ആലപ്പുഴ: എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പ്രതികളെ ഒളിവിൽ താമസിക്കുന്നതിനടക്കം സഹായിച്ച ചേർത്തല സ്വദേശി വി.അനിൽകുമാറിനെയാണ് (34) അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്‌റ്റിലാവരുടെ എണ്ണം 17 ആയി.
ഡിസംബർ 18നാണ് ഷാനെ ആർ.എസ്.എസ് പ്രവർത്തകർ സംഘം ചേർന്ന് കൊലപ്പെടുത്തിയത്.