ETV Bharat / elections

അന്തിമ ഫലപ്രഖ്യാപനം വൈകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

author img

By

Published : May 18, 2019, 6:41 PM IST

Updated : May 18, 2019, 9:10 PM IST

ഫലപ്രഖ്യാപനം രാത്രി ഒമ്പത് മണിയോടെ മാത്രമേ പൂര്‍ത്തിയാകൂവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.

വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ടിക്കാറാം മീണ

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. വിവിപാറ്റ് രസീതുകള്‍ എണ്ണുന്നതിനാല്‍ അന്തിമ ഫലപ്രഖ്യാപനം വൈകുമെന്നും മീണ വ്യക്തമാക്കി. 23 ന് രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. എട്ടരയോടെ വോട്ടിങ് യന്ത്രത്തിൽ വോട്ടെണ്ണൽ ആരംഭിക്കും. ഒമ്പതുമണിയോടെ ആദ്യ ഫലസൂചനകൾ പുറത്തുവരും. നാലുമണിക്കൂർ കൊണ്ട് വോട്ടിങ് യന്ത്രത്തിൽ വോട്ടെണ്ണൽ പൂർത്തിയാകും. ഇതിനുശേഷം ഓരോ നിയമസഭാ മണ്ഡലത്തിലെയും വിവിപാറ്റ് എണ്ണേണ്ട ബൂത്തുകൾ നറുക്കെടുപ്പിലൂടെ തീരുമാനിക്കും. ഇതു പൂർത്തിയായി രാത്രി ഒമ്പത് മണിയോടുകൂടി മാത്രമേ ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാക്കുകയുള്ളൂവെന്നും ടിക്കാറാം മീണ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രാത്രി ഒമ്പത് മണിയോടെ മാത്രമേ ഔദ്യോഗിക ഫല പ്രഖ്യാപനം ഉണ്ടാകൂവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

സംസ്ഥാനത്ത് 29 വോട്ടണ്ണല്‍ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഒരു കേന്ദ്രത്തില്‍ 14 ടേബിളുകളിലായാണ് വോട്ടെണ്ണല്‍ നടക്കുക. റിട്ടേണിങ് ഓഫീസറുടെ വിവേചന അധികാരത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാം. ജയിക്കുന്ന സ്ഥാനാര്‍ഥിക്ക് പോസ്റ്റല്‍ ബാലറ്റിനേക്കാള്‍ ഭൂരിപക്ഷം കുറവാണെങ്കില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ വീണ്ടും എണ്ണുമെന്ന് മീണ വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകര്‍ക്ക് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സ്റ്റാന്‍ഡുള്ള വീഡിയോ ക്യാമറ ഉപയോഗിക്കാനാകില്ല. ഹാന്‍ഡിക്യാം ഉപയോഗിക്കാന്‍ അനുമതിയുണ്ടെന്നും ടിക്കാറാം മീണ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം ജനങ്ങളിലെത്തിക്കാന്‍ സംവിധാനങ്ങള്‍ ഒരുക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സുവിധ പോര്‍ട്ടലും എന്‍ഐസിയുടെ ട്രന്‍ഡ് സൈറ്റ് വഴിയും ഫലം അറിയാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ണൂർ, കാസർകോട് ലോക്സഭാ മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിലേക്ക് നാളെ നടക്കുന്ന റീ പോളിങിന് സുരക്ഷ ശക്തമാക്കി. സംസ്ഥാന പൊലീസ്, ആംഡ് പൊലീസ്, കേന്ദ്ര സേന എന്നിവയുടെ ത്രിതല സുരക്ഷയാണ് ബൂത്തുകളിൽ ഒരുക്കിയിരിക്കുന്നത്. പർദ്ദ ധരിച്ച് വോട്ട് ചെയ്യാൻ എത്തുന്നവരെ തിരിച്ചറിയാൻ പ്രിസൈഡിങ്ങ് ഓഫീസർക്ക് ഒരു വനിതാ സഹായിയെ നിയോഗിക്കാൻ അധികാരമുണ്ട്. പർദ്ദ ധരിച്ച് എത്തുന്നവർ സ്വയം തിരിച്ചറിയലിന് വിധേയരാകണം. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും മീണ പറഞ്ഞു. പോസ്റ്റല്‍ വോട്ടിലെ പൊലീസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ലെന്നും ടിക്കാറാം മീണ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷൻ ആരുടെയും സമ്മർദ്ദത്തിന് വഴങ്ങി പ്രവർത്തിക്കുന്ന സ്ഥാപനം അല്ലെന്നും സാധാരണ സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ മാത്രമാണ് സംസ്ഥാനത്ത് സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഷ്ട്രീയപാർട്ടികൾക്ക് യോജിക്കാനും വിയോജിക്കാനും അവകാശമുണ്ടെന്നും ഇതാണ് ജനാധിപത്യത്തിന്‍റെ സൗന്ദര്യമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉന്നയിച്ച വിമർശനത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

Intro:Body:

ടിക്കാറാം മീണ മാധ്യമങ്ങളെ കാണുന്നു

29 വോട്ടെണ്ണൽ കേന്ദ്രങ്ങൾ

പോസ്റ്റൽ ബാലറ്റ് പ്രത്യേകം ഹാളിൽ നടക്കും

ഒരു ഹാളിൽ 14 കൗണ്ടിംഗ് ടേബിളുകൾ

കൂടുതൽ ടേബിളുകൾ ആവശ്യമെങ്കിൽ ആകാം

മാധ്യമ പ്രവർത്തകർക്ക് ക്യാമറ സ്റ്റാൻഡ് ഉപയോഗിക്കാൻ പാടില്ല

വോട്ടെണ്ണൽ രാവിലെ 8ന് ന്യണ്ടും

ആദ്യം തപാൽ വോട്ടുകൾ എണ്ണും

8 മണി വരെ കിട്ടുന്ന എല്ലാ പോസ്റ്റൽ ബാലറ്റുകളും എണ്ണം

[5/18, 4:41 PM] Biju Gopinath: ടീക്കാറാം മീണ

പോസ്റ്റൽ ബാലറ്റിനെക്കാൾ ഭുരിപക്ഷം കുറവാണെങ്കിൽ പോസ്റ്റൽ വോട്ടുകൾ വീണ്ടും എണ്ണും

[5/18, 4:45 PM] Biju Gopinath: ഉപതിരഞ്ഞെടുപ്പിൽ ത്രിതല സുരക്ഷ

ബൂത്തുകളിൽ

സംസ്ഥാന പൊലീസ്, ആംഡ് പൊലീസ്, കേന്ദ്ര സേന

4 മണികൂർ വോട്ടെണ്ണലിനു വേണ്ടി വരും

8.30 ന് EUM എണ്ണി തുടങ്ങും

[5/18, 4:46 PM] Biju Gopinath: 8 മണിക്ക് പോസ്റ്റൽ ബാലറ്റ് എണ്ണും

Conclusion:
Last Updated : May 18, 2019, 9:10 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.