ETV Bharat / entertainment

ആലിയ ഭട്ടിന് എന്തോ പറയാനുണ്ട്, പക്ഷേ നെറ്റ്‌വർക്ക് മോശം - ഡാർലിങ്സ് നെറ്റ്ഫ്ലിക്‌സ്

ആലിയ ഭട്ട് നിർമാതാവാകുന്ന ചിത്രം ഡാർലിങ്സിന്‍റെ റിലീസ് നെറ്റ്‌ഫ്ലിക്‌സിലൂടെ...

alia bhatt production debut  alia bhatt darlings release  alia bhatt latest updates  alia bhatt upcoming films  alia bhatt darlings on netflix  darlings on netflix  alia bhatt production debut Darlings on netflix  ആലിയ ഭട്ട് നിർമാണം ഡാർലിങ്സ്  ഡാർലിങ്സ് നെറ്റ്ഫ്ലിക്‌സ്  എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ് ആലിയ ഭട്ട്
ആലിയ ഭട്ട് നിർമാതാവാകുന്ന ചിത്രം ഡാർലിങ്സിന്‍റെ റിലീസ് നെറ്റ്‌ഫ്ലിക്‌സിലൂടെ
author img

By

Published : May 24, 2022, 2:08 PM IST

ആലിയ ഭട്ട് നിർമാതാവാകുന്ന ചിത്രം ഡാർലിങ്സ് നെറ്റ്‌ഫ്ലിക്‌സിലൂടെ റിലീസ് ചെയ്യുമെന്ന് താരം. ഷാരൂഖ് ഖാന്‍റെ റെഡ് ചില്ലീസ് എന്‍റർടെയ്‌ൻമെന്‍റുമായി സഹകരിച്ച് ആലിയ ഭട്ടിന്‍റെ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൽ ആലിയ ഭട്ടും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ചിത്രം നെറ്റ്ഫ്ലിക്‌സിൽ റിലീസ് ചെയ്യുന്നുവെന്ന വാർത്ത താരം തന്നെയാണ് തന്‍റെ സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരോട് പങ്കുവെച്ചത്. "ഹേയ്, ഡാർലിങ്സ്, എനിക്ക് നിങ്ങളോട് വലിയൊരു കാര്യം പറയാനുണ്ട്, പക്ഷേ ഇവിടെ നെറ്റ്‌വർക്ക് നല്ലതല്ല. ഹലോ..ഹലോ? #Darlings #DarlingsOnNetflix" താരം പങ്കുവച്ച വീഡിയോയ്‌ക്കൊപ്പം കുറിച്ചു.

ഷെഫാലി ഷാ, വിജയ് വർമ്മ, റോഷൻ മാത്യു എന്നീ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എഴുത്തുകാരനായ ജസ്മീത് കെ. റീൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡാർക്ക് കോമഡിയായ ഡാർലിങ്സ്. യാഥാസ്ഥിതിക ഇടത്തരം അയൽപക്കത്തിന്‍റെ കഥയാണ് മുംബൈയിൽ ചിത്രീകരിച്ച സിനിമ പറയുന്നത്. പ്രതിസന്ധികൾക്കിടയിൽ നഗരത്തിൽ തങ്ങളുടേതായ ഇടം കണ്ടെത്താൻ ശ്രമിക്കുന്ന അമ്മയുടെയും മകളുടെയും ജീവിതത്തിലൂടെ ചിത്രം മുന്നോട്ടുപോകുന്നു.

ചിത്രത്തിന്‍റെ ഔദ്യോഗിക റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വിശാൽ ഭരദ്വാജിന്റെ സംഗീതം നൽകുന്ന ചിത്രത്തിൽ ഗുൽസാർ വരികൾ എഴുതുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.