ന്യൂഡൽഹി: ഇത്തവണ മൽസരിക്കുന്നില്ലെന്ന് വ്യക്തമാക്കി ബിജെപി നേതാവും എട്ട് തവണ എംപിയുമായിരുന്ന സുമിത്ര മഹാജൻ. മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുള്ള ലോക്സഭാംഗമായിരുന്ന സുമിത്ര മഹാജന് ബിജെപി സീറ്റ് നല്‍കുമോ എന്ന ചോദ്യം വിവിധ കോണുകളിൽ നിന്ന് ഉയർന്നിരുന്നു. മധ്യപ്രദേശിലെ മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചെങ്കിലും ഇൻഡോറിലെ സ്ഥാനാർഥിയെ ബിജെപി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. സുമിത്ര മഹാജന് അടുത്തമാസം 76 വയസാകും. 75 കഴിഞ്ഞവരെ മൽസരിപ്പിക്കേണ്ടെന്ന് ബിജെപി നേരത്തെ അനൗദ്യോഗികമായി തീരുമാനിച്ചിരുന്നു. ഇതിന്‍റെ പേരില്‍ മുതിർന്ന നേതാക്കളായ എല്‍കെ അദ്വാനി, മുരളീമനോഹർ ജോഷി എന്നിവർക്ക് സീറ്റ് നിഷേധിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് സുമിത്ര മഹാജനും അതൃപ്തി പരസ്യമാക്കി പിൻമാറുന്നത്. അത്തരം അഭ്യൂഹങ്ങൾക്കു താൻ തന്നെ വിരാമമിടുകയാണ്. പാർട്ടിക്ക് ആരെ വേണമെങ്കിലും മൽസരിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ട്. താൻ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നില്ലെന്ന് സുമിത്ര മഹാജൻ വ്യക്തമാക്കി.
അതൃപ്തി പരസ്യമാക്കി സുമിത്ര മഹാജനും പിൻമാറി
പാർട്ടിക്ക് ആരെ വേണമെങ്കിലും മൽസരിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ട്. തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നില്ലെന്നും ലോക്സഭാ സ്പീക്കർ കൂടിയായിരുന്ന വ്യക്തമാക്കി.
ന്യൂഡൽഹി: ഇത്തവണ മൽസരിക്കുന്നില്ലെന്ന് വ്യക്തമാക്കി ബിജെപി നേതാവും എട്ട് തവണ എംപിയുമായിരുന്ന സുമിത്ര മഹാജൻ. മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുള്ള ലോക്സഭാംഗമായിരുന്ന സുമിത്ര മഹാജന് ബിജെപി സീറ്റ് നല്‍കുമോ എന്ന ചോദ്യം വിവിധ കോണുകളിൽ നിന്ന് ഉയർന്നിരുന്നു. മധ്യപ്രദേശിലെ മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചെങ്കിലും ഇൻഡോറിലെ സ്ഥാനാർഥിയെ ബിജെപി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. സുമിത്ര മഹാജന് അടുത്തമാസം 76 വയസാകും. 75 കഴിഞ്ഞവരെ മൽസരിപ്പിക്കേണ്ടെന്ന് ബിജെപി നേരത്തെ അനൗദ്യോഗികമായി തീരുമാനിച്ചിരുന്നു. ഇതിന്‍റെ പേരില്‍ മുതിർന്ന നേതാക്കളായ എല്‍കെ അദ്വാനി, മുരളീമനോഹർ ജോഷി എന്നിവർക്ക് സീറ്റ് നിഷേധിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് സുമിത്ര മഹാജനും അതൃപ്തി പരസ്യമാക്കി പിൻമാറുന്നത്. അത്തരം അഭ്യൂഹങ്ങൾക്കു താൻ തന്നെ വിരാമമിടുകയാണ്. പാർട്ടിക്ക് ആരെ വേണമെങ്കിലും മൽസരിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ട്. താൻ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നില്ലെന്ന് സുമിത്ര മഹാജൻ വ്യക്തമാക്കി.
സ്വന്തം മണ്ഡലമായ ഇന്‍ഡോറില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തതില്‍ അതൃപ്തിയുമായി ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍. മല്‍സരിക്കാനില്ലെന്ന് സുമിത്ര മഹാജന്‍ വ്യക്തമാക്കി. ഇന്‍ഡോറിലെ സ്ഥാനാര്‍ഥിയെ ഇതുവരെ കോണ്‍ഗ്രസും പ്രഖ്യാപിച്ചിട്ടില്ല. അടുത്തമാസം 76 വയസാകും, ബിജെപി കഴിഞ്ഞവര്‍ക്ക് സീറ്റ് നല്‍കില്ലെന്ന തീരുമാനവുമുണ്ട്.
ഇതിനിടെ മോദി-അമിത് ഷാ അധികാര കേന്ദ്രത്തിനെതിരെ പരോക്ഷ വിമര്‍ശനം ഉന്നയിച്ച മുതിര്‍ന്ന നേതാവ് എല്‍.കെ.അഡ്വാനിയെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി ആര്‍.എസ്.എസ് രംഗത്തെത്തി. ബിജെപിയുടെ മറ്റൊരു മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷിയെ സംയുക്ത പ്രതിപക്ഷത്തിന്‍റെ സ്ഥാനാര്‍ഥിയാക്കാന്‍ നീക്കം നടക്കുന്നതായി സൂചനയുണ്ട്. അഡ്വാനിക്കും ജോഷിക്കും സീറ്റ് നിഷേധിച്ചതില്‍ ബിജെപിക്കുള്ളില്‍ അസ്വസ്ഥത പുകയുന്നുണ്ട്.
ആദ്യം രാജ്യം. പിന്നെ പാര്‍ട്ടി. സ്വന്തം താല്‍പര്യം അവസാനം. ബിജെപിയുടെ ആപ്തവാക്യം ഉയര്‍ത്തിയുള്ള എല്‍.കെ അഡ്വാനിയുടെ ഒളിയമ്പ് ബിജെപിക്കകത്തും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും പുതിയ ചര്‍ച്ചകള്‍ക്കാണ് വഴി തുറന്നിട്ടുള്ളത്. ഗാന്ധിനഗറില്‍ സീറ്റ് നിഷേധിക്കപ്പെട്ട് പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ട അഡ്വാനി ബ്ലോഗിലൂടെയാണ് മൗനം മുറിച്ചത്. സ്ഥാപകനേതാവിന് സീറ്റ് നിഷേധിച്ചതില്‍ ബിജെപിക്ക് അകത്തുതന്നെ ഒരു വിഭാഗത്തിന് നീരസമുണ്ട്.
അഡ്വാനിയെ അനുനയിപ്പിക്കാന്‍ ആര്‍എസ്എസ് നേതൃത്വം നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അമിത് ഷായും നേരിട്ട് ഇടപെടല്‍ നടത്തുന്നു. അഡ്വാനിയെപ്പോലെയുള്ള നേതാക്കള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തിയതില്‍ അഭിമാനമുണ്ടെന്നാണ് മോദിയുടെ പ്രതികരണം.
മുരളീ മനോഹര്‍ ജോഷിക്ക് കാണ്‍പുര്‍ സീറ്റ് നിഷേധിച്ചതും പ്രായം ചൂണ്ടിക്കാട്ടിയായിരുന്നു. സീറ്റില്ലെന്ന് അറിയിച്ചപ്പോള്‍ സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി റാം ലാലിനോട് ജോഷി പൊട്ടിത്തെറിച്ചതായാണ് റിപ്പോര്‍ട്ട്. മോദിക്കെതിരെ വാരാണസിയില്‍ ജോഷിയെ മല്‍സരിപ്പിക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ ശ്രമം നടത്തുന്നതായും സൂചനയുണ്ട്. ജോഷിയുമായി അടുപ്പമുള്ള ചില കോണ്‍ഗ്രസ് നേതാക്കളാണ് ചര്‍ച്ചകള്‍ നടത്തുന്നത്.
സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ജോഷിയുമായി സംസാരിച്ചു. വാരാണസിയില്‍ മല്‍സരിക്കാന്‍ ജോഷിക്ക് താല്‍പര്യമില്ല. മറ്റേതെങ്കിലും മണ്ഡലത്തിന്‍റെ കാര്യം പരിഗണിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തിരഞ്ഞെടുപ്പ് മല്‍സര രംഗത്തേയ്ക്ക് ഇനിയില്ലെന്നാണ് അഡ്വാനിയുടെ നിലപാട്.
Conclusion: