കോട്ടയം: പാലാ കിഴതടിയൂർ സ്വദേശിയായ മുപ്പതുകാരന്‍ ഫേസ്ബുക്ക് ലൈവ് ഓണാക്കി ആത്മഹത്യാശ്രമം നടത്തി. എന്നാല്‍ പൊലീസെത്തി യുവാവിനെ രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ(15.05.2022) വൈകുന്നേരമായിരുന്നു സംഭവം.
വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് യുവാവ് ആത്മഹത്യ ചെയ്യുകയാണെന്നറിയിച്ച് ഫേസ്ബുക്കിൽ ലൈവ് ഇട്ടത്. ‘എന്റെ ആത്മഹത്യ ലൈവ്’ എന്ന പേരിലാണ് ദൃശ്യങ്ങൾ പ്രചരിച്ചത്. ഇതു ശ്രദ്ധയിൽപ്പെട്ട സുഹൃത്തുക്കളിലൊരാൾ പൊലീസിനെ വിവരമറിയിച്ചു. പാല സ്റ്റേഷന്‍ എസ്എച്ച്ഒ കെ.പി.തോംസണിന്‍റെ നേതൃത്വത്തിൽ പൊലീസ് ഉടൻ സ്ഥലത്തെത്തി യുവാവിനെ രക്ഷിക്കുകയായിരുന്നു.