കോഴിക്കോട്: ഒരാഴ്ചക്കിടയില്‍ വടകരയില്‍ വീണ്ടും വന്‍ വിദേശമദ്യവേട്ട. മാഹിയിൽ നിന്ന് കാറില്‍ കടത്തിയ 486 കുപ്പി മദ്യവുമായി യുവാവ് എക്‌സൈസ് പിടിയിലായി. കോഴിക്കോട് കുരുവട്ടുര്‍ സ്വദേശി സിബീഷിനെയാണ് വടകര എക്‌സൈസ് ഇന്‍സ്പെക്ടര്‍ കെ.കെ. ഷിജില്‍ കുമാറും സംഘവും പിടികൂടിയത്. മൂരാട് പാലത്തിനു സമീപം കണ്ണൂര്‍- കോഴിക്കോട് ദേശീയപാതയില്‍ വാഹന പരിശോധനക്കിടെയാണ് മദ്യം പിടികൂടിയത്. കാറിന്‍റെ ഡിക്കിയിലും സീറ്റിനടിയിലുമാണ് മദ്യം സൂക്ഷിച്ചിരുന്നത്.
കൂടുതൽ വായനയ്ക്ക്: 252 ലിറ്റര്‍ മാഹി മദ്യം കടത്താൻ ശ്രമിച്ച ആലപ്പുഴ സ്വദേശി അറസ്റ്റിൽ
പ്രിവന്‍റീവ് ഓഫിസര്‍ ഓഫീസര്‍ പ്രമോദ് പുളിക്കൂല്‍, പ്രിവന്‍റീവ് ഓഫിസര്‍ (ഗ്രേഡ്) സി. രാമകൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ജി.ആർ രാഗേഷ് ബാബു, സി.വി. സന്ദീപ്, ഇ.എം. മുസ്ബിന്‍, ഡ്രൈവര്‍ ബബിന്‍ എന്നിവരടങ്ങിയ സംഘമാണ് മദ്യം പിടിച്ചത്. ദിവസങ്ങള്‍ക്കു മുമ്പാണ് ആലപ്പുഴ സ്വദേശിയെ 402 കുപ്പി മദ്യവുമായി വടകര എക്‌സൈസ് സംഘം പിടികൂടിയത്. മാഹിയിൽ മദ്യത്തിനു വിലകുറഞ്ഞതോടെ കേരളത്തിലേക്കുള്ള മദ്യക്കടത്ത് വർധിച്ചതായി എക്‌സൈസ് സംഘം പറഞ്ഞു.