Aparna Balamurali reacts to student s misbehavior: സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ വിദ്യാര്‍ഥിയില്‍ നിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ പ്രതികരിച്ച് അപര്‍ണ ബാലമുരളി. എറണാകുളം ലോ കോളജില്‍ വച്ച് വിദ്യാര്‍ഥിയില്‍ നിന്നുണ്ടായ മോശം പെരുമാറ്റം തന്നെ വേദനിപ്പിച്ചെന്ന് അപര്‍ണ. തന്‍റെ പുതിയ സിനിമ 'തങ്ക'ത്തിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള പരിപാടിയില്‍ വേദിയിലിരുന്ന അപര്‍ണയെ വിദ്യാര്‍ഥി കയ്യില്‍ പിടിച്ച് എഴുന്നേല്‍പ്പിക്കുകയും തോളില്‍ കയ്യിട്ട് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയും ചെയ്‌ത സംഭവത്തിലാണ് നടിയുടെ പ്രതികരണം.
Aparna Balamurali statement: 'ഒരു സ്‌ത്രീയുടെ സമ്മതം ചോദിക്കാതെ അവരുടെ ദേഹത്ത് കൈ വയ്‌ക്കുന്നത് ശരിയല്ലെന്ന് ഒരു ലോ കോളജ് വിദ്യാര്‍ഥി മനസ്സിലാക്കിയില്ല എന്നത് ഗുരുതരമാണ്. കൈ പിടിച്ച് എഴുന്നേല്‍പ്പിച്ചത് തന്നെ ശരിയല്ല. പിന്നീടാണ് കൈ ദേഹത്ത് വച്ച് നിര്‍ത്താന്‍ നോക്കിയത്. ഇതൊന്നും ഒരു സ്‌ത്രീയോട് കാണിക്കേണ്ട മര്യാദ അല്ല. ഞാന്‍ പരാതിപ്പെടുന്നില്ല. പിന്നാലെ പോകാന്‍ സമയം ഇല്ല എന്നതാണ് കാരണം. എന്‍റെ എതിര്‍പ്പു തന്നെയാണ് ഇപ്പോഴത്തെ മറുപടി' -അപര്‍ണ പറഞ്ഞു.
എന്നാല്‍ പരിപാടിയുടെ സംഘാടകരോട് പരിഭവം ഇല്ലെന്നും അപര്‍ണ അറിയിച്ചു. സംഘാടകര്‍ സംഭവം നടന്ന ഉടനെയും പിന്നീടും ഖേദം അറിയിച്ചിരുന്നതായും നടി പറയുന്നു. അപര്‍ണയോട് വിദ്യാര്‍ഥി മോശമായി പെരുമാറിയതില്‍ ലോ കോളജ് യൂണിയന്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.
Student s misbehavior to Aparna Balamurali: എറണാകുളം ലോ കോളജില്‍ എത്തിയപ്പോഴായിരുന്നു യുവാവില്‍ നിന്നും അപര്‍ണയ്‌ക്ക് മോശം അനുഭവം നേരിട്ടത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അപര്‍ണയെ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി വേദിയിലെത്തിയ വിദ്യാര്‍ഥി നടിയുടെ തോളില്‍ കയ്യിടാന്‍ ശ്രമിക്കുന്നതും അപര്‍ണ ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു.
Support to Aparna Balamurali: വിഷയത്തില്‍ പ്രതികരിച്ച് നിരവധി പേര്‍ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഒരു വ്യക്തിയുടെ അനുവാദമില്ലാതെ അയാളുടെ ദേഹത്ത് സ്‌പര്‍ശിക്കാന്‍ പാടില്ലെന്നും അപര്‍ണ സംഭവത്തെ സധൈര്യം നേരിട്ടുവെന്നുമാണ് പലരും സംഭവത്തില്‍ പ്രതികരിച്ചത്. അനുവാദമില്ലാതെ ഒരു സ്‌ത്രീയുടെ ശരീരത്തില്‍ സ്‌പര്‍ശിക്കുന്നത് അന്യായമാണെന്നും വീണ്ടും മാപ്പ് പറയുന്ന രീതിയില്‍ കൈയില്‍ സ്‌പര്‍ശിക്കാന്‍ ശ്രമിക്കുന്നത് അതിലും വലിയ തെറ്റാണെന്നുമാണ് എഴുത്തുകാരി സൗമ്യ രാധ വിദ്യാധര്‍ പ്രതികരിച്ചത്.
MSF Former Vice President reacts: വിഷയത്തില്‍ എംഎസ്‌എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്‍റ് ഫാത്തിമ തെഹ്ലിയയും പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. നീണ്ട കുറിപ്പുമായി ഫേസ്‌ബുക്കിലൂടെയാണ് ഫാത്തിമ തെഹ്ലിയ പ്രതികരിച്ചിരിക്കുന്നത്. അപരന്‍റെ ഇഷ്‌ടവും താത്‌പര്യവും പരിഗണിക്കാതെ എന്നാണ് നമുക്ക് നമ്മുടെ ശരീരത്തെ മറികടക്കാന്‍ കഴിയുക എന്ന മുദ്രാവാക്യം പോലും ആപത്കരമാണെന്നാണ് ഫാത്തിമ തെഹ്ലിയ പറയുന്നത്.
Fathima Thahiliya Facebook post about Aparna: 'എന്‍റെ ശരീരത്തിലേക്കെന്നല്ല എന്‍റെ മാനസിക പ്രതലത്തിലേക്കും ഇഷ്‌ടമില്ലാതെ ഒരാളെയും കയറാൻ ഞാൻ അനുവദിക്കാറില്ല. അങ്ങനെ ആരെങ്കിലും ശ്രമിച്ചാൽ പിടിച്ചു പുറത്തിടാനും അനിഷ്‌ടം തുറന്ന് പ്രകടിപ്പിക്കാനും ഞാൻ ശ്രമിക്കാറുണ്ട്. അതിനർത്ഥം അതെളുപ്പമാണെന്നല്ല. പൊതുവേ അങ്ങനെ ചെയ്യുന്ന സ്‌ത്രീകൾക്ക് സ്വയം പരിക്കേൽപ്പിക്കാതെ അങ്ങനെ പ്രവർത്തിക്കൽ പോലും അസാധ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു.
അതുകൊണ്ട് മറ്റുള്ളവരുടെ സ്വകാര്യതയെ വിവേകപൂർവ്വം തിരിച്ചറിയുകയും ബഹുമാനിക്കാനുമാണ് നാം പരിശീലനം കൊടുക്കേണ്ടത്. നമ്മുടെ പെൺകുട്ടികളെ ശക്തരും പ്രതികരണ ശേഷിയുള്ളവരും ആക്കുന്നതിന്‍റെ പ്രസക്തിയും ഇവിടെയാണ്. അനുവാദമില്ലാതെ മറ്റൊരാളുടെ ശരീരത്തിലേക്കുള്ള കടന്നു കയറ്റം ന്യായീകരിക്കുന്നവരെ കാണുമ്പോൾ ലജ്ജ തോന്നുന്നു.
ഒരിക്കൽ പോലും പരിചയമില്ലാത്തവരോട് അങ്ങനെ ചെയ്യരുത് എന്ന വിചിത്ര ഉപദേശവും വരുന്നു. എന്ത് വാദമാണത്. ഇനി പരിചയമുണ്ടെങ്കിൽ തന്നെ, ഇഷ്‌ടമില്ലാത്ത ഒരാളുടെ സ്പേസിലേക്ക് നിങ്ങൾക്കെങ്ങനെ കയറി ചെല്ലാൻ പറ്റും. അവരൊരു സിനിമാ നടിയോ, രാഷ്‌ട്രീയയക്കാരിയോ, പൊതുമേഖലയിൽ നിറഞ്ഞു നിൽക്കുന്നവരോ ആവട്ടെ, അവരെങ്ങനെയാണ് നിങ്ങൾക്ക് 'പൊതുമുതൽ' ആവുന്നത്?
അപരന്‍റെ ഇഷ്‌ടവും താൽപ്പര്യവും പരിഗണിക്കാതെ 'എന്നാണ് നമുക്ക് നമ്മുടെ ശരീരത്തെ മറികടക്കാൻ കഴിയുക' എന്ന മുദ്രാവാക്യം പോലും ആപത്കരമാണ്. വ്യക്തികളുടെ അടുപ്പങ്ങളും താൽപ്പര്യങ്ങളും തിരിച്ചറിയാനുള്ള അളവുകോൽ മനുഷ്യന്‍റെ കൈയ്യിലുണ്ട്. ബഹുമാനത്തിന്‍റെയും തിരിച്ചറിവിന്‍റെയും കരുതലിന്‍റെയും ഇടപെടലാണത്. എല്ലാം നോർമലൈസ് ചെയ്യുകയും പരിഷ്‌കൃത മനോഭാവമെന്ന് സ്വയം പറയുകയും ജൻഡർ ന്യൂട്രാലിറ്റിക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്നവർ സ്വന്തം സ്വാതന്ത്ര്യത്തിന് അപ്പുറത്തെ അപരന്‍റെ സ്വകാര്യതയെ എപ്പോൾ മാനിക്കാണ്?' -ഫാത്തിമ തെഹ്ലിയ കുറിച്ചു.
Also Read: മോശമായി പെരുമാറിയ വിദ്യാര്‍ത്ഥിയോട് അനിഷ്‌ടം പ്രകടിപ്പിച്ച് അപര്‍ണ