ജമൂറിയ (പശ്ചിമ ബംഗാള്‍) : വിവാഹ സത്കാരത്തിനിടെയുണ്ടായ സംഘർഷം തടയാൻ ശ്രമിക്കുന്നതിനിടെ അടിയേറ്റ് യുവാവ് മരിച്ചു. ഇരുപത്തിയാറുകാരന്‍ ഹരൺ രവി ചൗധരിയാണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കുണ്ട്. ബംഗാളിലെ സമൂറിയയില്‍ ബാഗ്‌ദിഹ ഗ്രാമത്തില്‍ വെള്ളിയാഴ്‌ചയാണ് സംഭവം. വിവാഹ സത്കാരത്തിനിടെ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി കാറ്ററിംഗ് ജീവനക്കാരും കുടുംബാംഗങ്ങളും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയായിരുന്നു.
വഴക്ക് പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങി. കാറ്ററിംഗ് ജീവനക്കാര്‍ കുടുംബാംഗങ്ങളെ മര്‍ദിക്കുകയും വിവാഹ വേദി തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്‌തു. ഇതിനിടെ സംഘര്‍ഷം തടയാന്‍ ശ്രമിച്ച രവി ചൗധരിക്ക് അടിയേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രവി ചൗധരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റവര്‍ ചികിത്സയിലാണ്. സംഭവത്തില്‍ ജമൂറിയ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.