കോഴിക്കോട്: സാമൂഹ്യ മാധ്യമം വഴി ഹണിട്രാപ്പ് തട്ടിപ്പ് നടത്തിയ കേസില്‍ യുവതിയുള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍. അരീക്കാട് പുഴക്കല്‍ വീട്ടില്‍ അനീഷ പി, നല്ലളം ഹസന്‍ ഭായ്, വില്ലയില്‍ ഷംജാദ് എന്നിവരാണ് പിടിയിലായത്. തട്ടിപ്പ് നടത്താനായി കാസര്‍കോട് ചന്ദ്രഗിരി സ്വദേശിയായ യുവാവുമായി ഇന്‍സ്റ്റഗ്രാം വഴി അനീഷ ബന്ധം സ്ഥാപിക്കുകയായിരുന്നു.
കോഴിക്കോട് വന്നാല്‍ നേരില്‍ കാണാമെന്നും പറഞ്ഞു. ഇതേ തുടര്‍ന്ന് കോഴിക്കോടെത്തിയ യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുകയും മര്‍ദിക്കുകയും ചെയ്തു. ഇയാളുടെ കൈവശമുള്ള മൊബൈല്‍ ഫോണും പണവും സംഘം തട്ടിയെടുത്തു. സംഭവത്തെ തുടര്‍ന്ന് യുവാവ് മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കി.
also read: പാക് വനിത ഏജന്‍റിന്‍റെ ഹണി ട്രാപ്പിൽ കുടുങ്ങി തന്ത്രപ്രധാന രഹസ്യങ്ങള്‍ പങ്കുവച്ചു ; സൈനികൻ അറസ്റ്റിൽ