുതല്ല. അതുകൊണ്ടുതന്നെ സ്വന്തം രാജ്യവുമായി സുഖകരമല്ലാത്ത ബന്ധം പുലർത്തുന്ന ഒരു രാജ്യത്തേക്കാൾ എന്തുകൊണ്ടും എനിക്ക് താൽപര്യം സ്വന്തം രാജ്യത്തോട് തന്നെയായിരിക്കും' - രൺബീർ പറഞ്ഞു.

ശ്രദ്ധ കപൂറുമായുള്ള രൺബീർ കപൂറിൻ്റെ ആദ്യ സിനിമയായ 'തൂ ഛൂട്ടി, മേം മക്കാര്‍' മാർച്ച് 8 ന് തിയേറ്ററുകളിലെത്തും. സന്ദീപ് വംഗ സംവിധാനം ചെയ്‌ത അനിമലും രൺബീറിൻ്റെ വരാനിരിക്കുന്ന ചിത്രമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.