ഗുരുഗ്രാം (ഹരിയാന): ഈ വർഷം ആരംഭിച്ച് 20 ദിവസത്തെ കണക്ക് പ്രകാരം 60 സൈബർ പരാതികൾ ലഭിച്ചതായി ഗുരുഗ്രാം പൊലീസ്. മറ്റുള്ളവരുടെ നിർദേശപ്രകാരം മൊബൈലിൽ ആവശ്യമില്ലാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യുകയോ അനാവശ്യ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ അരുതെന്ന് പൊലീസ് നിർദേശം നൽകി. സൈബർ കുറ്റകൃത്യങ്ങളുടെ നിരക്ക് കൂടുന്നതിനാലാണ് പ്രത്യേക നിർദേശങ്ങൾ.
വിവിധ ഐടി കമ്പനികൾ തങ്ങളുടെ ഇലക്‌ട്രോണിക് ഉപകരണങ്ങൾ വിദൂര ആക്‌സസ് ചെയ്യുന്നതിനായി എനിഡസ്‌ക് (Anydesk), ടീം വ്യൂവർ, ടെക്‌സ്പോർട് തുടങ്ങി നിരവധി ആപ്പുകൾ ഉപയോഗിക്കുന്നുണ്ട്. ഇത്തരം ആപ്പുകൾ ഐടി ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസരം നൽകുന്നു. എന്നാൽ സൈബർ കുറ്റവാളികൾ ഇത്തരം ആപ്പുകൾ ദുരുപയോഗം ചെയ്യുന്നുവെന്ന് ഡിസിപി ഉപാസന പറഞ്ഞു. ജനുവരി 1 മുതൽ 20 വരെ ദിവസങ്ങളിലെ കണക്ക് പ്രകാരമാണ് 60 പരാതികൾ ലഭിച്ചിരിക്കുന്നത്.
Also read: ഐടി ഉദ്യോഗസ്ഥയില്‍ നിന്ന് ആറ് മണിക്കൂര്‍ കൊണ്ട് 18 ലക്ഷം തട്ടിയെടുത്ത് സൈബര്‍ കുറ്റവാളികള്‍
ഫിഷിങ്: ലിങ്ക്ഡിൻ ആപ്പ്, ഫേസ്ബുക്ക് തുടങ്ങി വിവിധ സോഷ്യൽമീഡിയ സൈറ്റുകൾ ഉപയോഗിച്ചാണ് സൈബർ കുറ്റവാളികൾ ഇരയുമായി ബന്ധപ്പെട്ട വിവരങ്ങൾ ആദ്യം ശേഖരിക്കുന്നത്. പിന്നെ കെവൈസി അപ്പ്ഡേറ്റ്, വൈദ്യുതി ബിൽ അപ്പ്‌ഡേറ്റ്, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ അപ്പ്ഡേറ്റ്, ആധാർ കാർഡ് അപ്പ്ഡേറ്റ് തുടങ്ങിയവയുടെ പേരിൽ സാങ്കേതിക പിന്തുണ നൽകി ഇരയെ വിളിച്ച് അവരുടെ ഫോണിൽ ചില ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുന്നു. ഇതിനെ ഫിഷിങ് എന്നാണ് അറിയപ്പെടുന്നത്.
Also read: വൈദ്യുതി ബില്ല് അടയ്‌ക്കാനുണ്ടെന്ന് സന്ദേശം അയച്ച് ഓണ്‍ലൈനിലൂടെ തട്ടിപ്പ്
ആപ്പ് ഇൻസ്റ്റാൾ ചെയ്‌തയുടൻ തന്നെ സൈബർ കുറ്റവാളികൾ ഇരയുടെ ഉപകരണത്തിലേക്ക് ആക്‌സസ് നേടുകയും അതുവഴി അവരുടെ പേയ്‌മെന്‍റ് വാലറ്റുകളിൽ നിന്നും നെറ്റ് ബാങ്കിങ് ആപ്പുകളിൽ നിന്നും പണം തട്ടിയെടുക്കുകയും ചെയ്യുന്നുവെന്ന് ഡിസിപി ഉപാസന കൂട്ടിച്ചേർത്തു.
ഗുരുഗ്രാം പൊലീസ്: ഒരു അജ്ഞാത വ്യക്തിയിൽ നിന്ന് ഒരു കോൾ ലഭിക്കുകയും അവർ ഏതെങ്കിലും ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്‌താൽ നിങ്ങളുടെ ഉപകരണത്തിൽ സംശയാസ്‌പദമായ ഒരു ആപ്പും ഡൗൺലോഡ് ചെയ്യാതിരിക്കുക. നിങ്ങളുടെ ഉപകരണത്തിലേക്ക് (ടെക് സപ്പോർട്ട്) റിമോട്ട് ആക്‌സസ് നൽകുന്നതിന് മുമ്പ് വിളിക്കുന്നയാളെ ശരിയായി തിരിച്ചറിയുക.
പരാതികൾ അറിയിക്കാം: എസ്എംഎസിലെ (SMS) ഏതെങ്കിലും ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. സൈബർ തട്ടിപ്പിനിരയായാൽ ഉടൻ തന്നെ മൊബൈലിൽ എയർപ്ലെയിൻ മോഡ് അമർത്തി 1930 എന്ന നമ്പറിലോ http://www.cybercrime.gov.in"www.cybercrime.gov.in, എന്ന ലിങ്കിലോ ക്ലിക്ക് ചെയ്‌ത് പരാതികൾ അറിയിക്കാം.
Also read: 'വന്നത് മിസ്‌ഡ്‌കോൾ, പോയത് 50 ലക്ഷം', വ്യവസായിയുടെ അക്കൗണ്ട് ഹൗക്ക് ചെയ്‌തത് പുതിയ രീതിയില്‍