ETV Bharat / entertainment

'എല്ലാ ഹൃദയങ്ങളും കീഴടക്കിയ എന്‍റെ ഓമന'; ഒടുവിൽ സൂര്യയുടെ 'കാതൽ' റിവ്യൂ എത്തി - സൂര്യ ജ്യോതിക മമ്മൂട്ടി

Suriya's 'Kaathal' review is finally here : എത്ര പുരോഗമനപരമായ സിനിമയാണിത്! കാതലിനും അണിയറക്കാർക്കും കയ്യടികളുമായി സൂര്യ

actor Suriya about kaathal the core movie  actor Suriya praising kaathal movie and crew  actor Suriya praising mammootty jyothika jeo baby  എല്ലാ ഹൃദയങ്ങളും കീഴടക്കിയ എന്‍റെ ഓമന  ഒടുവിൽ സൂര്യയുടെ കാതൽ റിവ്യൂ എത്തി  സൂര്യയുടെ കാതൽ റിവ്യൂ  കാതൽ റിവ്യൂ  കാതൽ ദി കോർ  kaathal the core movie  kaathal the core  kaathal the core review  സൂര്യ കാതൽ സിനിമയെ കുറിച്ച്
actor Suriya about kaathal the core movie
author img

By ETV Bharat Kerala Team

Published : Nov 27, 2023, 3:55 PM IST

Updated : Nov 27, 2023, 4:32 PM IST

പ്രേക്ഷക - നിരൂപക പ്രശംസയേറ്റുവാങ്ങി ജിയോ ബേബി ചിത്രം 'കാതൽ ദി കോർ' തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. പ്രസക്തമായ കഥാതന്തുവും ശക്തമായ രാഷ്‌ട്രീയവും പറയുന്ന സിനിമയിൽ മമ്മൂട്ടിയും ജ്യോതികയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ആരാധകർ കാത്തിരുന്ന ആ 'കാതൽ റിവ്യൂ' എത്തിയിരിക്കുകയാണ്.

മറ്റാരുമല്ല, തെന്നിന്ത്യയുടെ പ്രിയ താരവും ജ്യോതികയുടെ പങ്കാളിയുമായ നടൻ സൂര്യയാണ് 'കാതലി'നെ പ്രശംസിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. അതിമനോഹരവും പുരോഗമനപരവുമായ സിനിമയാണ് 'കാതൽ' എന്നാണ് സൂര്യയുടെ പക്ഷം. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത കുറിപ്പിലാണ് 'കാതലി'നെയും അണിയറക്കാരെയും സൂര്യ പ്രശംസിച്ചത് (actor Suriya praising kaathal movie mammootty jyothika jeo baby).

നല്ല സിനിമകൾ തിരഞ്ഞെടുക്കുന്നതിനും എല്ലായ്‌പ്പോഴും തങ്ങളെ പ്രചോദിപ്പിക്കുന്നതിനും താരം മമ്മൂട്ടിക്ക് നന്ദി പറഞ്ഞു. എല്ലാ ഹൃദയങ്ങളും കീഴടക്കിയ ഓമനയായി എത്തിയ ജ്യോതികയെയും സംവിധായകൻ ജിയോ ബേബിയെയും എഴുത്തുകാരെയും മറ്റെല്ലാ അണിയറ പ്രവർത്തകരെയും സൂര്യ അഭിനന്ദിച്ചു.

സൂര്യയുടെ കുറിപ്പ് ഇങ്ങനെ: 'സുന്ദരമായ മനസുകൾ ഒന്നിക്കുമ്പോൾ നമുക്ക് 'കാതൽ' പോലുള്ള സിനിമകൾ ലഭിക്കും. എത്ര പുരോഗമനപരമായ സിനിമയാണിത്. ഏറെ മനോഹരമായ ഈ ടീമിന് അഭിനന്ദനങ്ങൾ.

നല്ല സിനിമയോടുള്ള സ്‌നേഹത്തിനും ഞങ്ങളെ എപ്പോഴും പ്രചോദിപ്പിക്കുന്നതിനും മമ്മൂട്ടി സാറിന് നന്ദി. ജിയോ ബേബി, നിശബ്‌ദമായ നിങ്ങളുടെ ഷോട്ടുകൾ പോലും ഉച്ചത്തിൽ സംസാരിക്കുന്നതുപോലെ തോന്നി. ഇങ്ങനെയൊരു കഥ ഈ ലോകത്തിന് പരിചയപ്പെടുത്തിയതിന് തിരക്കഥാകൃത്തുക്കളായ പോൾസണും ആദർശിനും നന്ദി.സ്‌നേഹം എന്തായിരിക്കുമെന്ന് കാണിച്ചുതന്ന്, ഏവരുടെയും ഹൃദയങ്ങളെ കീഴടക്കിയ എന്‍റെ ഓമന ജ്യോതികയ്‌ക്കും അഭിനന്ദനം! അതിമനോഹരം'- –സൂര്യ കുറിച്ചു.

ജ്യോതിക, മമ്മൂട്ടി എന്നിവര്‍ക്കൊപ്പം ആർ എസ് പണിക്കര്‍, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി, അലിസ്റ്റർ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങി നിരവധി താരങ്ങളും അണിനിരന്ന 'കാതൽ' നവംബര്‍ 23നാണ് തിയേറ്ററില്‍ എത്തിയത്.

സ്വവർ​ഗാനുരാ​ഗം പ്രമേയമാകുന്ന 'കാതൽ', സിനിമ സമൂഹത്തിൽ സമൂലമായ മാറ്റം കൊണ്ടുവരുമെന്ന പ്രതീക്ഷയുടെ ഉത്പന്നം കൂടിയാണെന്ന് പറയാം. മലയാളത്തിൽനിന്നു മാത്രമല്ല ഇതര ഭാഷകളിൽ നിന്നും നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തുവരുന്നത്. കഴിഞ്ഞ ദിവസം തെന്നിന്ത്യൻ താരം സാമന്ത ചിത്രത്തിന് കയ്യടിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തിരുന്നു. ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രമാണ് 'കാതൽ' എന്ന് കുറിച്ച താരം എല്ലാവരും ചിത്രം കാണണമെന്നും ആവശ്യപ്പെട്ടിരുന്നു.

READ MORE: 'കാതൽ' ഈ വർഷത്തെ ഏറ്റവും മികച്ച സിനിമ; മമ്മൂട്ടി തന്‍റെ ഹീറോ എന്നും സാമന്ത

അതേസമയം ഗോവ ഐഎഫ്എഫ്ഐയിലും ചിത്രം പ്രദർശിപ്പിച്ചു. ഡിസംബര്‍ 8 മുതല്‍ 15 വരെ നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിലും 'കാതൽ' പ്രദര്‍ശിപ്പിക്കും. 'മലയാളം സിനിമ ടുഡേ' എന്ന വിഭാ​ഗത്തിലാണ് 'കാതൽ' പ്രദര്‍ശിപ്പിക്കുക.

ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. ജോർജ് സെബാസ്റ്റ്യൻ ചിത്രത്തിന്‍റെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസറാണ്. സാലു കെ തോമസ് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്‍റെ എഡിറ്റർ ഫ്രാൻസിസ് ലൂയിസാണ്. മാത്യൂസ് പുളിക്കന്‍റെ സംഗീതവും കയ്യടി നേടുന്നുണ്ട്.

Last Updated : Nov 27, 2023, 4:32 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.