ETV Bharat / entertainment

'ഈ നേരിനും ഈ നേരത്തിനും നന്ദി, നിങ്ങളുടെ കൂടെ വളർന്നവളാണ് ഞാൻ'; കുറിപ്പുമായി അനശ്വര രാജന്‍

author img

By ETV Bharat Kerala Team

Published : Dec 24, 2023, 1:23 PM IST

Anaswara Rajan thanks to audience: നന്ദി കുറിപ്പുമായി അനശ്വര രാജന്‍. നേരിലെ അഭിനയത്തിന് മികച്ച അഭിപ്രായം രേഖപ്പെടുത്തിയ ആരാധകരോട് നന്ദി പറഞ്ഞ് താരം.

Anaswara Rajan thanks to audience  Mohanlal movie Neru  Neru positive comments  Neru review  കുറിപ്പുമായി അനശ്വര രാജന്‍  നന്ദി കുറിപ്പുമായി അനശ്വര രാജന്‍  അനശ്വര രാജന്‍ ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റ്  നന്ദി പറഞ്ഞ് അനശ്വര രാജന്‍  അനശ്വര രാജന്‍  നേര്  മോഹന്‍ലാല്‍  ജീത്തു ജോസഫ്  Anaswara Rajan  Mohanlal  Mohanlal Jeethu Joseph movie  Mohanlal latest movie  Anaswara Rajan latest movies  നേര് പ്രേക്ഷക പ്രതികരണം  Neru audience response
Anaswara Rajan thanks to audience

മോഹന്‍ലാലിന്‍റെ ഏറ്റവും പുതിയ ചിത്രം 'നേര്' (Neru), തിയേറ്ററുകളില്‍ മികച്ച വിജയം നേടി മുന്നേറുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്‌ത ചിത്രത്തില്‍ മികച്ച പ്രകടനമാണ് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ കാഴ്‌ചവച്ചത്. അനശ്വര രാജന്‍റെ അഭിനയ മികവിനും തിയേറ്ററുകളില്‍ നിറഞ്ഞ കയ്യടി നേടിയിരുന്നു.

അനശ്വര രാജന്‍റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം കൂടിയാണ് 'നേര്'. സിനിമയില്‍ മികച്ച പ്രകടനമാണ് അനശ്വര (Anaswara Rajan) കാഴ്‌ചവച്ചത് എന്നാണ് പ്രേക്ഷകരും പറയുന്നത്. ഇപ്പോഴിതാ ആരാധകരുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അനശ്വര (Anaswara Rajan thanks to audience). ഈ നേരിനും നേരത്തിനും നന്ദി എന്ന അടിക്കുറിപ്പോടു കൂടിയാണ് അനശ്വര ഇന്‍സ്‌റ്റഗ്രാമില്‍ പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത് (Anaswara Rajan Instagram post).

'ഈ നേരിനും ഈ നേരത്തിനും നന്ദി! നിങ്ങളെല്ലാവരുടെയും സ്നേഹവും പ്രശംസയും എന്നെ ഒരു തിര എന്ന പോലെ ആശ്ലേഷിക്കുന്നുണ്ട്, ആശ്വസിപ്പിക്കുന്നുണ്ട്. എല്ലാവരോടും സ്നേഹം. നിങ്ങളോടൊപ്പം നിങ്ങളുടെ കൂടെ വളർന്നവളാണ് ഞാൻ.. കൂടെയുണ്ടാവണം.' -ഇപ്രകാരമാണ് അനശ്വര രാജന്‍ കുറിച്ചത്.

'നേരി'ലെ മോഹന്‍ലാലിന്‍റെ (Mohanlal) അഭിനയവും അഭിനന്ദനാര്‍ഹമാണ്. വിജയ മോഹന്‍ എന്ന പബ്ലിക് പ്രോസിക്യൂട്ടറായി മോഹന്‍ലാല്‍ നിറഞ്ഞാടിയപ്പോള്‍ തിയേറ്ററുകളില്‍ ഹര്‍ഷാരവങ്ങള്‍ മുഴങ്ങി. മമ്മൂട്ടി ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ മോഹന്‍ലാലിനെയും സിനിമയെയും പ്രശംസിച്ചു.

Also Read: താര രാജാക്കന്‍മാര്‍ ഒന്നിച്ചപ്പോള്‍, പ്രിയ ലാലിനൊപ്പം മമ്മൂക്ക; നേര് തീം സോംഗും പുറത്ത്

മോഹന്‍ലാല്‍, അനശ്വര രാജന്‍ എന്നിവരെ കൂടാതെ പ്രിയാമണി, ജഗദീഷ്, ഗണേഷ് കുമാർ, നന്ദു, മാത്യു വർഗീസ്, ശ്രീധന്യ, കലേഷ്, ശാന്തി മായാദേവി, ശങ്കർ ഇന്ദുചൂഡൻ, ദിനേശ് പ്രഭാകർ, രശ്‌മി അനിൽ, രമാദേവി, ഡോ.പ്രശാന്ത് തുടങ്ങിയവരും ചിത്രത്തിൽ അണിനിരന്നു.

ഡിസംബര്‍ 21ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം പ്രദര്‍ശന ദിനം കേരളത്തില്‍ നിന്നു മാത്രം സ്വന്തമാക്കിയത് 3.04 കോടി രൂപയാണ്. കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തില്‍ ഒരുങ്ങിയ ചിത്രത്തിന്‍റെ സംവിധാനം ജീത്തു ജോസഫ് ആണ്. ഇതാദ്യമായല്ല ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിച്ചെത്തിയത്. നേരത്തെ 'ദൃശ്യം', 'ദൃശ്യം 2', 'ട്വല്‍ത്ത് മാന്‍' എന്നീ സിനിമകളില്‍ ഇരുവരും സഹചരിച്ചിരുന്നു. 'റാം' ആണ് ഈ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മറ്റൊരു പുതിയ ചിത്രം.

ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്നാണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ ആണ് നിര്‍മാണം. ആശിർവാദ് സിനിമാസിൻ്റെ 33-ാമത്തെ ചിത്രം കൂടിയാണ് 'നേര്'. വിനായക് ശശികുമാറിൻ്റെ ഗാനരചനയില്‍ വിഷ്‌ണു ശ്യാം ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയത്. സതീഷ് കുറുപ്പ് ഛായാഗ്രഹണവും വി എസ് വിനായക് എഡിറ്റിങ്ങും നിർവഹിച്ചു.

കലാസംവിധാനം - ബോബൻ, കോസ്റ്റ്യൂം ഡിസൈൻ - ലിൻ്റോ ജീത്തു, മേക്കപ്പ് - അമൽ ചന്ദ്ര, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - സുധീഷ് രാമചന്ദ്രൻ, അസോസിയേറ്റ് ഡയറക്‌ടേഴ്‌സ് - സോണി ജി സോളമൻ, അമരേഷ് കുമാർ, എസ് എ ഭാസ്‌കരന്‍, പ്രൊഡക്ഷൻ കൺട്രോളർ - സിദ്ദു പനയ്ക്കൽ, ഫിനാൻസ് കൺട്രോളർ - മനോഹരൻ കെ പയ്യന്നൂർ, പ്രൊഡക്ഷൻ മാനേജേഴ്‌സ്‌ - പാപ്പച്ചൻ ധനുവച്ചപുരം, ശശിധരൻ കണ്ടാണിശ്ശേരിൽ, സ്‌റ്റില്‍സ് - ബന്നറ്റ് എം വർഗീസ് എന്നിവരും നിര്‍വഹിച്ചു.

Also Read: 'മോഹൻലാലിനെ ശരിയായി തന്നെ ജീത്തു ജോസഫ് ഉപയോഗിച്ചു': നേരിന് അഭിനന്ദനങ്ങളുമായി പ്രിയദര്‍ശന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.