ETV Bharat / entertainment

'അവര്‍ എന്നെ പുറത്തുവിടാതെ ഷട്ടര്‍ താഴ്‌ത്തി, പിടിച്ചു വലിച്ചു', ടെലികോം കമ്പനി ഓഫിസില്‍ നേരിട്ട ദുരനുഭവം പങ്കുവച്ച് അന്ന രാജന്‍

author img

By

Published : Oct 7, 2022, 4:29 PM IST

ഡൂപ്ലിക്കേറ്റ് സിം എടുക്കുന്നതിനായി ഒരു സ്വകാര്യ ടെലികോം കമ്പനിയുടെ ഓഫിസിലെത്തിയപ്പോള്‍ ജീവനക്കാരില്‍ നിന്ന് മോശം അനുഭവം ഉണ്ടായതായി നടി അന്ന രാജന്‍. നടി പൊലീസില്‍ പരാതി നല്‍കിയെങ്കിലും ജീവനക്കാര്‍ മാപ്പു പറഞ്ഞതിനെ തുടര്‍ന്ന് പരാതി പിന്‍വലിച്ചു

Anna Rjan  Anna Rajan shares the bad experience  actor Anna Rjan  അന്ന രാജന്‍  ടെലികോം കമ്പനി  telecom company  ഡൂപ്ലിക്കേറ്റ് സിം  Duplicate sim  നടി അന്ന രാജന്‍  വൊഡാഫോൺ ഐഡിയ  actor Anna Rjan bad experience
'അവര്‍ എന്നെ പുറത്തുവിടാതെ ഷട്ടര്‍ താഴ്‌ത്തി, പിടിച്ചു വലിച്ചു', ടെലികോം കമ്പനി ഓഫിസില്‍ നേരിട്ട ദുരനുഭവം പങ്കുവച്ച് അന്ന രാജന്‍

ടെലികോം കമ്പനിയുടെ ഓഫിസ് ജീവനക്കാരില്‍ നിന്ന് ഉണ്ടായ മോശം അനുഭവം പങ്കുവച്ച് അങ്കമാലി ഡയറീസ് നായിക അന്ന രാജന്‍. സിം ഡൂപ്ലിക്കേറ്റ് എടുക്കുന്നതിനായി ഓഫിസിലെത്തിയപ്പോഴാണ് നടിക്ക് ജീവനക്കാരില്‍ നിന്ന് മോശം അനുഭവം ഉണ്ടായത്. സംഭവം തന്നെ വല്ലാതെ ഭയപ്പെടുത്തിയെന്ന് അന്ന രാജന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം: എനിക്കുണ്ടായ ദുരനുഭവത്തെ പറ്റി നിങ്ങൾ എല്ലാവരും അറിഞ്ഞു കാണും എന്നു അറിയാം. എങ്കിലും ഞാൻ തന്നെ വിവരങ്ങൾ പങ്കുവക്കുകയാണ്. വൊഡാഫോൺ ഐഡിയ ഷോറൂമിൽ സിം ഡ്യൂപ്ലിക്കേറ്റ് എടുക്കാനായി ഞാൻ ഇന്ന് അവരുടെ ആലുവ ഓഫിസിൽ പോയിരുന്നു. അതിനോട് ബന്ധപ്പെട്ട കാര്യങ്ങൾ പ്രോസസ് ചെയ്യുന്നതിനോട് ബന്ധപ്പെട്ട് അവിടത്തെ സ്റ്റാഫുകളിൽ നിന്ന് എനിക്ക് വളരെ മോശം പെരുമാറ്റം നേരിടേണ്ടി വന്നു.

അവിടുത്തെ ലേഡി മാനേജർ എന്‍റെ സംശയങ്ങളോട് മോശമായി പ്രതികരിക്കുന്നത് കണ്ടപ്പോൾ അത് കസ്റ്റമർ കെയറിൽ റിപ്പോർട്ട്‌ ചെയ്യുന്നതിനായി ഞാൻ അവിടെ നടന്നത് ഫോണിൽ പകർത്തി. ഞാൻ എടുത്ത ഫോട്ടോ ഡിലീറ്റ് ആക്കാതെ എന്നെ പുറത്തു വിടില്ല എന്ന് പറഞ്ഞു. അവിടെ ഉണ്ടായിരുന്ന മാനേജർ ലേഡി പറഞ്ഞതിനെ തുടർന്ന് സ്റ്റാഫ്‌ ചേർന്നു ഷോറൂമിന്‍റെ ഷട്ടർ താഴ്ത്തി.

ഫോട്ടോ ഡിലീറ്റു ചെയ്യാതെ പുറത്തുപോകാൻ ആവില്ലെന്ന് പറഞ്ഞു. എന്നെ പിടിച്ചുവലിച്ചു മാറ്റുകയും ചെയ്‌തു. തുടർന്ന് ഷട്ടർ തുറന്ന് എന്നെ പോകാൻ അനുവദിക്കണം എന്നും എന്നാൽ ഞാൻ ഫോട്ടോ ഡീലീറ്റ് ചെയ്തോളാം എന്നും അഭ്യർഥിച്ചു. എന്നാൽ ഞാൻ പറഞ്ഞതൊന്നും വകവെക്കാതെ പുച്ഛഭാവത്തിൽ ജീവനക്കാർ.

മറ്റു കസ്റ്റമേഴ്‌സിനെ ബുദ്ധിമുട്ടിക്കാതെ ഷട്ടർ തുറന്ന് പ്രവർത്തിക്കണം എന്നും പൊലീസ് വന്നിട്ടു ഞാൻ ഇറങ്ങിക്കോളാം എന്നും ഞാൻ അവരെ അറിയിക്കുകയും ചെയ്‌തു. ഉള്ളത് പറഞ്ഞാൽ പ്രതീക്ഷിക്കാതെ ഉണ്ടായ ഈ ഒരു അനുഭവത്തിൽ ഞാൻ വല്ലാതെ പേടിച്ചു എന്നു തന്നെ പറയാം. സഹായത്തിനു ആരെ വിളിക്കും എന്നു പകച്ചു നിന്നപ്പോൾ തോന്നിയ ധൈര്യത്തിന് എന്‍റെ പപ്പാടെ കൂട്ടുകാരും സഹപ്രവർത്തകരുമായ രാഷ്‌ട്രീയ പ്രവർത്തകരെ വിളിച്ചു.

(പപ്പ മരിക്കുന്നതുവരെ കോൺഗ്രസ്‌ പ്രവർത്തകനും, ആലുവയിൽ കൗൺസിലർ ആയി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ്) തുടർന്ന് അവരുടെയെല്ലാം സഹായത്തോടെ ആലുവ പൊലീസ് സ്റ്റേഷനിൽ ചെല്ലുകയും, രേഖാമൂലം പരാതി കൊടുക്കുകയും ചെയ്‌തു. മണിക്കൂറുകൾക്ക് ശേഷം ഷോറൂം ജീവനക്കാർ നേരിട്ട് പൊലീസ് സ്റ്റേഷനിൽ എത്തി നടന്ന കാര്യങ്ങളിൽ ഖേദം പ്രകടിപ്പിക്കുകയും മാപ്പ് പറയുകയും ചെയ്‌തു. എനിക്ക് ഇന്നു സംഭവിച്ചത് ഇനി ഒരാൾക്ക്‌ സംഭവിക്കരുത് എന്നാണ്.

ഒരു ആവശ്യത്തിനായി കസ്റ്റമർ സമീപിക്കുമ്പോൾ ഇങ്ങനെ പെരുമാറുന്നത് മോശം ആണ്. അക്രമവും, ഗുണ്ടായിസവും ഒന്നിനും പരിഹാരമല്ലല്ലോ. ഒരാൾക്കും ഈ അവസ്ഥ നേരിടേണ്ടി വരരുത്. All Are Equal.

ഒരു നടിയാണ് എന്നു വെളിപ്പെടുത്തി കൊണ്ടല്ല ഞാൻ അവിടെ പോയത്, സാധാരണ കസ്റ്റമർ ആയിട്ടാണ്. ആ നിമിഷം എനിക്കുണ്ടായ വേദന, അതു പോലെ ഈ ചെയ്‌തത് തെറ്റാണെന്ന അവരുടെ തിരിച്ചറിവിന് വേണ്ടിയാണ് പരാതി കൊടുത്തത്. ഈ പ്രശ്‌നത്തിന്‍റെ പേരിൽ അവിടെ ജോലി ചെയ്യുന്ന ആരുടെയും ജീവിതം തകർക്കണമെന്നോ അവരുടെ ജോലിയെ ഇതു ബാധിക്കണമെന്നോ എനിക്കില്ല.

ഒരു നിമിഷത്തേക്ക് ഭയന്നുപോയെങ്കിലും എന്‍റെ അവകാശങ്ങളിൽ ഉറച്ചു നിൽക്കാൻ പപ്പാടെ സ്ഥാനത്തു നിന്നു എനിക്ക് കരുതൽ തന്നു കൂടെ നിന്ന രാഷ്‌ട്രീയ പ്രവർത്തകർക്കും നേതാക്കൾക്കും, വേണ്ട ലീഗൽ സപ്പോർട്ട് തന്ന പൊലീസിനും, മാധ്യമ പ്രവർത്തകർക്കും ഒരുപാട് നന്ദി. At the end of the day, Equality served well is a success to Humanity.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.