ബെംഗളൂരു: വീട്ട് മുറ്റത്ത് കോലം വരയ്‌ക്കുന്നതിനിടെ വീട്ടമ്മയുടെ താലി കവര്‍ന്നു. കര്‍ണാടകയിലെ ഹോളനരസീപൂരിലാണ് സംഭവം. കുറുബാര സ്‌ട്രീറ്റില്‍ സരസ്വതിയുടെ താലിയാണ് കഴിഞ്ഞ ദിവസം മോഷ്‌ടാവ് കവര്‍ന്നത്.
രാവിലെ വീട്ട് മുറ്റത്ത് കോലം വരയ്‌ക്കുന്നതിനിടെ ബൈക്കിലെത്തിയ മോഷ്‌ടാവ് സരസ്വതിയുടെ വീടിന് സമീപം ബൈക്ക് നിര്‍ത്തി. തുടര്‍ന്ന് വീടിന് മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. പരിസരത്ത് മറ്റാരുമില്ലെന്ന് മനസിലാക്കിയാണ് താലി അപഹരിച്ചത്.
സംഭവത്തെ തുടര്‍ന്ന് സരസ്വതി നിലവിളിച്ചെങ്കിലും ഇയാള്‍ വായ പൊത്തിപിടിച്ച് താലി പൊട്ടിച്ച് ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ഹെല്‍മെറ്റ് ധരിച്ചിരുന്നതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
സംഭവത്തെ തുടര്‍ന്ന് സരസ്വതി ഹോളനരസിപൂര്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് എടുത്ത് പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.