ETV Bharat / entertainment

അമല പോള്‍ ഇനി അജയ്‌ ദേവ്‌ഗണിനൊപ്പം; ബോളിവുഡ്‌ അരങ്ങേറ്റം കൈതി റീമേക്കിലൂടെ.. - അമലയുടെ കാസ്‌റ്റിങ്

Amala Paul in Bholaa: ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി അമല പോള്‍. തമിഴ്‌ സൂപ്പര്‍ഹിറ്റ് ചിത്രം കൈതിയുടെ ഹിന്ദി റീമേക്കിലൂടെയാണ് താരം ബോളിവുഡിലെത്തുന്നത്

Amala Paul bollywood debut  Ajay Devgn in Bholaa  Ajay Devgn  Bholaa  Amala Paul  അമല പോള്‍  അമല പോള്‍ ഇനി അജയ്‌ ദേവ്‌ഗണിനൊപ്പം  ബോളിവുഡ്‌ അരങ്ങേറ്റം  കൈതി  അമല പോള്‍ ബോളിവുഡില്‍  Kaithi hindi remake  ഭോല  കൈതി ഹിന്ദി റീമേക്ക്  Ajay Devgn directorial movies  Bholaa release  Kaithi box office success  Ajay Devgn latest movies  Amala Paul latest movies  Amala Paul in Bholaa  അമലയുടെ കാസ്‌റ്റിംഗ്
അമല പോള്‍ ഇനി അജയ്‌ ദേവ്‌ഗണിനൊപ്പം; ബോളിവുഡ്‌ അരങ്ങേറ്റം കൈതി റീമേക്കിലൂടെ..
author img

By

Published : Nov 3, 2022, 5:27 PM IST

Amala Paul bollywood debut: ബോളിവുഡ്‌ അരങ്ങേറ്റത്തിനൊരുങ്ങി തെന്നിന്ത്യന്‍ താര സുന്ദരി അമല പോള്‍. ബോളിവുഡ്‌ സൂപ്പര്‍ താരം അജയ്‌ ദേവ്‌ഗണിനൊപ്പമാണ് അമല പോള്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. തമിഴ്‌ സൂപ്പര്‍ ഹിറ്റ് ചിത്രം 'കൈതി'യുടെ ഹിന്ദി റീമേക്കിലാണ് താരം അഭിനയിക്കുന്നത്.

Kaithi hindi remake: 'ഭോല' എന്നാണ് 'കൈതി' ഹിന്ദി റീമേക്കിന് പേരിട്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണിപ്പോള്‍. ചിത്രത്തില്‍ ഡിസംബറില്‍ അമല പോള്‍ ജോയിന്‍ ചെയ്യുമെന്നാണ് സൂചന. 'ഭോല'യില്‍ അമല ചെയ്യുന്ന കഥാപാത്രം വളരെ പ്രാധാന്യമുള്ളതാണെന്നും ഉടന്‍ തന്നെ ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നുമാണ് സൂചന.

Amala Paul Bholaa casting: അജയ്‌ ദേവ്‌ഗണിന്‍റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടായ എഡിഎഫ്‌ ഫിലിംസാണ് 'ഭോല'യിലേയ്ക്കുള്ള അമലയുടെ കാസ്‌റ്റിങ് വിവരം പ്രഖ്യാപിച്ചിരിക്കുന്നത്. അജയ്‌ ദേവ്‌ഗണിനൊപ്പം അമല പോള്‍ 'ഭോല'യില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

Ajay Devgn directorial movies: മലയാളം, തമിഴ്‌, തെലുഗു എന്നീ മേഖലകളില്‍ ഇതിനോടകം തന്നെ ആധിപത്യം ഉറപ്പിച്ച അമല പോള്‍ ഇപ്പോള്‍ ബോളിവുഡിലേക്കും ചുവടുവയ്‌ക്കുകയാണ്. അജയ്‌ ദേവ്‌ഗണ്‍ ആണ് 'ഭോല'യുടെ സംവിധാനം നിര്‍വഹിക്കുക. ഇതോടെ അജയ്‌ ദേവ്‌ഗണ്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമായി 'ഭോല'. 'റണ്‍വേ 34'ന് ശേഷം അജയ്‌ ദേവ്‌ഗണ്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ഭോല'.

Bholaa release: അജയ്‌ ദേവ്‌ഗണ്‍ നായകനായെത്തുന്ന ചിത്രത്തില്‍ തബുവും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. അജയ്‌ ദേവ്‌ഗണ്‍ എഫ്‌ ഫിലിംസ്‌, ടി സീരീസ്, റിലയന്‍സ് എന്‍റര്‍ടെയിന്‍മെന്‍റ്, ഡ്രീം വാരിയേഴ്‌സ്‌ പിക്‌ചേഴ്‌സ്‌ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. 2023 ഓഗസ്‌റ്റ് 30ന്‌ ചിത്രം തിയേറ്ററുകളിലെത്തും.

Kaithi box office success: കാര്‍ത്തിയുടെ കരിയര്‍ ബെസ്‌റ്റായിരുന്നു 2019ല്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത 'കൈതി'. ആ വര്‍ഷത്തെ ബോക്‌സ്‌ ഓഫീസ് ഹിറ്റ്‌ കൂടിയായിരുന്നു കൈതി. സിനിമയുടെ ബോക്‌സ്‌ ഓഫീസ് വിജയത്തിന് ശേഷം 'കൈതി'യുടെ രണ്ടാം ഭാഗം ഒരുക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

Ajay Devgn latest movies: 'ദൃശ്യം 2' ആണ് അജയ്‌ ദേവ്‌ഗണിന്‍റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. അക്ഷയ്‌ ഖന്ന, തബു, ശ്രേയ ശരണ്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്‍റെ ഗംഭീര ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. അമിത് ശര്‍മയുടെ 'മൈദാന്‍', രോഹിത് ഷെട്ടിയുടെ 'ഗോല്‍മാല്‍ 5' എന്നിവയും താരത്തിന്‍റെ മറ്റു പുതിയ ചിത്രങ്ങളാണ്.

Amala Paul latest movies: മമ്മൂട്ടി നായകനായെത്തുന്ന 'ക്രിസ്‌റ്റഫര്‍', പൃഥ്വിരാജിനൊപ്പം 'ആടുജീവിതം', ചെമ്പന്‍ വിനോദ് ചിത്രം 'ടീച്ചര്‍', നീരജ് മാധവിനൊപ്പം 'ദ്വിജ' തുടങ്ങിയവയാണ് അമല പോളിന്‍റേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രങ്ങള്‍.

Also Read: 7 വര്‍ഷങ്ങള്‍ക്ക് ശേഷവും ജോര്‍ജുകുട്ടി എന്ന വിജയുടെ കുടുംബം വേട്ടയാടപ്പെടുന്നു; ദൃശ്യം 2 ഹിന്ദി ട്രെയിലര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.