കൊൽക്കത്ത: ബ്രിഗേഡ് പരേഡ് മൈതാനത്ത് ആവേശതിരയിളക്കി ഇടത്–കോൺഗ്രസ് സഖ്യത്തിന്‍റെ മഹാറാലി. ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന്‍റെ തുടക്കം കൂടി ആയിരുന്നു ഈ മഹാറാലി. വർഗീയത തടയാൻ ആദ്യം തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്തണമെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ആഹ്വാനം ചെയ്തു. മൈതാനത്തെ ജനക്കൂട്ടം മമത ബാനർജിയുടെ പരാജയത്തിന്‍റെ സൂചനയാണെന്നു കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. ഇന്ത്യൻ സെക്കുലർ ഫ്രണ്ട് (ഐഎസ്എഫ്) നേതാവ് അബ്ബാസ് സിദ്ദിഖി സഖ്യത്തിനു പിന്തുണ പ്രഖ്യാപിച്ച് യോഗത്തിൽ പങ്കെടുത്തെങ്കിലും കോൺഗ്രസുമായുള്ള അഭിപ്രായവ്യത്യാസം ഒളിച്ചുവച്ചില്ല.
-
Numbers have a habit of revealing the truth and the 8-lakh strong crowd at our rally in Kolkata reveals one definite truth: the people of West Bengal stand with progress, justice & equality not with hatred, violence & megalomania. pic.twitter.com/izfA1fFT4K
— Congress (@INCIndia) February 28, 2021 " class="align-text-top noRightClick twitterSection" data="
">Numbers have a habit of revealing the truth and the 8-lakh strong crowd at our rally in Kolkata reveals one definite truth: the people of West Bengal stand with progress, justice & equality not with hatred, violence & megalomania. pic.twitter.com/izfA1fFT4K
— Congress (@INCIndia) February 28, 2021Numbers have a habit of revealing the truth and the 8-lakh strong crowd at our rally in Kolkata reveals one definite truth: the people of West Bengal stand with progress, justice & equality not with hatred, violence & megalomania. pic.twitter.com/izfA1fFT4K
— Congress (@INCIndia) February 28, 2021
കോൺഗ്രസും ഐ.എസ്.എഫും തമ്മിലുള്ള സീറ്റ് പങ്കിടൽ സംബന്ധിച്ച അഭിപ്രായവ്യത്യാസത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു സിദ്ദിഖിയുടെ പ്രസ്താവന. നന്ദിഗ്രാം ഉൾപ്പെടെ നിർണായകമായ 30 സീറ്റുകൾ വേണമെന്ന പാർട്ടിയുടെ ആവശ്യം അംഗീകരിച്ചതിന് ഐ.എസ്.എഫ് മേധാവി അബ്ബാസ് സിദ്ദിഖി ഇടതുമുന്നണിയെ പ്രശംസിച്ചു.
-
Sea of people have assembled at Brigade Parade Ground in Kolkata to send a strong message to both TMC& BJP. Both must be defeated.
— CPI (M) (@cpimspeak) February 28, 2021 " class="align-text-top noRightClick twitterSection" data="
gen sec com. Sitaram Yechury along with PB member comrade Md Salim and PB member & state sec com. Surjya Kanta Mishra addressed the #PeoplesBrigade pic.twitter.com/7VjpGMJmiW
">Sea of people have assembled at Brigade Parade Ground in Kolkata to send a strong message to both TMC& BJP. Both must be defeated.
— CPI (M) (@cpimspeak) February 28, 2021
gen sec com. Sitaram Yechury along with PB member comrade Md Salim and PB member & state sec com. Surjya Kanta Mishra addressed the #PeoplesBrigade pic.twitter.com/7VjpGMJmiWSea of people have assembled at Brigade Parade Ground in Kolkata to send a strong message to both TMC& BJP. Both must be defeated.
— CPI (M) (@cpimspeak) February 28, 2021
gen sec com. Sitaram Yechury along with PB member comrade Md Salim and PB member & state sec com. Surjya Kanta Mishra addressed the #PeoplesBrigade pic.twitter.com/7VjpGMJmiW
യഥാർഥ പ്രശ്നങ്ങളിൽനിന്നു വഴി തിരിക്കാൻ ബിജെപിയും തൃണമൂലും മതത്തെ ഉപയോഗിക്കുകയാണെന്നു സീതാറാം യച്ചൂരി കുറ്റപ്പെടുത്തി. ബിജെപിയും തൃണമൂലുമായി നടക്കുന്നത് വ്യാജ ഏറ്റുമുട്ടൽ മാത്രമാണ്. ഇരുകൂട്ടരും ഒന്നുതന്നെയാണ്. ബംഗാളിൽ ത്രിശങ്കു മന്ത്രിസഭ വന്നാൽ തൃണമൂൽ വീണ്ടും എൻഡിഎയോടു കൂട്ടുചേരുമെന്ന് സീതാറാം യച്ചൂരി പറഞ്ഞു.കൊവിഡിനെ ചെറുക്കാനുള്ള പിഎം കെയേഴ്സ് ഫണ്ടിൽനിന്നു പോലും പണമെടുത്താണു മറ്റു പാർട്ടിയിൽ നിന്നുള്ളവരെ ബിജെപി വിലയ്ക്കെടുക്കുന്നതെന്ന് യെച്ചൂരി പറഞ്ഞു.
മോദി സർക്കാർ കർഷകരോടു കാണിക്കുന്ന ക്രൂരത തന്നെയാണു മമത സർക്കാർ യുവജനങ്ങളോടു കാണിക്കുന്നത്. സിംഘു അതിർത്തിയിൽ മോദി സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പോരാടാൻ കർഷകർക്കു കഴിയുമെങ്കിൽ നമുക്കും ഇവിടെ കഴിയും – യച്ചൂരി പറഞ്ഞു.
കോൺഗ്രസ് സർക്കാരുകൾ നിർമിച്ച റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും മോദിസർക്കാർ വിറ്റുതുലയ്ക്കുകയാണെന്നു ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ ആരോപിച്ചു. മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ അനാരോഗ്യം കാരണം റാലിയിൽ പങ്കെടുത്തില്ല. എന്നാൽ ആശംസ അറിയിച്ചു.