കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഒരു കിലോയിൽ അധികം സ്വർണം കണ്ടെടുത്തു. രാജ്യാന്തര യാത്രക്കാർ എത്തുന്ന ഹാളിന്‍റെ ശുചിമുറിയിലാണ് സ്വർണം പേസ്റ്റ് രൂപത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മിഷണർ ടി എം മുഹമ്മദ് ഫൈസ്, സൂപ്രണ്ടുമാരായ എൻ സി പ്രശാന്ത്, കെ ബിന്ദു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 1055 ഗ്രാം സ്വർണം കണ്ടെത്തിയത്.
വിപണിയിൽ ഇതിന് 54.73 ലക്ഷം രൂപ വില വരും. സ്വർണം എങ്ങനെ വിമാനത്താവളത്തിലെ ശുചിമുറിയിൽ എത്തിയെന്നത് സംബന്ധിച്ച് കസ്റ്റംസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also read: കണ്ണൂർ വിമാനത്താവളത്തിൽ 44 ലക്ഷത്തിലധികം വിലവരുന്ന സ്വർണം പിടികൂടി