ETV Bharat / elections

ഇ എം ആഗസ്തിക്ക് വേണ്ടി സ്വന്തം ചെലവില്‍ പ്രചാരണഗാനം പുറത്തിറക്കി കെഎസ് അരുണ്‍

മണ്ഡലത്തിലെ സാധ്യതാപട്ടികയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം പരിഗണിച്ചത് അരുണിന്‍റെ പേരായിരുന്നു

em augusthy  KS Arun  Udumbanchola  udf  politics  election  കെഎസ് അരുണ്‍  ഇ എം ആഗസ്തി  ഉടുമ്പന്‍ചോല  തെരഞ്ഞെടുപ്പ് വാര്‍ത്ത
ഇ എം ആഗസ്തിക്ക് വേണ്ടി സ്വന്തം ചിലവില്‍ പ്രചാരണഗാനം പുറത്തിറക്കി കെഎസ് അരുണ്‍
author img

By

Published : Mar 29, 2021, 4:57 PM IST

ഇടുക്കി: ഉടുമ്പന്‍ചോലയില്‍ സ്ഥാനാര്‍ഥിത്വം ലഭിച്ചില്ലെങ്കിലും യുഡിഎഫ് സ്ഥാനാര്‍ഥി ഇ എം ആഗസ്തിക്ക് വേണ്ടി സ്വന്തം ചെലവില്‍ സ്വന്തമായി എഴുതിയ പ്രചാരണഗാനം പുറത്തിറക്കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെഎസ് അരുണ്‍. മണ്ഡലത്തില്‍ ആദ്യഘട്ടത്തില്‍ പ്രധാനമായി പരിഗണിച്ച പേരുകളില്‍ ഒന്നാണ് യുവജന നേതാവായ അരുണിന്‍റേത്. സാധ്യതാപട്ടികയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം പരിഗണിച്ചതും അരുണിന്‍റെ പേരായിരുന്നു.

സ്വന്തം ചിലവില്‍ പ്രചാരണഗാനം പുറത്തിറക്കി കെഎസ് അരുണ്‍

എന്നാല്‍ പിന്നീട് യുഡിഎഫ് സ്ഥ്നാര്‍ഥിയായി അഡ്വ. ഇഎം ആഗസ്തിയെ പ്രഖ്യാപിച്ചപ്പോള്‍ പ്രചാരണത്തിന് മുന്‍പന്തിയില്‍ ഉണ്ടായതും അരുണ്‍ കെ എസ് തന്നെ. ഇതിന് പിന്നാലെയാണ് സ്വന്തം ചെലവില്‍ സ്വന്തമായി എഴുതി ആലപിച്ച പ്രചാരണ ഗാനം അരുണ്‍ പുറത്തിറക്കിയത്.

സ്ഥാനാര്‍ഥി ആരായാലും വിജയിപ്പിക്കുകയെന്നതാണ് തന്‍റെ ഉത്തരവാദിത്വമെന്ന് അരുൺ പ്രതികരിച്ചു. യുവാക്കളെ പ്രചാരണ രംഗത്ത് സജീവമാക്കി ചെറുപ്പക്കാരുടെ വോട്ടുകള്‍ പെട്ടിയിലാക്കാനുള്ള നീക്കമാണ് യൂത്ത് കോണ്‍ഗ്രസ് നടത്തുന്നത്. ഇത്തവണ ഉടുമ്പന്‍ചോല തിരിച്ച് പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് പാര്‍ട്ടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.