ETV Bharat / crime

കൊല്ലം എസ്‌എന്‍ കോളജില്‍ എസ്എഫ്ഐ - എഐഎസ്എഫ് സംഘര്‍ഷം; 11 പേര്‍ക്ക് പരിക്ക്, ദൃശ്യങ്ങള്‍ പുറത്ത് - അക്രമ ദൃശ്യങ്ങള്‍

കൊല്ലം എസ്‌എന്‍ കോളജില്‍ ഇന്ന് ഉച്ചയോടെയാണ് വിദ്യാർഥി സംഘടനകളായ എസ്എഫ്ഐ - എഐഎസ്എഫ് തമ്മില്‍ സംഘർഷമുണ്ടായത്. 11 പേര്‍ക്ക് പരിക്കേറ്റു

SFI  AISF  Kollam  SN College  Fight among SFI AISF Students federation  Students federation  കൊല്ലം  എസ്‌എന്‍ കോളജില്‍  എസ്എഫ്ഐ  എഐഎസ്എഫ്  സംഘര്‍ഷം  പരുക്ക്  അക്രമ ദൃശ്യങ്ങള്‍  വിദ്യാർഥി
കൊല്ലം എസ്‌എന്‍ കോളജില്‍ എസ്എഫ്ഐ - എഐഎസ്എഫ് സംഘര്‍ഷം; പതിനൊന്നുപേര്‍ക്ക് പരുക്ക്, അക്രമ ദൃശ്യങ്ങള്‍ പുറത്ത്
author img

By

Published : Dec 7, 2022, 3:45 PM IST

കൊല്ലം: എസ്എൻ കോളജിൽ വിദ്യാർഥി സംഘടനകൾ തമ്മിൽ അരങ്ങേറിയ സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത്. ഇന്ന് ഉച്ചയോടെയാണ് എസ്എഫ്ഐ - എഐഎസ്എഫ് എന്നീ ഇടത് വിദ്യാർഥി സംഘടനകൾ തമ്മിൽ സംഘർഷമുണ്ടായത്. സംഭവത്തില്‍ 11 എഐഎസ്എഫ് പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്.

കൊല്ലം എസ്‌എന്‍ കോളജില്‍ എസ്എഫ്ഐ - എഐഎസ്എഫ് സംഘര്‍ഷം

സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്നു വിദ്യാർഥികളെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന കോളജ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്‍റെ വൈരാഗ്യത്തിൽ എസ്എഫ്ഐക്കാർ മർദിക്കുകയായിരുന്നുവെന്ന് എഐഎസ്എഫ് നേതൃത്വം ആരോപിച്ചു. പരിക്കേറ്റ മറ്റു വിദ്യാർഥി സംഘടന പ്രവർത്തകരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ കോളജ് പരിസരത്ത് ശക്തമായ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.