കാസർകോട് : സീതാംഗോളിയിലെ അബൂബക്കർ സിദ്ദിഖിന്‍റെ കൊലപാതകത്തിൽ ക്വട്ടേഷൻ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. പൈവളിഗെ സ്വദേശി ഷുഹൈബാണ് അറസ്റ്റിലായത്. കണ്ണൂരിൽവച്ചാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. കൊലപാതകത്തിന് ശേഷം ഇയാൾ വിദേശത്തേക്ക് കടക്കുകയായിരുന്നു. പതിനഞ്ച് പേരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. മറ്റ് പ്രതികളെയും ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
ജൂൺ 26നാണ് സീതാംഗോളിയിലെ അബൂബക്കർ സിദ്ദിഖിനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. പണം വിദേശത്തേക്ക് കടത്തുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു ക്രൂരമായ കൊലപാതകം.