ETV Bharat / crime

പൊലീസ് ചമഞ്ഞ് പീഡനശ്രമം; മൂന്നുപേര്‍ പിടിയില്‍

ആൺസുഹൃത്തിനൊപ്പം ലോഡ്‌ജിൽ തങ്ങിയ യുവതിയെയാണ് പൊലീസെന്ന വ്യാജേന ഭീഷണിപ്പെടുത്തി ലൈംഗികമായി ആക്രമിക്കാൻ 5 അംഗ സംഘം ശ്രമിച്ചത്.

3 men in custody on rape attempt  rape attempt of men in pattambi towards sc girl  പാലക്കാട് പൊലീസ് ചമഞ്ഞ് പീഡനശ്രമം; മൂന്നുപേര്‍ പിടിയില്‍
പാലക്കാട് പൊലീസ് ചമഞ്ഞ് പീഡനശ്രമം; മൂന്നുപേര്‍ പിടിയില്‍
author img

By

Published : May 8, 2022, 10:18 PM IST

പാലക്കാട്: ആൺസുഹൃത്തിനൊപ്പം ലോഡ്‌ജിൽ താമസിച്ച യുവതിയെ പൊലീസെന്ന വ്യാജേന ഭീഷണിപ്പെടുത്തി ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ച സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍. സംഭവത്തില്‍ പട്ടാമ്പി വല്ലപ്പുഴ സ്വദേശി അബ്‌ദുൾ വഹാബ്, മട്ടാഞ്ചേരി സ്വദേശി സജു കെ സമദ്, തൃശൂർ സ്വദേശി മുഹമ്മദ് ഫാസിൽ എന്നിവരെ തൃത്താല പൊലീസ് പിടികൂടി. സംഘത്തിലെ മറ്റു രണ്ടു പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.

ഈ മാസം 2നാണ് പട്ടാമ്പിയിലെ സ്വകാര്യ ലോഡ്‌ജിൽ യുവതി യുവാവുമൊത്ത്‌ താമസിക്കാനെത്തിയത്‌. 4ന് തൊട്ടടുത്ത റൂമിൽ താമസിച്ച 5 അംഗ സംഘം ഇരുവരെയും പൊലീസ്‌ ആണന്ന്‌ പറഞ്ഞ്‌ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും പെൺകുട്ടിയെ മാനഭംഗപെടുത്താനും, തട്ടിക്കൊണ്ട് പോകാനും ശ്രമിക്കുകയുമായിരുന്നു. സംഭവത്തിൽ യുവതി തൃത്താല പൊലീസിൽ പരാതി നൽകിയതിനെ തുടര്‍ന്ന്, പൊലീസ് ചമഞ്ഞ് പണം തട്ടാൻ ശ്രമം, പീഡനശ്രമം, തട്ടിക്കൊണ്ട് പോകാൻ ശ്രമം എന്നീ വകുപ്പുകൾ പ്രകാരം 5 പേർക്കെതിരെയും തൃത്താല പൊലീസ് കേസെടുത്തു.

പെൺകുട്ടി പട്ടികജാതി വിഭാഗത്തിൽപ്പെട്ടെതിനാൽ ഷൊർണൂർ ഡിവൈഎസ്‌പി വി സുരേഷിനാണ് അന്വേഷണ ചുമതല.

Also Read ആറ് വയസുകാരിയെ ക്രൂരബലാത്സംഗത്തിനിരയാക്കി അയല്‍വാസി ; പ്രതി ഒളിവിൽ

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.