ETV Bharat / entertainment

ബലമായി ചുംബിക്കാന്‍ ശ്രമിച്ച് ആരാധിക; പിന്‍മാറി ആദിത്യ റോയ്; വീഡിയോ വൈറല്‍ - ദ നൈറ്റ് മാനേജര്‍

നടന്‍ ആദിത്യ റോയ് കപൂറിനെ ചുംബിക്കാന്‍ ശ്രമിക്കുന്ന ആരാധികയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ഈ സാഹചര്യത്തെ പുഞ്ചിരിയോടെയാണ് താരം കൈകാര്യം ചെയ്‌തത്.

Aditya Roy Kapur backs away as fan  Aditya Roy Kapur  ചുംബിക്കാന്‍ ശ്രമിച്ച് ആരാധിക  പിന്‍മാറി ആദിത്യ റോയ്  The Night Manager promotions  Aditya Roy Kapur viral video  Fan forcefully tries to kiss Aditya Roy Kapur  Fans reacted on Aditya Roy s viral video  Aditya Roy Kapur reunited with Anil Kapoor  Aditya Roy Kapur s digital debut  ആദിത്യ റോയ് കപൂറിനെ ചുംബിക്കാന്‍ ശ്രമിക്കുന്ന  ആദിത്യ റോയ് കപൂര്‍  ദ നൈറ്റ് മാനേജര്‍  The Night Manager
ആദിത്യ റോയ് കപൂറിനെ ചുംബിക്കാന്‍ ശ്രമിക്കുന്ന ആരാധിക
author img

By

Published : Feb 16, 2023, 4:51 PM IST

Aditya Roy Kapur busy with The Night Manager promotions: ബോളിവുഡ് താരം ആദിത്യ റോയ് കപൂറിന്‍റേതായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'ദ നൈറ്റ് മാനേജര്‍'. 'ദ നൈറ്റ് മാനേജറി'ന്‍റെ പ്രൊമോഷന്‍ തിരക്കിലാണിപ്പോള്‍ താരം. സ്‌പൈ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം നാളെയാണ് (ഫെബ്രുവരി 17) റിലീസിനെത്തുക.

Aditya Roy Kapur viral video: ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാറിലൂടെ ഡയറക്‌ട് ഒടിടി റിലീസായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയുള്ള ആദിത്യ റോയുടെ ഒരു രസകരമായ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പ്രൊമോഷന്‍ പരിപാടിക്കിടെ ആദിത്യ റോയെ ഒരു ആരാധിക ബലമായി ചുംബിക്കാന്‍ ശ്രമിക്കുന്നതും ഈ സാഹചര്യത്തെ താരം നന്നായി തന്നെ കൈകാര്യം ചെയ്യുന്നതുമാണ് വീഡിയോയില്‍.

Fan forcefully tries to kiss Aditya Roy Kapur on his cheek: ആദിത്യ റോയ്‌ക്കൊപ്പം സെല്‍ഫി എടുക്കാനായി നടനെ സമീപിച്ച ശേഷം താരത്തിന്‍റെ കവിളില്‍ ബലമായി ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു ആരാധിക. സെല്‍ഫിയെടുത്ത ശേഷം ചുംബിക്കാന്‍ ശ്രമിച്ചപ്പോള്‍ താരം അതില്‍ നിന്നും ഒഴിഞ്ഞുമാറി. മാന്യമായി പുഞ്ചിരിച്ച് കൊണ്ടായിരുന്നു താരം ആരാധികയുടെ അടുത്ത് നിന്നും മാറിയത്. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 'ദ നൈറ്റ് മാനേജറി'ന്‍റെ പ്രദർശനത്തിനിടെയായിരുന്നു സംഭവം.

Fans reacted on Aditya Roy s viral video: വീഡിയോക്ക് താഴെ കമന്‍റുകള്‍ ഒഴുകിയെത്തുകയാണ്. യുവതിയ്‌ക്കെതിരെ മോശമായ കമന്‍റുകളും പ്രത്യക്ഷപ്പെട്ടു. 'ദൈവമേ! ഇത്തരത്തിലുള്ള പീഡനം ശരിയല്ല. ആളുകള്‍ക്ക് എന്ത്‌ കുഴപ്പമാണ്? ഞാന്‍ അദ്ദേഹത്തെ ഇഷ്‌ടപ്പെടുന്നു, പക്ഷേ ഞാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ച് ചുംബിക്കാന്‍ ശ്രമിക്കില്ല. ഇത് ശരിക്കും പീഡനമാണ്.'-ഒരു ആരാധകന്‍ കുറിച്ചു. 'ഒരു പുരുഷന്‍ ഒരു നടിയോട് ഇത് ചെയ്യുന്നത് സങ്കല്‍പ്പിക്കൂ.'-എന്ന് മറ്റൊരു ആരാധകന്‍ കുറിച്ചു.

Aditya Roy Kapur reunited with Anil Kapoor: അനില്‍ കപൂറും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. 'മലംഗിന്' ശേഷം അനില്‍ കപൂറും ആദിത്യ റോയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സന്ദീപ് മോദിയാണ് 'ദി നൈറ്റ് മാനേജറു'ടെ സംവിധാനം. പ്രിയങ്ക ഘോഷ് സഹ സംവിധാനവും നിര്‍വഹിക്കും. ഇങ്ക്‌ ഫാക്‌ടറിയും ബനിജയ്‌ ഏഷ്യയും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.

Aditya Roy Kapur s digital debut: 2016ല്‍ പുറത്തിറങ്ങിയ ഒറിജിനല്‍ സീരീസില്‍ ടോം ഹിഡില്‍സ്‌റ്റോണ്‍ ആണ് പ്രധാന വേഷത്തെ അവതരിപ്പിച്ചത്. ഇന്ത്യന്‍ റീമേക്കില്‍ ഹഗ് ലോറി അവതരിപ്പിച്ച വേഷം അനില്‍ കപൂര്‍ ആകും അവതരിപ്പിക്കുക. ഒടിടി പ്ലാറ്റ്‌ഫോമിലെ ആദിത്യ കപൂറിന്‍റെ അരങ്ങേറ്റം കൂടിയാണ് ചിത്രം.

Also Read: കൈയില്‍ മെഷീന്‍ ഗണ്ണുമായി ആദിത്യ റോയ്‌ ; പുതിയ പ്രഖ്യാപനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.