ETV Bharat / crime

ഹണി ട്രാപ്പ് മോഡൽ തട്ടിപ്പ്: യുവതിയും മൂന്ന് സുഹൃത്തുക്കളും അറസ്‌റ്റിൽ - യുവതിയും മൂന്ന് സുഹൃത്തുക്കളും അറസ്‌റ്റിൽ

കടം നൽകിയ പണം തിരികെ ചോദിച്ചതിന് യുവാവിനെ വിളിച്ചുവരുത്തി മർദിച്ച് നഗ്ന ദൃശ്യങ്ങളെടുക്കുകയായിരുന്നു. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്.

honey trap model  honey trap model Fraud case  women and friends arrested for fraud case  honey trap model Fraud case kozhikode  youth was called and beaten up Beypur  youth was beaten up and naked footage was taken  Beypur fraud case  kerala latest news  malayalam news  കേരള വാർത്തകൾ  മലയാളം വാർത്തകൾ  ഹണി ട്രാപ്പ് രീതിയിൽ തട്ടിപ്പ്  ബേപ്പൂരിൽ ഹണി ട്രാപ്പ് രീതിയിൽ തട്ടിപ്പ്  യുവാവിനെ മർദിച്ച് നഗ്ന ദൃശ്യങ്ങളെടുത്തു  തട്ടിപ്പ്  യുവതിയും മൂന്ന് സുഹൃത്തുക്കളും അറസ്‌റ്റിൽ  മർദിച്ച് നഗ്ന ദൃശ്യങ്ങളെടുത്തു
ഹണി ട്രാപ്പ് രീതിയിൽ തട്ടിപ്പ്: യുവതിയും മൂന്ന് സുഹൃത്തുക്കളും അറസ്‌റ്റിൽ
author img

By

Published : Nov 17, 2022, 9:29 AM IST

കോഴിക്കോട്: കടം നൽകിയ പണം തിരികെ ചോദിച്ചതിന് യുവാവിനെ വിളിച്ചുവരുത്തി മർദിച്ച് നഗ്ന ദൃശ്യങ്ങളെടുത്തു. കോഴിക്കോട് ബേപ്പൂരിലാണ് സംഭവം. ഹണി ട്രാപ്പ് രീതിയിൽ തട്ടിപ്പ് നടത്തിയ യുവതിയുൾപ്പെടെ നാലുപേരെ ബേപ്പൂർ പൊലീസ് അറസ്റ്റ് ചെയ്‌തു.

ബേപ്പൂർ ബി സി റോഡിൽ പുതിയ നിലത്ത് ശ്രീജയും സുഹൃത്തുക്കളായ നാല് യുവാക്കളും ചേർന്നാണ് തട്ടിപ്പ് നടത്തിയത്. പാളയത്ത് കച്ചവടം നടത്തുന്ന ഒളവണ്ണ സ്വദേശിയായ യുവാവാണ് പരാതിക്കാരൻ. ശ്രീജയും പാളയത്ത് കച്ചവടക്കാരിയാണ്.

നേരത്തെ ഇവർ‍ ഈ യുവാവിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. നിരവധി തവണ തുക മടക്കി ചോദിച്ചെങ്കിലും പണം തിരികെ നൽകിയിരുന്നില്ല. തുടർന്നാണ് ശ്രീജയും സുഹൃത്തുക്കളായ അഖ്‌നേഷ്, പ്രണോഷ്, സുഹൈൽ എന്നിവർ ചേർന്ന് ഇയാളെ താമസ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്. മർദിച്ച് നഗ്നനാക്കിയ ശേഷം ഫോട്ടോയും വീഡിയോയുമെടുത്തു.

പുറത്തു പറഞ്ഞാൽ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവാവ് നൽകിയ പരാതിയിൽ പറയുന്നു. സംഭവ സമയത്ത് ഇയാളുടെ കൈവശമുണ്ടായിരുന്ന പണവും ഇവർ തട്ടിയെടുത്തു. പണം തിരികെ ചോദിച്ചതിലുളള വൈരാഗ്യമാണ് യുവാവിനെ വിളിച്ചു വരുത്തി മർദിക്കാനുളള കാരണമെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു.

സംഘത്തിലെ ഒരാളെകൂടി പിടികൂടാനുണ്ട്. ഇവർ സമാനരീതിയിൽ കൂടുതൽ ആളുകളിൽ നിന്ന് പണം തട്ടിയതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. കേസിൽ അന്വേഷണം തുടരുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.