മലപ്പുറം: അഞ്ച് ലക്ഷത്തോളം രൂപയുടെ കുഴല്‍പ്പണവുമായി കൊടുവള്ളി സ്വദേശി പിടിയിൽ. കൊടുവളളി സ്വദേശിയായ മുഹമ്മദ് മിഖ്ദാദ് എന്ന മിക്കുനെയാണ് ( 22) വഴിക്കടവ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. പണവും പ്രതിയേയും എൻഫോഴ്സ്മെന്‍റ് ഡിപ്പാര്‍ട്ട്‌മെന്‍റിന് കൈമാറും.
കൊടുവള്ളിയില്‍ നിന്നും വഴിക്കടവിലെ വിവിധ ഭാഗങ്ങളിലേക്ക് വിതരണത്തിനായി വാഹനത്തിന്‍റെ രഹസ്യ അറയിൽ സൂക്ഷിച്ച് കൊണ്ട് വന്ന പണമാണ് പിടിച്ചെടുത്തത്. വഴിക്കടവ് പൊലീസ് ഇൻസ്പെക്‌ടർ പി. അബ്‌ദുല്‍ ബഷീറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
ALSO READ ബി.ജെ.പി വിട്ട് യു.പി തൊഴില്‍ മന്ത്രി എസ്.പിയിലേക്ക്; വെട്ടിലായി യോഗി സര്‍ക്കാരും പാര്‍ട്ടിയും