ഇടുക്കി: വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിൽ സഞ്ചാരികൾക്ക് കഞ്ചാവ് വിതരണം ചെയ്‌ത രണ്ട് പേര്‍ അറസ്റ്റില്‍. ദേവികുളം സ്വദേശികളായ സേതുരാജ്, സദാം ഹുസ്സൈൻ എന്നിവരാണ് വെള്ളിയാഴ്‌ച വൈകിട്ട് അടിമാലി നർകോട്ടിക് എൻഫോഴ്‌സ്‌മെന്‍റെ സ്‌ക്വാഡിന്‍റെ പിടിയിലായത്. സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
2.072 കിലോ കഞ്ചാവ് ഇവരില്‍ നിന്ന് സംഘം കണ്ടെത്തി. അന്യ സംസ്ഥാനത്ത് നിന്നെത്തിക്കുന്ന കഞ്ചാവ് ഇടുക്കി നീല ചടയൻ എന്ന പേരിലാണ് വിൽപ്പന നടത്തിയിരുന്നത്. അഞ്ഞൂറ് രൂപയുടെ ചെറിയ പൊതികളാക്കിയാണ് വിതരണം നടത്തിയിരുന്നത്.
കഞ്ചാവ് വിൽപ്പന നടത്താൻ ഉപയോഗിച്ചിരുന്ന ഇരുചക്ര വാഹനവും സംഘം കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് എക്‌സൈസ് അന്വേഷിച്ചു വരികയാണ്.
also read: വില്‍പ്പനക്കായി വീട്ടില്‍ സൂക്ഷിച്ച കഞ്ചാവ് പിടികൂടി: ഒരാള്‍ അറസ്റ്റില്‍