മലപ്പുറം: വില്‍പ്പനയ്‌ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. നിലമ്പൂര്‍ ചന്തകുന്ന് സ്വദേശി മങ്ങാട്ടുവളപ്പിൽ സൈഫുദ്ദീനാണ് അറസ്റ്റിലായത്. രണ്ട് കിലോ കഞ്ചാവ് ഇയാളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു.
ശനിയാഴ്‌ച(06.08.2022) ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് സംഭവം. നിലമ്പൂര്‍ ഡി.വൈ.എസ്.പി സാജു കെ അബ്രഹാമിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വെളിയന്തോട് ഇയാള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ നിന്നും ഇയാളെ അറസ്റ്റ് ചെയ്‌തത്. നിലമ്പൂര്‍ മേഖലയിലെ ചില്ലറ വിൽപ്പനക്കാർക്ക് കഞ്ചാവ് എത്തിച്ച് നല്‍കുന്നയാളാണ് സൈഫുദ്ദീന്‍.
കഞ്ചാവ് വില്‍പ്പന, വധശ്രമം, ബലാത്സംഗം, പൊതുമുതൽ നശിപ്പിക്കൽ, കളവ് തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാള്‍. നിലമ്പൂര്‍ പൊലീസ് ഇന്‍സ്‌പെക്‌ടര്‍ വി.വിഷ്‌ണുവിന്‍റെ നിര്‍ദേശപ്രകാരം നിലമ്പൂർ ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ അസൈനാര്‍, എന്‍.പി സുനില്‍, അഭിലാഷ് കൈപ്പിനി, കെ.ടി ആഷിഫ് അലി, നിലമ്പൂർ പൊലീസ് സ്‌റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷിജു.വി, സുമിത്ര സി.പി, നൗഷാദ് കെ, സിപിഒമാരായ ഷിഫിൻ.കെ, സജേഷ്, പ്രിൻസ്.കെ, മുഹമ്മദ് ബഷീർ.സി, ധന്യേഷ്.ടി, അനസ് സി.ടി, സുനു.പി എന്നിവരടങ്ങുന്ന സംഘം പ്രതിയെ പിടികൂടിയത്.
also read: വില്‍പനയ്‌ക്കായി കൊണ്ടുവന്ന 15 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍