പത്തനംതിട്ട: ഭിക്ഷ ചോദിച്ചെത്തി വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നര വയസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച തമിഴ് നാടോടി സ്‌ത്രീ അറസ്റ്റില്‍. അടൂര്‍ ഇളമണ്ണൂരിലാണ് സംഭവം. വീട്ടില്‍ ഭിക്ഷ യാചിച്ചെത്തിയ ഇവര്‍ക്ക് നല്‍കാന്‍ പണം എടുക്കുന്നതിനായി വീട്ടുകാര്‍ അകത്തേക്ക് പോയപ്പോഴാണ് പുറത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നര വയസുള്ള കുട്ടിയെ എടുത്ത് സ്‌ത്രീ രക്ഷപ്പെട്ടത്.
എന്നാല്‍ കൊണ്ടുപോകുന്നതിനിടെ കുട്ടിയുടെ കരച്ചില്‍ കേട്ട് സമീപത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് സംശയം തോന്നി. അതോടെ സ്‌ത്രീയെ തടഞ്ഞ് വെച്ച് പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത സ്‌ത്രീ ചോദ്യം ചെയ്തപ്പോള്‍ ഊമയായി അഭിനയിച്ചെങ്കിലും അത് തട്ടിപ്പാണെന്ന് പൊലീസിന് മനസിലായി.
കഴിഞ്ഞ ദിവസങ്ങളിലും മേഖലയിലെ നിരവധി വീടുകളില്‍ ഇവര്‍ ഭിക്ഷ തേടി എത്തിയിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
also read: പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌ത കേസ് ; പ്രതിക്ക് 25 കൊല്ലം കഠിന തടവ്