പാലക്കാട്: ഒറ്റപ്പാലം ട്രാഫിക് സബ് ഇൻസ്പെക്ടർ പി രാജശേഖരനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിന് 10 വര്‍ഷം കഠിന തടവും 50, 000 രൂപ പിഴയും ശിക്ഷ വിധിച്ചു. പനമണ്ണ സ്വദേശി ഫൈസൽ ബാബുവിനാണ് (32) ഒറ്റപ്പാലം അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി ജഡ്‌ജി പി സൈതലവി ശിക്ഷ വിധിച്ചത്. 2017 ഫെബ്രുവരി 24 ന് പുലര്‍ച്ചെ 2.30 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
ദര്‍ഗ്ഗ ഷെരീഫ് പള്ളി നേര്‍ച്ചയോടനുബന്ധിച്ചുണ്ടായ എഴുന്നള്ളപ്പ് അനങ്ങനടി ഹൈസ്കൂളിന് സമീപമെത്തിയപ്പോള്‍ ഫൈസല്‍ ബാബുവും മറ്റൊരു യുവാവും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. സംഘര്‍ഷം പിരിച്ച് വിടാനെത്തിയ സബ് ഇൻസ്പെക്ടർ പി രാജശേഖരനെ കുത്തികൊലപ്പെടുത്തുവാൻ ശ്രമിക്കുകയും കൂടെ ജോലിയിലുണ്ടായിരുന്ന ഒറ്റപ്പാലം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർമാരായ പ്രദീപ്, ലത്തീഫ് എന്നിവരെ ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു.
സംഭവത്തെ തുടര്‍ന്ന് സിവില്‍ പൊലീസ് ഓഫീസറായ പ്രദീപിന് കൈയില്‍ കുത്തേല്‍ക്കുകയും സബ് ഇൻസ്പെക്ടറെ കുത്തി ഗുരുതരമായി പരിക്കേൽപ്പിക്കുകയുമായിരുന്നു.
also read: 'ഹലാല്‍ അല്ലാത്ത ബീഫില്ല' ; കോഴിക്കോട്ട് സൂപ്പര്‍ മാര്‍ക്കറ്റിന് നേരെ ആക്രമണം
പിഴ അടച്ചില്ലെങ്കില്‍ 3 മാസം കൂടി തടവ് അനുഭവിക്കണം. 2017 ലെ ഒറ്റപ്പാലം പൊലീസ് ഇൻസ്പെക്ടർ പി അബ്‌ദുല്‍ മുനീറാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ ഹരി ഹാജരായി. കേസില്‍ 17 സാക്ഷികളെ വിസ്‌തരിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച 36 രേഖകളും കോടതി പരിഗണിച്ചു.