ETV Bharat / crime

പാലക്കാട് സിനിമ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ; ഒരാള്‍ക്ക് വെട്ടേറ്റു

സെറ്റിലുണ്ടായ തര്‍ക്കം സംബന്ധിച്ച ചര്‍ച്ചയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പുരുഷോത്തമന്‍ സിജാറിന്‍റെ കഴുത്തില്‍ വെട്ടുകയായിരുന്നു

quarrel between film workers palakkad  man attacked his co worker after dispute  പാലക്കാട് സിനിമ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം  പാലക്കാട് സിനിമ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു  സെറ്റിലുണ്ടായ തര്‍ക്കം സംബന്ധിച്ച ചര്‍ച്ചയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്  പുരുഷോത്തമന്‍ സിജാറിനെ കഴുത്തില്‍ വെട്ടുകയായിരുന്നു  uthaman aka purushothaman attack sijar  crime news from palakkad
പാലക്കാട് സിനിമ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ; ഒരാള്‍ക്ക് വെട്ടേറ്റു
author img

By

Published : May 28, 2022, 3:45 PM IST

പാലക്കാട് : പാലക്കാട് നഗരത്തിലെ ലോഡ്‌ജിൽ സിനിമാപ്രവർത്തകർ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാൾക്ക് വെട്ടേറ്റു. വടകര പുത്തൂർ വലകെട്ടിൽ വീട്ടിൽ സിജാറി (40)നാണ്‌ കഴുത്തിൽ വെട്ടേറ്റത്. ഇയാളെ തൃശൂർ മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ തിരുവനന്തപുരം നേമം സ്വദേശി പുരുഷോത്തമനെ(ഉത്തമൻ-60) ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്‌തു. വധശ്രമത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തത്. പാലക്കാട് ചിത്രീകരണം നടക്കുന്ന മലയാള സിനിമയിലെ പ്രൊഡക്‌ഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്നവരാണ് ഇരുവരും.

Also Read നടുറോഡിൽ മോഷണക്കുറ്റം ആരോപിച്ച് യുവതിക്ക് ക്രൂരമർദനം: പ്രതി അറസ്റ്റിൽ

മഞ്ഞക്കുളം പള്ളിക്ക് സമീപത്തെ ലോഡ്‌ജിലാണ് സംഭവം. സെറ്റിലുണ്ടായ തർക്കം സംബന്ധിച്ച ചർച്ച പിന്നീട് സംഘര്‍ഷത്തിലെത്തുകയായിരുന്നു. ഉത്തമനെ രാത്രിയോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ഇൻസ്‌പെക്‌ടർ ടി ഷിജു എബ്രഹാം, എസ്‌ഐമാരായ കെ മഹേഷ്‌കുമാർ, വി ഹേമലത, അഡീഷണൽ എസ്‌ഐ കെ ഉദയകുമാർ, കെ രാമചന്ദ്രൻ, സിപിഒമാരായ എസ് സജീന്ദ്രൻ, ആർ രാജീവ്, ഷെയ്ഖ് മുസ്‌തഫ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.