ETV Bharat / crime

ഏഴു വയസുകാരിക്ക് ക്രൂര പീഡനം, 71കാരന്‍ അറസ്റ്റില്‍ - 71 കാരന്‍ അറസ്റ്റില്‍

ഏഴു വയസുകാരിയെ പീഡിപ്പിച്ച 71കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡിപ്പിച്ചത് വീട്ടില്‍ ആളൊഴിഞ്ഞ സമയത്ത്.

ആറു വയസുക്കാരിക്ക് ക്രൂര പീഡനം  പീഡന കേസില്‍ 77 കാരന്‍ അറസ്റ്റില്‍  Six-year-old girl brutally tortured  കൊല്ലം ചടയമംഗലം
പ്രതി ഷംസുദ്ദീന്‍ (77)
author img

By

Published : Apr 1, 2022, 8:49 AM IST

കൊല്ലം: ചടയമംഗലത്ത് ഏഴു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച 71കാരന്‍ അറസ്റ്റില്‍. നിലമേല്‍ കൈതോട് ഷംസുദ്ദീനെയാണ് ചടയ മംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.

കഴിഞ്ഞ ശനിയാഴ്ച്ചയാണ് കേസിനാസ്‌പദമായ സംഭവം. മാതാപിതാക്കള്‍ ജോലിക്ക് പോയ സമയം തെട്ടടുത്ത വീട്ടില്‍ കൂട്ടുക്കാരുമൊത്ത് കളി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ കുട്ടിയെ ഷംസുദ്ദീന്‍ അനുനയിപ്പിച്ച് കുറ്റിക്കാട്ടില്‍ കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ മാതാപിതാക്കള്‍ കുട്ടി മാനസികവും ശാരീരികവുമായ അസ്വസഥതകള്‍ പ്രകടിപ്പിക്കുന്നത് കണ്ടതിനെ തുടര്‍ന്ന് കാര്യം അന്വേഷിച്ചപ്പോഴാണ് പീഡന വിവരം കുട്ടി വെളിപ്പെടുത്തിയത്.

തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും കുട്ടിയെ ചടയമംഗലത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ വീടിന് സമീപത്ത് നിന്ന് ഷംസുദ്ദീനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

also read: ഏഴ് വയസുകാരിക്ക് ലൈംഗിക പീഡനം ; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.