ETV Bharat / entertainment

'അവന്‍ രക്ഷകനോ കുറ്റവാളിയോ..?'; ട്വീറ്റുമായി അമിതാഭ്‌ ബച്ചന്‍

author img

By

Published : Apr 9, 2022, 1:45 PM IST

Amitabh Bachchan new update about Runway 34: അജയ്‌ ദേവ്‌ഗണ്‍ നായകനായെത്തുന്ന 'റണ്‍വേ 34' ല്‍ അമിതാഭ്‌ ബച്ചനും സുപ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന്‍റെ പുതിയ ട്രെയ്‌ലറിനെ കുറിച്ചുള്ള വിവരം പങ്കുവച്ച്‌ അമിതാഭ്‌ ബച്ചന്‍.

Amitabh Bachchan new update about Runway 34  Amitabh Bachchan about Runway 34 new trailer  അവന്‍ രക്ഷകനോ കുറ്റവാളിയോ..?  ട്വീറ്റുമായി അമിതാഭ്‌ ബച്ചന്‍  Runway 34 based on real incidents  Ajay Devgn as pilot in Runway 34  Runway 34 cast and crew  Runway 34 release
'അവന്‍ രക്ഷകനോ കുറ്റവാളിയോ..?'; ട്വീറ്റുമായി അമിതാഭ്‌ ബച്ചന്‍

Amitabh Bachchan new update about Runway 34: അജയ്‌ ദേവ്‌ഗണിന്‍റെ സംവിധാന സംരംഭം എന്ന പ്രത്യേകതകളോടെ ഒരുങ്ങുന്ന ചിത്രമാണ് 'റണ്‍വേ 34'. അജയ്‌ ദേവ്‌ഗണ്‍ നായകനായെത്തുന്ന ചിത്രത്തില്‍ അമിതാഭ്‌ ബച്ചനും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്‌. 'റണ്‍വേ 34' ന്‍റെ പുതിയ ട്രെയ്‌ലറിനെ കുറിച്ചുള്ള വിവരവുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ് അമിതാഭ്‌ ബച്ചന്‍.

Amitabh Bachchan about Runway 34 new trailer: 'യഥാര്‍ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള ചിത്രമാണ് 'റണ്‍വേ 34'. 150 യാത്രക്കാരുമായി ചിത്രത്തില്‍ അജയ്‌ ദേവ്‌ഗണ്‍ യാത്ര തുടരുകയാണ്. 'റണ്‍വേ 34'ന്‍റെ പുതിയ ട്രെയ്‌ലര്‍ ഏപ്രില്‍ 11ന്‌ പുറത്തിറങ്ങും. 'അവന്‍ കുറ്റവാളിയോ രക്ഷകനോ..?' -ഇപ്രകാരമാണ് അമിതാഭ്‌ ബച്ചന്‍ ട്വീറ്റ്‌ ചെയ്‌തത്‌.

Runway 34 based on real incidents: യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് 'റണ്‍വേ 34' ഒരുങ്ങുന്നത്‌. 2015ല്‍ ദോഹ-കൊച്ചി ജെറ്റ്‌ എയര്‍വേയ്‌സ്‌ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു. പറക്കുന്നതിനിടെ മുന്നോട്ടുള്ള കാഴ്‌ചയില്‍ വ്യക്തതക്കുറവ് അനുഭവപ്പെട്ടതാണ് പ്രശ്‌നമായത്. ഈ സംഭവത്തെ ആസ്‌പദമാക്കിയാണ് സിനിമ. അമിതാഭ്‌ ബച്ചന്‍, അജയ്‌ ദേവ്‌ഗണ്‍, രാകുല്‍ പ്രീത്‌ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്‌. ക്യാരി മിനാറ്റിയും സിനിമയില്‍ സുപ്രധാന വേഷത്തിലെത്തും.

Ajay Devgn as pilot in Runway 34: പൈലറ്റുമാരുടെ വേഷമാണ് 'റണ്‍വേ 34'ല്‍ അജയ്‌ ദേവ്‌ഗണിനും രാകുല്‍ പ്രീതിനും. ആദ്യം പുറത്തിറങ്ങിയ ട്രെയ്‌ലറിനും ഗംഭീര സ്വീകാര്യതയാണ് ലഭിച്ചത്‌. ട്രെയ്‌ലറില്‍ അപ്രതീക്ഷിത സാഹചര്യം കൈകാര്യം ചെയ്യുന്ന അജയുടെയും രാകുല്‍ പ്രീതിന്‍റെയും കഥാപാത്രങ്ങളെയാണ് കാണാനാവുക.

Runway 34 cast and crew: അജയ്‌ ദേവ്‌ഗണ്‍ ഫിലിംസാണ് നിര്‍മാണം. കുമാര്‍ മങ്കത്ത്‌ പതക്‌, വിക്രാന്ത്‌ ശര്‍മ, സന്ദീപ്‌ ഹരീഷ്‌ കെവ്ലാനി, തര്‍ലോക്‌ ജേതി, ഹസ്‌നൈന്‍ ഹൂസൈനി, ജയ്‌ കനുജിയ എന്നിവര്‍ ചേര്‍ന്നാണ് സഹനിര്‍മാണം. 2020 ഡിസംബറിലാണ് ചിത്രീകരണം ആരംഭിച്ചത്‌. 'ഷിവായ്‌', 'യു ആന്‍ഡ്‌ മീ ഔര്‍ ഹം' എന്നീ ചിത്രങ്ങള്‍ക്ക്‌ ശേഷമുള്ള അജയ്‌ ദേവ്‌ഗണിന്‍റെ സംവിധാന സംരംഭമാണ് 'റണ്‍വേ 34'.

Runway 34 release: ഈദ്‌ റിലീസായി ഏപ്രില്‍ 29നാണ് 'റണ്‍വേ 34' ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുക.

Also Read: 'സത്യം ഭൂമിയില്‍ നിന്നും 35,000 അടി ഉയരത്തില്‍ മറഞ്ഞിരിക്കുന്നു'; ഹൃദയമിടിപ്പ്‌ കൂട്ടി 'റണ്‍വേ 34'

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.