ETV Bharat / crime

'ചലനശേഷി ഇല്ലാത്ത തന്‍റെ കൺമുന്നിലിട്ട് മകളെ തുരുതുരാ കുത്തി': സൂര്യഗായത്രി കൊലക്കേസിൽ അമ്മയുടെ മൊഴി

വിവാഹാഭ്യർഥന നിരസിച്ചതിന് സൂര്യഗായത്രിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ ഇന്നലെ ആരംഭിച്ചു. സൂര്യഗായത്രിയുടെ അച്ഛനെയും അമ്മയെയും അയൽവാസിയെയും ആറാം അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി ഇന്നലെ വിസ്‌തരിച്ചു.

thiruvananthapuram court news  suryagayathri murder case trial  suryagayathri murder case  suryagayathri murder case thiruvananthapuram  സൂര്യഗായത്രി കൊലക്കേസിൽ അമ്മയുടെ മൊഴി  സൂര്യഗായത്രി  സൂര്യഗായത്രി കൊലക്കേസ്  suryagayathri murder  suryagayathri  suryagayathri murder thiruvananthapuram  ആറാം അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി  സൂര്യഗായത്രിയെ കുത്തിക്കൊലപ്പെടുത്തി  സൂര്യഗായത്രി കൊലപാതകം  thriuvananthapuram crime news  സൂര്യഗായത്രി വധക്കേസ്  സൂര്യഗായത്രി വധം  സൂര്യഗായത്രി കൊലക്കേസിലെ പ്രതി
സൂര്യഗായത്രി
author img

By

Published : Feb 10, 2023, 9:39 AM IST

തിരുവനന്തപുരം: നെടുമങ്ങാട് കരിപ്പൂർ സ്വദേശി സൂര്യഗായത്രിയെ (20) കുത്തിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ നടപടികൾ ഇന്നലെ ആരംഭിച്ചു. സൂര്യഗായത്രിയുടെ അമ്മയെയും അച്ഛനെയും കോടതി ഇന്നലെ വിസ്‌തരിച്ചു. പേയാട് ചിറക്കോണം വാറുവിളാകം സ്വദേശി അരുണാണ് കേസിലെ പ്രതി.

ചലനശേഷി ഇല്ലാത്ത തന്‍റെ കൺമുന്നിലിട്ട് പ്രതി അരുൺ മകളെ തുരുതുരാ കുത്തി എന്ന് സൂര്യഗായത്രിയുടെ അമ്മ കോടതിയിൽ മൊഴി നൽകി. തറയിൽ ഇഴഞ്ഞി ചെന്ന് അത് തടയാൻ ശ്രമിച്ച തന്നെയും പ്രതി കുത്തിപ്പരിക്കേൽപ്പിച്ചുവെന്നും അമ്മ പറഞ്ഞു. ആറാം അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി ജഡ്‌ജി കെ വിഷ്‌ണുവിനോട് കരഞ്ഞുകൊണ്ടായിരുന്നു അമ്മ വത്സല മൊഴി നല്‍കിയത്.

സംഭവ ദിവസം വീടിന് പുറത്ത് ശബ്‌ദം കേട്ടാണ് സൂര്യയും അച്ഛനും പുറത്തോ പോയി നോക്കിയത്. ഇതിനിടെ അടുക്കളഭാഗത്ത് കൂടി വീടിനുള്ളിൽ കടന്ന പ്രതി തന്‍റെ വായ പൊത്തിപ്പിടിച്ചു. കൈയ്യിട്ടടിച്ച് ബഹളം ഉണ്ടാക്കിയപ്പോള്‍ സൂര്യയും അച്ഛനും വീടിനുളളിലേയ്ക്ക് വന്നു. സൂര്യയെ കണ്ട പ്രതി തുരുതുരെ കുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച പിതാവ് ശിവദാസനെ തൊഴിച്ചു വീഴ്ത്തി. മകളെ വിവാഹം ചെയ്‌ത് നൽകാത്തതാണ് പ്രതിയ്‌ക്ക് ദേഷ്യം തോന്നാൻ കാരണമെന്നും വത്സല കോടതിയിൽ മൊഴി നൽകി.

പ്രതിയുടെ ചവിട്ടുകൊണ്ട് വീണ താന്‍ വീടിന് പുറത്ത് ഇറങ്ങി നിലവിളിച്ചപ്പോള്‍ നാട്ടുകാര്‍ ഓടി വരുന്നു എന്ന് മനസിലാക്കിയ പ്രതി കത്തി വീടിനുളളില്‍ വലിച്ചെറിഞ്ഞ ശേഷം ഓടിപ്പോയതായി സൂര്യഗായത്രിയുടെ പിതാവ് ശിവദാസന്‍ കോടതിയില്‍ മൊഴി നല്‍കി. തുടർന്ന് കൃത്യത്തിന് ഉപയോഗിച്ച കത്തി തന്‍റെ ഭാര്യ പൊലീസിനെ ഏല്‍പ്പിച്ചതായും ശിവദാസന്‍ പറഞ്ഞു.

ശിവദാസന്‍റെ നിലവിളി കേട്ട് എത്തിയ താനും കൂട്ടാളികളുമാണ് സൂര്യഗായത്രിയെയും വത്സലയെയും ജില്ല ആശിപത്രിയിലും പിന്നീട് അവിടെ നിന്ന് മെഡിക്കല്‍ കൊളജിലേയ്ക്കും കൊണ്ട് പോയതെന്ന് അയല്‍വാസി കുട്ടന്‍ ആചാരിയും മൊഴി നല്‍കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം സലാഹുദ്ദീന്‍, വിനു മുരളി എന്നിവരും പ്രതിയ്ക്ക് വേണ്ടി പരുത്തിപള്ളി ടി എന്‍ സുനില്‍കുമാറും ഹാജരായി. പ്രതി അരുൺ ഇപ്പോഴും ജയിലിലാണ്. വിവാഹാഭ്യർഥന നിരസിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

വിവാഹാഭ്യർഥന നിരസിച്ചതിൽ വിരോധം: 2021 ആഗസ്റ്റ് 30ന് തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് പ്രതി അരുൺ സൂര്യഗായത്രിയെ ആക്രമിച്ചത്. ആഗസ്റ്റ് 31ന് പുലർച്ചെ മെഡിക്കൽ കൊളജിൽ വച്ച് സൂര്യഗായത്രി മരിച്ചു. സൂര്യഗായത്രിയും അച്ഛനും അമ്മയും വാടകയ്ക്ക് താമസിച്ചിരുന്ന നെടുമങ്ങാട് കരുപ്പൂരിലെ വീട്ടിലെത്തിയായിരുന്നു ആക്രമണം. ശാരീരിക വെല്ലുവിളികളുള്ള വ്യക്തികളാണ് സൂര്യയുടെ അച്ഛനും അമ്മയും.

ശരീരത്തിൽ 33 മുറിവുകൾ: തിങ്കളാഴ്‌ച ഉച്ചയോടെയാണ് ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്ന് നിലവിളി ഉയര്‍ന്നുകേട്ടത്. അടുക്കളവാതിലിലൂടെ അകത്തുകടന്ന അരുണ്‍, സൂര്യയെ തലങ്ങുംവിലങ്ങും കുത്തുകയായിരുന്നു. സൂര്യയുടെ തലമുതല്‍ കാലുവരെ 33 ഇടങ്ങളിലാണ് അരുണ്‍ കുത്തിയത്. തല ചുമരില്‍ ഇടിച്ച് പലവട്ടം മുറിവേല്‍പ്പിച്ചു.

സൂര്യ അബോധാവസ്ഥയിലായിട്ടും ഇയാള്‍ വീണ്ടും വീണ്ടും കുത്തിപ്പരിക്കേൽപ്പിച്ചു. ആക്രമണത്തിനിടയിൽ സ്വന്തം കൈ ആഴത്തിൽ മുറിഞ്ഞിട്ടും അരുൺ അക്രമം അവസാനിപ്പിച്ചില്ല. മകളെ കൊല്ലാൻ ശ്രമിക്കുന്നതുകണ്ട് നിലവിളിച്ച സൂര്യയുടെ അമ്മ വത്സലയുടെ വായ് ഇടതുകൈ കൊണ്ട് പൊത്തിപ്പിടിച്ച ശേഷം അരുൺ മുറിവേറ്റ വലതുകൈകൊണ്ട് സൂര്യഗായത്രിയെ കുത്തി.

അക്രമം തടഞ്ഞ സൂര്യയുടെ പിതാവ് ശിവദാസനെയും ഇയാൾ മർദിച്ചു. സൂര്യയുടെ പിതാവ് ശിവദാസൻ്റെ നിലവിളി ഉയര്‍ന്ന് നാട്ടുകാർ വരുമെന്നായതോടെ അരുൺ വീട്ടിൽ നിന്ന് ഇറങ്ങിയോടി. സമീപത്തെ മറ്റൊരു വീടിന്‍റെ ടെറസ്സിൽ ഒളിക്കാൻ ശ്രമിച്ച അരുണിനെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി.

തലയിലെ ആഴത്തിലുള്ള നാലു മുറിവുകളും വയറിലേയും ജനനേന്ദ്രിയത്തിനും ആന്തരികാവയവങ്ങൾക്കും സംഭവിച്ച മുറിവുകളുമാണ് സൂര്യയെ മരണത്തിലേക്കു നയിച്ചത്. സംഭവത്തിന് രണ്ട് വർഷം മുമ്പ് അരുൺ സൂര്യയോട് വിവാഹാഭ്യർഥന നടത്തിയിരുന്നു. എന്നാൽ, ക്രിമിനൽ പശ്ചാത്തലമുള്ള അരുണിന്‍റെ വിവാഹാഭ്യർഥന വീട്ടുകാർ നിരസിച്ചു. തുടർന്ന് കൊല്ലം സ്വദേശിയുമായി സൂര്യയുടെ വിവാഹം നടന്നു. ഭർത്താവുമായി പിണങ്ങിയ സൂര്യ ഉഴപ്പാക്കോണത്തെ വാടകവീട്ടിൽ മാതാപിതാക്കളോടൊപ്പം താമസിക്കാനെത്തി. ഇതറിഞ്ഞാണ് പേയാട് നിന്നും അരുൺ നെടുമങ്ങാട് കരിപ്പൂർ സൂര്യയുടെ വീട്ടിലെത്തി ആക്രമിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.