ETV Bharat / crime

ഇലന്തൂർ നരബലി കേസ്: കസ്റ്റഡിയിലിരിക്കുന്ന പ്രതികൾക്ക് അഭിഭാഷകനെ കാണാൻ ഹൈക്കോടതി അനുമതി - കസ്റ്റഡി ഉത്തരവ് റദ്ദാക്കണം

പൊലീസ് കസ്റ്റഡി അനുവദിച്ച കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതികളുടെ ഹർജി. അഭിഭാഷകനെ കാണാൻ അനുമതി നൽകിയ ഹൈക്കോടതി ഹർജിയിലെ മറ്റാവശ്യങ്ങൾ തള്ളി.

elanthoor human scarifies case updation  elanthoor human scarifies case  High Court allows the accused to see a lawyer  ഇലന്തൂർ നരബലി കേസ്  kerala latest news  malayalam news  Petition of defendants elanthoor case  നരബലി കേസ് പ്രതികളുടെ ഹർജി  കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യം  കേരള വാർത്തകൾ  മലയാളം വാർത്തകൾ  കസ്റ്റഡി ഉത്തരവ് റദ്ദാക്കണം
ഇലന്തൂർ നരബലി കേസ്: കസ്റ്റഡിയിലിരിക്കുന്ന പ്രതികൾക്ക് അഭിഭാഷകനെ കാണാൻ ഹൈക്കോടതി അനുമതി
author img

By

Published : Oct 21, 2022, 5:35 PM IST

എറണാകുളം: ഇലന്തൂർ നരബലി കേസിൽ കസ്റ്റഡിയിലിരിക്കുന്ന പ്രതികൾക്ക് അഭിഭാഷകനെ കാണാൻ ഹൈക്കോടതി അനുമതി നൽകി. ഒന്നിടവിട്ട ദിവസങ്ങളിൽ 15 മിനിറ്റ് സമയമാണ് അനുവദിച്ചിട്ടുള്ളത്. ഒക്‌ടോബര്‍ 24 ന് കസ്റ്റഡി അവസാനിക്കുന്ന സാഹചര്യത്തിൽ രണ്ട് ദിവസം മാത്രമാകും ലഭിക്കുക.

പൊലീസ് കസ്റ്റഡി അനുവദിച്ച എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ കസ്റ്റഡി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതികളുടെ ഹർജി. അഭിഭാഷകനെ കാണാൻ അനുമതി നൽകിയ ഹൈക്കോടതി ഹർജിയിലെ മറ്റാവശ്യങ്ങൾ തള്ളി. കുറ്റസമ്മത മൊഴികളിലെ വിശദാംശങ്ങൾ മാധ്യമങ്ങളിലൂടെയും മറ്റും പുറത്തു വിടരുത്. ഇത് സംബന്ധിച്ച് ഡിജിപിക്ക് നിർദേശം നൽകണമെന്നുമായിരുന്നു ഹർജിയിലെ മറ്റ് ആവശ്യങ്ങൾ.

പ്രതികളെ മാധ്യമങ്ങൾക്കും, പൊതുജനങ്ങൾക്കും മുന്നിൽ പ്രദർശിപ്പിക്കുന്നുവെന്നും ഹർജിയിൽ ആക്ഷേപമുന്നയിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.