Bholaa box office collection: ബോളിവുഡ് താരം അജയ് ദേവ്‌ഗണിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് 'ഭോല'. മാര്‍ച്ച് 30ന് തിയേറ്ററുകളിലെത്തിയ സിനിമയുടെ രണ്ടാം ദിന ബോക്‌സ് ഓഫീസ് കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. ബോക്‌സ് ഓഫീസില്‍ മികച്ച ഓപ്പണിംഗ് നേടിയ ശേഷം രണ്ടാം ദിനത്തില്‍ അക്കങ്ങള്‍ തികയ്‌ക്കാന്‍ 'ഭോല'യ്‌ക്ക് പാടുപെടേണ്ടി വന്നു.
-
#Bholaa slips on Day 2… The decline was on the cards, since Thu was #RamNavmi holiday, while Fri was a working day… Thu 11.20 cr, Fri 7.40 cr. Total: ₹ 18.60 cr. #India biz.#Bholaa needs to cover lost ground on Sat and Sun… Biz on Sat should witness an upturn, with bigger… pic.twitter.com/8i9yR2fbQc
— taran adarsh (@taran_adarsh) April 1, 2023 " class="align-text-top noRightClick twitterSection" data="
">#Bholaa slips on Day 2… The decline was on the cards, since Thu was #RamNavmi holiday, while Fri was a working day… Thu 11.20 cr, Fri 7.40 cr. Total: ₹ 18.60 cr. #India biz.#Bholaa needs to cover lost ground on Sat and Sun… Biz on Sat should witness an upturn, with bigger… pic.twitter.com/8i9yR2fbQc
— taran adarsh (@taran_adarsh) April 1, 2023#Bholaa slips on Day 2… The decline was on the cards, since Thu was #RamNavmi holiday, while Fri was a working day… Thu 11.20 cr, Fri 7.40 cr. Total: ₹ 18.60 cr. #India biz.#Bholaa needs to cover lost ground on Sat and Sun… Biz on Sat should witness an upturn, with bigger… pic.twitter.com/8i9yR2fbQc
— taran adarsh (@taran_adarsh) April 1, 2023
Ajay Devgn recently released movie Bholaa: ആദ്യ ദിനം 11.20 കോടി രൂപയാണ് ഭോല സ്വന്തമാക്കിയത്. എന്നാല്‍ രണ്ടാം ദിനത്തില്‍ ഏഴ് കോടി രൂപ മാത്രമാണ് ചിത്രം നേടിയത്. ആകെ 18.20 കോടി രൂപയാണ് ഭോലയുടെ ഇതുവരെയുള്ള കലക്ഷന്‍.
Bholaa opening day collection: പ്രദര്‍ശന ദിനം ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. സിനിമയ്‌ക്ക് പോസിറ്റീവ് റിവ്യൂകള്‍ ലഭിച്ചിട്ടും ദേശീയ തലത്തില്‍ ചിത്രത്തിന് 25 ശതമാനം ഇടിവുണ്ടായതായി റിപ്പോര്‍ട്ടുകള്‍.
Bholaa movie performance par with Shivaay: അതേസമയം അജയ് ദേവ്‌ഗണിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'ദൃശ്യം 2' ബോക്‌സ് ഓഫീസിൽ 200 കോടിയിലധികം രൂപ സ്വന്തമാക്കിയിരുന്നു. എന്നാല്‍ അജയ് ദേവ്‌ഗണ്‍ സംവിധാനം ചെയ്‌ത മറ്റൊരു ചിത്രമായ 'ശിവാ'യ്‌ക്ക് തുല്യമായിരുന്നു 'ഭോല'യുടെ കലക്ഷന്‍. ആദ്യ ദിനം 10.24 കോടി രൂപയാണ് 'ശിവായ്' നേടിയതെങ്കിലും ചിത്രത്തിന് 100 കോടി രൂപ പിന്നിടാന്‍ കഴിഞ്ഞിരുന്നു.
Nani s pan Indian release movie Dasara: പാൻ-ഇന്ത്യൻ റിലീസായെത്തിയ നാനിയുടെ ദസറക്കൊപ്പമാണ് ഭോലയും തിയേറ്ററുകളില്‍ എത്തിയത്. മികച്ച ഓപ്പണിംഗായിരുന്നു ദസറയ്‌ക്ക് ലഭിച്ചത്. 38 കോടി രൂപയാണ് ആഗോള തലത്തില്‍ ദസറയ്‌ക്ക് ആദ്യ ദിനം ലഭിച്ചത്. ഭോലയുടെ വാരാന്ത്യ ബോക്‌സ് ഓഫീസ് കളക്ഷൻ സൂക്ഷ്‌മമായി നിരീക്ഷിക്കും. ഇത് ഭോലയ്‌ക്ക് ഒരു പരീക്ഷണ കാലം കൂടിയാണ്.
Hindi remake of Lokesh Kanagaraj Kaithi Bholaa: ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഐപിഎൽ 2023 'ഭോല'യുടെ കലക്ഷനെ ബാധിച്ചേക്കാം. ലോകേഷ് കനകരാജിന്‍റെ കെയ്‌തിയുടെ ഹിന്ദി റീമേക്കാണ് ഭോല. വിശുദ്ധ റംസാൻ മാസം ആയതിനാൽ വിവിധ കേന്ദ്രങ്ങളിലെ കലക്ഷനുകളും കുറഞ്ഞേക്കാം. ചില കേന്ദ്രങ്ങളില്‍ പ്രതീക്ഷിച്ചതിലും വളരെ കുറവാണ്.
Bholaa is Ajay fourth directorial film: യു, മി ഔർ ഹം (2008), ശിവായ് (2016), റൺവേ 34 (2022) എന്നിവയ്ക്ക് ശേഷം അജയ് ദേവ്‌ഗണിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ നാലാമത്തെ ചിത്രമാണ് ഭോല. തബു, റായ് ലക്ഷ്‌മി, അമല പോൾ എന്നിവരാണ് ചിത്രത്തില്‍ നായികമാരായെത്തിയത്. ദീപക് ഡോബ്രിയാൽ, സഞ്ജയ് മിശ്ര, വിനീത് കുമാർ, ഗജരാജ് റാവു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.
Also Read: അമല പോള്‍ ഇനി അജയ് ദേവ്‌ഗണിനൊപ്പം; ബോളിവുഡ് അരങ്ങേറ്റം കൈതി റീമേക്കിലൂടെ..