കോഴിക്കോട് : വടകരയില്‍ കാറിൽ കടത്തിയ 13.100 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. കാസർകോട് സ്വദേശി മുഹമ്മദ് അജ്മല്‍ ജികെ (23), മഞ്ചേശ്വരം സ്വദേശി ഷാഹുല്‍ ഹമീദ് (24) എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. കെ.എല്‍.14 എക്‌സ് 4579 നമ്പര്‍ ആള്‍ട്ടോ കാറില്‍ കടത്തികൊണ്ടു വന്ന കഞ്ചാവാണ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.കെ.ഷിജില്‍ കുമാറിന്‍ നേത്വത്തില്‍ നടന്ന റെയ്ഡിൽ പ്രിവന്‍റീവ് ഓഫീസര്‍മാരായ രാമചന്ദ്രന്‍, പ്രമോദ് പുളിക്കൂല്‍, രാമകൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുനീഷ്, രാഗേഷ് ബാബു, ലിനീഷ്, സന്ദീപ്, ശ്രീരഞ്ജ്, മുസ്ബിന്‍, അശ്വിന്‍ എന്നിവര്‍ പങ്കെടുത്തു. വടകര മേഖലയിൽ വിതരണത്തിനായി എത്തിച്ചതാണ് കഞ്ചാവെന്ന് എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.
വടകരയിൽ കാറിൽ കടത്തിയ 13 കിലോ കഞ്ചാവ് പിടികൂടി - നാന്ദാപുരം വാർത്തകൾ
കാസർകോട് സ്വദേശികളായ രണ്ടു പേർ പിടിയിൽ.