ETV Bharat / crime

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കി; മലപ്പുറത്ത് മധ്യവയസ്‌കന്‍ അറസ്‌റ്റില്‍ - നിലമ്പൂർ പൊലീസ് ഇൻസ്പെക്‌ടര്‍

ബന്ധു വീട്ടില്‍ വിരുന്നിനെത്തിയ കുട്ടിയെ വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് എത്തിയ പ്രതി പീഡനത്തിന് ഇരയാക്കുകയായിരുന്നു.

POSCO MALAPPURAM  Malappuram pocso arrest  നിലമ്പൂര്‍ പൊലീസ്  minor boy sexually abused man arrested malappuram  sexually abused a minor boy in malappuram  മലപ്പുറത്ത് മധ്യവയസ്‌കന്‍ അറസ്‌റ്റില്‍  മമ്പാട് ടാണ  നിലമ്പൂർ പൊലീസ് ഇൻസ്പെക്‌ടര്‍  ബന്ധു വീട്ടില്‍ വിരുന്നിനെത്തിയ കുട്ടിയെ
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കി; മലപ്പുറത്ത് മധ്യവയസ്‌കന്‍ അറസ്‌റ്റില്‍
author img

By

Published : Aug 28, 2022, 12:54 PM IST

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മമ്പാട് ടാണ സ്വദേശി അബ്‌ദുള്ളയെ (54) ആണ് പോക്‌സോ കേസില്‍ നിലമ്പൂര്‍ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. 2021 ജൂണ്‍ മാസത്തിലാണ് കേസിനാസ്‌പദമായ സംഭവം.

പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന കുട്ടി ബന്ധു വീട്ടിൽ വിരുന്നിന് വന്നതായിരുന്നു. വീട്ടിൽ ആരുമില്ലാത്ത സമയത്ത് അതിക്രമിച്ച് കയറിയ പ്രതി കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് പ്രതി പീഡന വിവരം പുറത്ത് പറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു.

പഠനത്തില്‍ പിന്നോക്കം പോയ കുട്ടിയെ കൗണ്‍സിലിങിന് വിധേയനാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌ത വിവരം അറിഞ്ഞ പ്രതി ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നിലമ്പൂർ പൊലീസ് ഇൻസ്‌പെക്‌ടര്‍ പി വിഷ്‌ണുവിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആണ് പ്രതിയെ പിടികൂടിയത്. അറസ്‌റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.