Akshay Kumar on trolls: കനേഡിയന്‍ പൗരത്വത്തിന്‍റെ പേരില്‍ സോഷ്യല്‍ മീഡിയ ട്രോളുകള്‍ക്ക് സ്ഥിരം ഇരയാകാറുള്ള സൂപ്പര്‍ താരമാണ് അക്ഷയ് കുമാര്‍. കനേഡിയന്‍ കുമാര്‍ എന്ന എതിരാളികളുടെ പരാമര്‍ശവും ഹാഷ് ടാഗുകളും എല്ലായ്‌പ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുണ്ട്. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന ട്രോളുകള്‍ക്കും കളിയാക്കലുകള്‍ക്കും മറുപടി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലൂടെയാണ് താരത്തിന്‍റെ ഈ വെളിപ്പെടുത്തല്‍.
തന്‍റെ സിനിമകള്‍ സ്ഥിരമായി പരാജയപ്പെട്ട സമയത്ത് കാനഡയിലേക്ക് കുടിയേറിയാലോ എന്ന് ആലോചിച്ചിരുന്നതായി താരം പറയുന്നു. എന്നാല്‍ പിന്നീട് തീരുമാനം മാറ്റിയെന്നും താന്‍ ഇന്ത്യയില്‍ തന്നെയാണ് നികുതികള്‍ അടയ്‌ക്കുന്നതെന്നും താരം പറഞ്ഞു. ഇന്ത്യയില്‍ വീണ്ടും വിജയം ഉണ്ടാക്കാന്‍ താന്‍ തന്‍റെ മനസ് മാറ്റിയെന്നും അക്ഷയ് പറഞ്ഞു.
Akshay Kumar about his films failure: 'കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്‍റെ സിനിമകള്‍ വിജയിക്കുന്നുണ്ടായിരുന്നില്ല. 14-15 സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടപ്പോള്‍ മറ്റെവിടെയെങ്കിലും പോയി ജോലി ചെയ്യാമെന്ന് ആലോചിച്ചിരുന്നു. കാനഡയിലുള്ള ഒരു സുഹൃത്താണ് അങ്ങോട്ട് മാറാമെന്ന ആശയം പങ്കുവച്ചത്. ഒരുപാട് പേര്‍ അങ്ങോട്ടേക്ക് ജോലിക്കായി പോകുന്നുണ്ട്. പക്ഷേ അവരൊക്കെ ഇപ്പോഴും ഇന്ത്യക്കാര്‍ തന്നെയാണ്. ഇവിടെ വിധി എനിക്ക് അനുകൂലമല്ലെങ്കിലും എന്തെങ്കിലും ചെയ്യണമെന്ന് ഞാന്‍ കരുതി. ആ സമയത്താണ് കനേഡിയന്‍ പൗരത്വത്തിന് അപേക്ഷിച്ചതും അത് ലഭിച്ചതും. എന്നിരുന്നാലും ഇന്ത്യയില്‍ വീണ്ടും വിജയം ഉണ്ടാക്കാന്‍ ഞാന്‍ മനസിനെ മാറ്റി.
എനിക്കൊരു പാസ്‌പോര്‍ട്ട് ഉണ്ട്. എന്താണ് പാസ്‌പോര്‍ട്ട്? ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് പോകാനുള്ള രേഖയാണ് പാസ്‌പോര്‍ട്ട്. ഞാനൊരു ഇന്ത്യക്കാരനാണ്. എന്‍റെ നികുതി ഞാന്‍ ഇവിടെയാണ് അടയ്‌ക്കുന്നത്. എനിക്ക് അത് അവിടെ വേണമെങ്കിലും അടയ്‌ക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ ഞാനത് എന്‍റെ രാജ്യത്താണ് അടയ്‌ക്കാറുള്ളത്. പലരും പലതും പറയാറുണ്ട്. അതിനവര്‍ക്ക് സ്വാതന്ത്ര്യവുമുണ്ട്. അവരെ സംബന്ധിച്ച് ഞാന്‍ ഇന്ത്യക്കാരനാണെന്ന് പറഞ്ഞാല്‍ മാത്രം മതി. ഞാന്‍ എപ്പോഴും അങ്ങനെ തന്നെ ആയിരിക്കും', അക്ഷയ് കുമാര്‍ പറഞ്ഞു.
Akshay Kumar latest movies: 'രക്ഷാബന്ധന്‍' ആണ് അക്ഷയ് കുമാറിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ഒരു കുടുംബ നായക പരിവേഷത്തിലാണ് താരം സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. നാല് സഹോദരിമാരുടെ സഹോദരനായാണ് ചിത്രത്തില്‍ നടന്‍റെ കഥാപാത്രം. ആനന്ദ് എല്‍ റായ് ആയിരുന്നു സംവിധാനം. ചിത്രത്തിന്‍റെ പ്രമേയം തന്നെ ഏറെ ആകര്‍ഷിച്ചെന്നും സിനിമ ജീവിതത്തില്‍ ഏറ്റവും എളുപ്പത്തില്‍ ചെയ്യാമെന്നേറ്റ സിനിമയാണ് ഇതെന്നും പ്രഖ്യാപന സമയത്ത് അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു.
Also Read: 'മോഹന്‍ലാലിനൊപ്പം അഭിനയിക്കണം, പ്രിയദര്‍ശനോട് അവസരം ചോദിക്കും'; ആഗ്രഹം പറഞ്ഞ് അക്ഷയ് കുമാര്‍