തിരുവനന്തപുരം: ബാങ്കിൽ നിന്ന് ജോലികഴിഞ്ഞ് പുറത്തേക്കിറങ്ങിയ ജീവനക്കാരിയെ ഭർത്താവ് നടുറോഡിൽ കുത്തി വീഴ്ത്തി. സിനി.എസ്.കെ യ്ക്ക് ആണ് കുത്തേറ്റത്. സംഭവുമായ് ബന്ധപ്പെട്ട് സിനിയുടെ ഭർത്താവ് സുഗതീശനെ(52) പോലീസ് കസ്റ്റഡിയിൽ എടുത്തു. കല്ലമ്പലം സ്വദേശിനിയായ സിനി എസ്.ബി.ഐയുടെ വിഴിഞ്ഞം ശാഖയിലെ ജീവനക്കാരിയാണ് . ഇവർ വെങ്ങാനൂരിൽ വാടയ്ക്ക് താമസിക്കുകയായിരുന്നു. വലത് കൈയിലും വയറിലും കുത്തേറ്റ സിനിയെ പരിക്കുകളോടെ ആദ്യം വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിച്ചു.
കല്ലമ്പലത്ത് താമസിക്കുന്ന സിനി ഭർത്താവിന്‍റെ ഉപദ്രവത്തെ തുടർന്നാണ് എസ്.ബി.ഐ.യുടെ വിഴിഞ്ഞം ശാഖയിലേക്ക് സ്ഥലംമാറ്റം വാങ്ങിയെത്തിയത്. വെങ്ങാനൂരിൽ മകനോടൊപ്പം താമസിച്ച് വരുകയായിരുന്നു സിനി. നേരത്തെ സുഗതീശൻ മകനെ വെട്ടിപ്പരുക്കേൽപ്പിക്കാൻ ശ്രമിച്ചിരുന്നതായും വിഴിഞ്ഞം പൊലീസ് പറഞ്ഞു.