സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ 'സക്കറിയയുടെ ഗർഭിണികൾ', 'കുമ്പസാരം', 'ബഷീറിന്‍റെ പ്രേമലേഖനം' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്‌ത അനീഷ് അൻവർ പുതിയ സിനിമയുമായി എത്തുന്നു. 'രാസ്‌ത'യാണ് അനീഷ് അൻവറിന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രം. ത്രില്ലർ ആയി അണിയിച്ചൊരുക്കിയ ചിത്രം പുതുവർഷത്തിൽ റിലീസിനൊരുങ്ങുകയാണ്.
'രാസ്‌ത' ജനുവരി 5ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും (Raasta hits theaters on January 5). മലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയനായ സർജാനോ ഖാലിദ് ആണ് ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് (Aneesh Anwar Sarjano Khalid raasta movie). അനഘ നാരായണൻ, ആരാധ്യ ആൻ, സുധീഷ്, ഇർഷാദ് അലി, ടി ജി രവി എന്നിവരാണ് രാസ്‌തയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്കൊപ്പം സംവിധായകൻ അനീഷ് അൻവറും നിർണായക വേഷത്തിലുണ്ട്.
അലു എന്‍റർടെയിൻമെന്‍റിന്‍റെ ബാനറിൽ ലിനു ശ്രീനിവാസ് ആണ് ഈ ചിത്രത്തിന്‍റെ നിർമാണം. മികച്ച തിയേറ്റർ എക്‌സ്‌പീരിയൻസ് ഉറപ്പു നൽകുന്ന ചിത്രമാകും 'രാസ്‌ത' എന്നാണ് വിവരം. ഷാഹുലും ഫായിസ് മടക്കരയും ചേർന്നാണ് 'രാസ്‌ത'യുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത്. ബി കെ ഹരി നാരായണൻ, അൻവർ അലി, ആർ വേണുഗോപാൽ എന്നിവരുടെ വരികൾക്ക് അവിൻ മോഹൻ സിതാര ഈണം പകരുന്നു.
വിനീത് ശ്രീനിവാസൻ, അൽഫോൺസ് ജോസഫ്, സൂരജ് സന്തോഷ്, അവിൻ മോഹൻ സിതാര എന്നിവരാണ് ഗാനാലാപനം. വിഷ്‌ണു നാരായണൻ ഛായാഗ്രാഹകനായ ചിത്രത്തിന്‍റെ എഡിറ്റിങ് നിർവഹിക്കുന്നത് അഫ്‌തർ അൻവർ ആണ്.
പ്രൊജക്റ്റ് ഡിസൈൻ : സുധാ ഷാ, കലാസംവിധാനം : വേണു തോപ്പിൽ, മേക്കപ്പ് : രാജേഷ് നെന്മാറ, ശബ്ദരൂപകൽപന : എബി ജുബ്, കളറിസ്റ്റ് : ലിജു പ്രഭാകർ, പ്രൊഡക്ഷൻ മാനേജർ : ഖാസിം മുഹമ്മദ് അൽ സുലൈമി, വി എഫ് എക്‌സ് : ഫോക്‌സ് ഡോട്ട് മീഡിയ, വസ്ത്രാലങ്കാരം : ഷൈബി ജോസഫ്, സ്പോട്ട് എഡിറ്റിങ് : രാഹുൽ രാജു, ഫിനാൻസ് കൺട്രോളർ : രാഹുൽ ചേരൽ, പ്രൊഡക്ഷൻ കൺട്രോളർ : ഹോച്ചിമിൻ കെ.സി, ഡിസൈൻ : കോളിൻസ് ലിയോഫിൽ എന്നിവരാണ് ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.
READ ALSO: മുത്തയ്യ മുരളീധരന്‍റെ ജീവിതം പറഞ്ഞ '800' ജിയോ സിനിമയിൽ; സൗജന്യമായി ആസ്വദിക്കാം