ETV Bharat / crime

ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ യുവതി കൂട്ടബലാത്സംഗത്തിനിരയായി; പ്രതികൾ ഒളിവിൽ - ലഖ്‌നൗ

ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിക്ക് നേരെയാണ് അതിക്രമം നടന്നത്.

GIRL GANG RAPED LUCKNOW  UTTAR PRADESH  LUCKNOW  ലഖ്‌നൗ  ഉത്തർപ്രദേശ്  ഉത്തർ പ്രദേശിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി  കൂട്ടബലാത്സംഗം  ട്യൂഷൻ ക്ലാസ്  ലഖ്‌നൗ  ഹുസൈൻഗഞ്ച്
ഉത്തർ പ്രദേശിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി; പ്രതികൾ ഒളിവിൽ
author img

By

Published : Oct 17, 2022, 11:57 AM IST

ലഖ്‌നൗ (ഉത്തർപ്രദേശ്): ഉത്തർ പ്രദേശിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി. ഇന്നലെ (16-10-2022) വൈകുന്നേരം ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് യുവതിക്ക് നേരെ അതിക്രമം നടന്നത്. വീട്ടിലേക്ക് പോകാൻ യുവതി കയറിയ ഓട്ടോയിലെ ഡ്രൈവറും കൂട്ടാളിയും ചേർന്നാണ് ലൈംഗിക അതിക്രമം നടത്തിയത്.

ഉത്തർപ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. ഹുസൈൻഗഞ്ച് സ്വദേശിയായ യുവതി ചിൻഹട്ടിന് സമീപത്തെ ഒരു വിദ്യാർഥിക്ക് ട്യൂഷൻ ക്ലാസ് എടുക്കുന്നതിനായി പോയതായിരുന്നു. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പൊകാനായി കയറിയ ഓട്ടോയിലെ ഡ്രൈവർ യുവതിയെ ആളോഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു.

ഓട്ടോ ഡ്രൈവറും കൂട്ടാളികളും ചേർന്ന് യുവതിയെ പീഡിപ്പിച്ച ശേഷം ലഖ്‌നൗ വിഭൂതി ഖണ്ഡ് പരിസരത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു എന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഈസ്‌റ്റ് പ്രാചി സിങ് പറഞ്ഞു. ഒളിവിൽ പോയ പ്രതികൾക്കായി തിരച്ചിൽ നടത്തുകയാണ്. സംഭവത്തിൽ പൊലീസ്‌ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.