തിരുവനന്തപുരം: പത്തുവയസുകാരിയായ മകളെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയ കേസിൽ ഡെപ്യുട്ടി തഹസിൽദാർ കുറ്റക്കാരനാണെന്ന് പോക്‌സോ കോടതി. തിരുവനന്തപുരം പ്രിൻസിപ്പൽ പോക്‌സോ കോടതി ജഡ്‌ജി കെ.വി. രജനീഷാണ് ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷ ചൊവ്വാഴ്‌ച വിധിക്കും.
പഠിക്കാൻ മിടുക്കിയായിരുന്ന കുട്ടി പഠനത്തിൽ നിന്ന് പിന്നോട്ടു പോയത് ശ്രദ്ധയില്‍പ്പെട്ട ക്ലാസ് ടീച്ചർ കുട്ടിയോട് കാര്യങ്ങൾ അന്വേഷിക്കുകയും കുട്ടി പിതാവിൽ നിന്നുണ്ടായ ശാരീരിക ഉപദ്രവങ്ങൾ തുറന്ന് പറയുകയുമായിരുന്നു. ഹെഡ്‌മിസ്ട്രസിന്റെയും സ്‌കൂൾ കൗൺസിലറുടെയും ഇടപെടലില്‍ പാങ്ങോട് പോലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ടന്‍റ് എ. പ്രമോദ് കുമാർ അന്വേക്ഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും പത്തൊൻപത് സാക്ഷികളെ വിസ്‌തരിക്കുകയും, 21 രേഖകൾ തെളിവിൽ ഹാജരാക്കുകയും ചെയ്‌തു.
പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത്പ്രസാദ്, അഭിഭാഷകരായ ഹഷ്‌മി വി. ഇസഡ്, ബിന്ദു വി. സി. എന്നിവർ കോടതിയിൽ ഹാജരായി.
Also Read 15കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ